Sunday, October 4

Local news

KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB
Local news

KSEB ചേളാരി സെക്ഷനിൽ നിന്നും 2500 ഉപഭോക്താക്കളെ വള്ളിക്കുന്നിലേക്ക് മാറ്റിയത് ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സൗകര്യം പരിഗണിച്ച്: KSEB

മാറ്റം സംബന്ധിച്ച് പത്രങ്ങളിൽ വാർത്ത വന്നതോടെയാണ് kseb ഡിവിഷൻ എൻജിനീയർ വിശദീകരണ പത്രക്കുറിപ്പ് ഇറക്കിയത് തിരൂരങ്ങാടി: കെ.എസ്.ഇ.ബി. യുടെ തിരൂരങ്ങാടി ഇലക്ട്രിക്കൽ ഡിവിഷന് കീഴിലുള്ള ചേളാരി സെക്ഷനിൽ നിന്നും 2500 ഓളം ഉപഭോക്താക്കളെ വള്ളിക്കുന്ന് സെക്ഷനിലേക്ക് മാറ്റിയത് സംബന്ധിച്ച് പത്രമാധ്യമങ്ങളിലും മറ്റും വന്നിട്ടുള്ള വാർത്തകളെ സംബന്ധിച്ച് താഴെ പറയുന്ന വിശദീകരണം നൽകുവാൻ ആഗ്രഹിക്കുന്നു. ഡിവിഷന് കീഴിലുള്ള 12 സെക്ഷൻ ഓഫീസുകൾ തമ്മിൽ വലിപ്പത്തിലും ഉപഭോക്താക്കളുടെ എണ്ണത്തിലും പ്രകടമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു. ചേളാരി സെക്ഷനിൽ 29300 ഉപഭോക്താക്കൾ ഉണ്ടായിരുന്നു. എന്നാൽ തൊട്ടടുത്ത വള്ളിക്കുന്ന് സെക്ഷനിൽ 15743 ഉം കുന്നുംപുറം സെക്ഷനിൽ 23284 ഉം തലപ്പാറ സെക്ഷനിൽ 19800 ഉപഭോക്താക്കളാണ് ഉണ്ടായിരുന്നത്. എല്ലാ സെക്ഷനുകളിലും അനുവദിക്കപ്പെട്ടിരിക്കുന്ന ജീവനക്കാരുടെ എണ്ണം തുല്യമാണെന്നിരിക്കെ ഉപഭോക്താക്കളുടെ എ...
തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച
Gulf, Local news

തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് വ്യാഴാഴ്ച

തിരൂരങ്ങാടി: തിരൂരങ്ങാടി നഗരസഭയുടെ ആഭിമുഖ്യത്തില്‍ ഈ മാസം 18ന് ചെമ്മാട് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി പത്രസമ്മേളനത്തില്‍ പറഞ്ഞു. നാടിന്റെ വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങളില്‍ പ്രവാസികള്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. അവരൊടൊപ്പം ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭ പ്രവാസി സമ്മിറ്റ് സംഘടിപ്പിക്കുകയാണ്.കോവിഡ് പ്രതിസന്ധി മൂലവും, സാമ്പത്തിക മാന്ദ്യത്താലും ആയിരക്കണക്കിന് പ്രവാസികള്‍ ജോലി നഷ്ടത്താല്‍ തിരിച്ചു വന്നു കൊണ്ടിരിക്കുകയാണ്. പുനരധി വാസത്തിനു ഗൗരവമായ ഇടപെടലുകള്‍ ഉണ്ടാവേണ്ടതുണ്ട്.അതിനാല്‍ പ്രവാസികളുടെ കൂടി ആശയങ്ങള്‍ സര്‍ക്കാറിലേക്ക് സമര്‍പ്പിച്ച് പദ്ധതികളിലൂടെ നടപ്പാക്കാനുള്ള ശ്രമങ്ങള്‍ക്കൊപ്പം വിവിധ വ്യവസായ സംരഭങ്ങള്‍, പ്രവാസികള്‍ക്കുള്ള ആനുകൂല്യങ്ങള്‍ തുടങ്ങിയവ സംബന്ധിച്ച് അവബോധവും ആശയവിനിമയവും പ്രവാസി സമ്മിറ്റിലൂടെ ഉദ്ദേശിക്കുന്ന...
വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.
Local news

വൈദ്യുതി പോസ്റ്റുകൾ കിട്ടാനില്ല, ആയിരത്തോളം അപേക്ഷകർ വൈദ്യുതിക്കായി കാത്തിരിക്കുന്നു.

