മഹാകവി വി സി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണവും അവാർഡ്ദാനവും സംഘടിപ്പിച്ചു
വേങ്ങര : മഹാകവി വിസി ബാലകൃഷ്ണപ്പണിക്കർ അനുസ്മരണ സമ്മേളനവും പ്രശസ്ത സാഹിത്യകാരൻ എൻ എൻ സുരേന്ദ്രന് പുരസ്കാരസമർപ്പണവും ഊരകം കുറ്റാളൂർ വി സി സ്മാരക വായനശാല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുറ്റാളൂർ ജി എൽ പി സ്കൂളിൽ വെച്ച് വിപുലമായ രീതിയിൽ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനം കവിയും പ്രഭാഷകനുമായ ആലങ്കോട് ലീലാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
വി സി സ്മാരക വായനശാല പ്രസിഡണ്ട് കെ പി സോമനാഥൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മുൻ എം എൽ എ കെ എൻ എ ഖാദർ മുഖ്യപ്രഭാഷണം നടത്തിക്കൊണ്ട് 24 വയസ്സിൽ മരണമടഞ്ഞ മഹാകവി വി സി ബാലകൃഷ്ണ പണിക്കരെ അനുസ്മരിച്ചു കൊണ്ട് പ്രസംഗിച്ചു. 2024ലെ വി സി പുരസ്കാരം നേടിയ പ്രശസ്ത എഴുത്തുകാരൻ എൻ എൻ സുരേന്ദ്രന് വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബെൻസീറ ടീച്ചർ പുരസ്കാര സമർപ്പണവും, ഊരകം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് മൻസൂർ കോയ തങ്ങൾ സമ്മാനത്തുക യും, ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡണ്ട് റഷീദ് പരപ്പ...