കോവിഡ്: മത ചടങ്ങുകൾക്കും നിയന്ത്രണങ്ങൾ ബാധമാക്കി
കോടതികളുടെ പ്രവര്‍ത്തനം ഓണ്‍ലൈനിൽ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മത ചടങ്ങുകൾക്കും ബാധകമാക്കി. ടി.പി.ആർ 20ന് മുകളിലുള്ള സ്ഥലങ്ങളിൽ മതചടങ്ങുകൾക്ക് 50 പേർക്കു മാത്രം അനുമതി നൽകും.
കോടതികളുടെ പ്രവർത്തനങ്ങൾ പൂർണമായും ഓൺലൈനാക്കി. തിങ്കളാഴ്ച മുതൽ കോടതികൾ ഓൺലൈനായാകും പ്രവർത്തിക്കുക. ഏതെങ്കിലും പ്രത്യേകമായ കേസ് കോടതിമുറിയിൽ പരിഗണിക്കേതുണ്ടോ എന്ന് ജഡ്ജിമാർ തീരുമാനിക്കും. ജനങ്ങൾ പ്രവേശിക്കുന്നതും ജീവനക്കാർ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങൾ 11-ന് പുനഃപരിശോധിക്കും.
അതേസമയം തിരുവനന്തപുരം ജില്ലയിൽ ജില്ലാ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ജില്ലയിൽ പൊതുയോഗങ്ങളും സാമൂഹിക ഒത്തുചേരലുകളും നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവിറക്കി. 50ലേറെ പേർ പങ്കെടുക്കുന്ന യോഗങ്ങളും ഒത്തുചേരലുകളും അനുവദിക്കില്ലെന്നും നേരത്തേ നിശ്ചയി...