മുസ്ലിം യൂത്ത് ലീഗ് കെ എസ്.ഇ.ബി എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ക്ക് നിവേദനം നല്‍കി തിരൂരങ്ങാടി: ഇലക്ട്രിക്ക് പോസ്റ്റ് ഓഫീസുകളിൽ ലഭ്യമല്ലാത്തത് കാരണം നിരവധി പേർ വൈദ്യുതി കണക്ഷന് വേണ്ടി കാത്തിരിക്കുന്നു. തിരൂരങ്ങാടി ഡിവിഷൻ ഓഫീസിന് കീഴിൽ മാത്രം 330 അപേക്ഷകരുണ്ട്. ഇവർക്കായി 1400 പോസ്റ്റുകൾ ആവശ്യമാണ്. ഇത്തരത്തിൽ തിരൂർ സർക്കിൾ ഓഫീസിന് കീഴിൽ ആയിരത്തോളം അപേക്ഷകരുണ്ട്. 5 മാസത്തോളമായി ഇലക്ട്രിക്ക് പോസ്റ്റുകൾ വന്നിട്ട്. മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് അപേക്ഷകർ. ഉദ്യോഗസ്ഥരും നിസ്സഹായാവസ്ഥ പറയുകയാണ്. സെൻട്രലൈസെഡ് പാർച്ചേഴ്‌സ് ആയതിനാൽ ഇവർക്ക് ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയാണ്. ഇലക്ട്രിക് പോസ്റ്റിന്റെ ലഭ്യത കുറവ് പരിഹരിക്കണമെന്നാവശ്യപ്പെട്ട് തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് കമ്മിറ്റി കെ.എസ്.ഇ.ബി തിരൂരങ്ങാടി ഡിവിഷന്‍ ഓഫീസര്‍ക്ക് പരാതി നല്‍കി. തിരൂരങ്ങാടി ഡിവിഷന് കീഴില്‍ മാത്രം 350-ലേറെ സര്‍...
കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും
Local news

കളിയാട്ടക്കാവ് അമ്മാഞ്ചേരി ക്ഷേത്രം മണ്ഡലകാല പൂജയ്ക്കായി ചൊവ്വാഴ്ച്ച തുറക്കും

മൂന്നിയൂർ: കളിയാട്ടക്കാവ് അമ്മാഞ്ചേരി ഭവഗതി ക്ഷേത്രം മണ്ഡലകാല പൂജകൾക്കായി ചൊച്ചാഴ്ച തുറക്കും. ദിവസവും രാവിലെയും വൈകിട്ടും ഭക്തജനങ്ങൾക്ക് ക്ഷേത്രത്തിലേക്ക് ദർശനത്തിനായി പ്രവേശനം അനുവദിക്കും. കഴിഞ്ഞ കാല മണ്ഡലകാലങ്ങളിൽ ക്ഷേത്രത്തിൽ നടന്നുകൊണ്ടിരുന്ന എല്ലാ പൂജകളും വഴിപാടുകളും ഉണ്ടാകും. ചുറ്റുവിളിക്കിനുള്ള ബുക്കിംഗ് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ഉള്ള കോവിഡ് നിയന്ത്രണങ്ങൾക്ക് വിധേയമായിട്ടായിരിക്കും ഭക്തർക്ക് പ്രവേശനം നൽകുകയെന്ന് ക്ഷേത്രം റിസീവർമാർ, ക്ഷേത്രം വലിയ കാരണവർ എന്നിവർ അറിയിച്ചു....
എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി
Local news

എ ഐ വൈ എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടയോട്ടം ആവേശകരമായി

തിരൂരങ്ങാടി: 13-14 തിയതികളിലായി മലപ്പുറത്ത് വെച്ച് നടക്കുന്ന ജില്ലാ സമ്മേളന പ്രചരണാർത്ഥമാണ് എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ഐക്യദാർഢ്യ കൂട്ടയോട്ടം സംഘടിപ്പിച്ചത്. ഇന്ത്യയുടെ വീണ്ടെടുപ്പിന് പോരാട്ടമാണ് മാർഗ്ഗം എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ചും. അവകാശ സംരക്ഷണത്തിന് വേണ്ടി ഇന്ത്യൻ തെരുവുകളിൽ സമരത്തിലേർപെട്ട മുഴുവൻ സമര ഭടൻന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിച്ചുമാണ് എ.ഐ.വൈ.എഫ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. പി.എസ്.എം.ഒ കോളേജ് പരിസരത്ത് നിന്നും ആരംഭിച്ച കൂട്ടയോട്ടം സി.പി.ഐ തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി ജി.സുരേഷ് കുമാർ ഫ്ലാഗ് ഓഫ് ചെയ്തു. ചെമ്മാട് കിസാൻ കേന്ദ്രത്തിൽ നടന്ന സമാപന പരിപാടി നിയാസ് പുളിക്കലകത്ത് ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് തിരൂരങ്ങാടി മണ്ഡലം സെക്രട്ടറി വിവേക്.എം സ്വാഗതവും, പ്രസിഡന്റ് ഷഫീഖ് ചെമ്പൻ അധ്യക്ഷതയും വഹിച്ചു. എ.ഐ.വൈ.എഫ് ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ എം.പി സ്വാലിഹ് ...
ക്ലോക്ക് ഇല്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് ഉദ്യോഗാർഥി കത്തെഴുതി, പരീക്ഷ ഹാളിൽ ക്ലോക്കുകൾ സ്ഥാപിച്ച് ലയൺസ് ക്ലബ്
Local news

ക്ലോക്ക് ഇല്ലാത്തതിന്റെ വിഷമം പങ്ക് വെച്ച് ഉദ്യോഗാർഥി കത്തെഴുതി, പരീക്ഷ ഹാളിൽ ക്ലോക്കുകൾ സ്ഥാപിച്ച് ലയൺസ് ക്ലബ്

തിരൂരങ്ങാടി- പി എസ് സി പരീക്ഷ ഹാളിൽ വാച്ച് ഉപയോഗിക്കാൻ പാടില്ലെന്നാണ് നിയമം. ഇത് കാരണം പരീക്ഷ എഴുതുമ്പോൾ സമയം സംബന്ധിച്ച ധാരണ ഉദ്യോഗാർഥികൾക്ക് ഉണ്ടായാലെ സമയ പരിധിക്കുള്ളിൽ മുഴുവൻ ഉത്തരങ്ങളും എഴുതാനും ആലോചിക്കാനും സമയമുണ്ടാകൂ. എന്നാൽ പല പരീക്ഷ കേന്ദ്രങ്ങളിലും ക്ലോക്ക് ഇല്ലാത്തതിനാൽ ഉദ്യോഗാർഥികൾക്ക് സമയം അറിയാൻ മാർഗമില്ല. ഇത് പരീക്ഷ എഴുതുമ്പോൾ ആത്മ വിശ്വാസ കുറവുണ്ടാക്കുന്നു. ഇത്തരം സാഹചര്യത്തെ കുറിച്ച് ഉദ്യോഗർഥിയായ കൊല്ലം സ്വദേശിനി ആർ.ജിജി എന്നയാൾ ഈ മാസം 4 ന് മനോരമ പത്രത്തിൽ വായനക്കാരുടെ പേജിൽ കത്തെഴുതിയിരുന്നു. ഇത് ശ്രദ്ധയിൽ പെട്ട തിരൂരങ്ങാടി ലയൺസ് ക്ലബിന്റെ ഭാരവാഹികൾ ഇവിടെ പരീക്ഷ നടക്കുന്ന കേന്ദ്രത്തിൽ ഇതിന് പരിഹാരം ഉണ്ടാക്കാൻ തീരുമാനിക്കുകയായിരുന്നു. ഉദ്യോഗാർഥി എഴുതിയ കത്ത്. തിരൂരങ്ങാടിയിൽ പരീക്ഷ കേന്ദ്രങ്ങളായ ഓറിയന്റൽ ഹയർ സെക്കൻഡറി സ്കൂൾ, തിരൂരങ്ങാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ എന്നി...
തിരൂരങ്ങാടി ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു
Local news

തിരൂരങ്ങാടി ലയൺസ്‌ ക്ലബിന്റെ പുതിയ ഭാരവാഹികൾ ചുമതലയേറ്റു

അമർ മനരിക്കൽ പ്രസിഡന്റ്, എം.പി.സിദ്ധീഖ് സെക്രട്ടറി തിരുരങ്ങാടി: ലയൺസ് ക്ലബ് ഓഫ് തിരുരങ്ങാടിയുടെ 2021-22 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ലയൺസ് ഡിസ്ട്രിക് ഗവർണർ ലയൺ ED ദീപക് ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ലയൺസ് ക്ലബിൻ്റെ പുതിയ പ്രസിഡൻ്റായി അബ്ദുൽ അമർ മനരിക്കൽ, സെക്രട്ടറി സിദ്ധിഖ് എം.പി, ട്രഷറർ ഡോ. അനി പീറ്റർ, എന്നിവർ ചാർജെടുത്തു. ചടങ്ങിൽ ലയൺസ് ക്ലബ് നടത്തുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉൽഘാടനം നടത്തി. ലയൺസ് ഇൻ്റർനാഷണൽ ഭാരവാഹികളായ അനിൽ കുമാർ, K വേണു, Dr. B സുരേഷ്, ജയിംസ് വളപ്പില, ഡോ. ജോജു പോംസൺ, രാമനുണ്ണി, ഡോ. സ്മിതാ അനി, കെ.ടി ഷാജു, ഡോ. ശ്രീബിജു, സിദ്ധീഖ് പനക്കൽ, എം സി മുഹമ്മദ്, നിസാം എ.കെ, ഡോ. അബ്ദുറഹിമാൻ അമ്പാടി, റഹീദ KT, പരപ്പൻ അബ്ദുറഹിമാൻ, ടോണി വെട്ടിക്കാട്ട്, ജാഫർ ഓർബിസ്, നൗഷാദ് എം.എൻ, ആശിഖ് എ.കെ, ആസിഫ് പത്തൂർ എന്നിവർ സംസാരിച്ചു. പ്രസിഡന്റ് അമർ മനരിക്കൽ, സെക്രട്ടറ...
തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും
Local news

തിരൂരിൽ നിങ്ങളെ നിരീക്ഷിക്കാൻ ക്യാമറ, നിയമ ലംഘകരും സാമൂഹ്യ ദ്രോഹികളും കുടുങ്ങും

തിരൂർ: മോഷ്ടാക്കളും പിടിച്ചുപറിക്കാരും നിയമം ലംഘിച്ച് വാഹനമോടിക്കുന്നവരും മറ്റ് സാമൂഹികവിരുദ്ധരും തിരൂരിലെത്തിയാൽ കുടുങ്ങും. നഗരത്തിൽ രണ്ടിടത്തായി നിരീക്ഷണക്യാമറ വ്യാഴാഴ്ച രാവിലെ കൺതുറക്കും. തിരക്കേറിയ സെൻട്രൽ ജങ്ഷൻ, താഴേപ്പാലം എന്നിവിടങ്ങളിൽ രണ്ടുവീതം സി.സി.ടി.വി. ക്യാമറകളാണ് സ്ഥാപിച്ചത്. ദൃശ്യങ്ങൾ തത്സമയം പോലീസ് സ്റ്റേഷനിലെ സ്ക്രീനിൽ തെളിയും. ക്യാമറ സ്ഥാപിക്കാൻ തീരുമാനമെടുത്തുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം നീളുകയായിരുന്നു. താമസിയാതെ നഗരത്തിലെ ആറു ജങ്ഷനുകളിലായി 15 ക്യാമറകൾ കൂടി സ്ഥാപിക്കും. നഗരത്തിൽ സി.സി.ടി.വി. ക്യാമറകളില്ലാത്തതിനാൽ മോഷ്ടാക്കളുടെ ശല്യം പെരുകിയിരുന്നു. വാഹനമോഷ്ടാക്കളെ പോലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. തിരൂർ നഗരസഭയും മാജിക്ക് ക്രിയേഷൻസ് എന്ന കമ്പനിയും തിരൂർ പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്‌. വ്യാഴാഴ്ച രാവിലെ 11-ന് തിരൂർ നഗരസഭാധ്യക്ഷ എ.പി. നസീമ ഉദ്ഘാടനം ച...
അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ
Local news

അധികൃതരുടെ അവഗണന; തിരൂരങ്ങാടി താലൂക്കിലെ ഏക ആയുർവേദ ആശുപത്രി തകർച്ചയിൽ

എം എൽ എ യുടെ ഉറപ്പ് പാഴ്‌വാക്കായി മൂന്നിയൂർ ∙ ഏതുനിമിഷവും അടർന്ന് തലയിൽ പതിക്കാവുന്ന സീലിങ്, പൊട്ടിപ്പൊളിഞ്ഞ തറ, കാലപ്പഴക്കത്താൽ തകർന്നുവീഴാറായ കെട്ടിടങ്ങൾ. വേനൽ കാലമായൽ വെള്ളമില്ല, ആവശ്യത്തിന് മരുന്നുമില്ല. വെളിമുക്ക് ആയുർവേദ ആശുപത്രി അസൗകര്യങ്ങൾക്കു നടുവിൽ. പടിക്കൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രി പഴക്കം ചെന്ന കെട്ടിടത്തിലാണ് ഇപ്പോഴും. 1981ൽ ആണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. താലൂക്കിൽ കിടത്തിച്ചികിത്സാ സൗകര്യമുള്ള ആയുർവേദ ആശുപത്രിയാണ്.  20 കിടക്കകളുള്ള ആശുപത്രിയിൽ 5 പേവാർഡ് കിടക്കകളുമുണ്ട്.  3 സ്ഥിരം ഡോക്ടർമാരും എൻആർഎച്ച്എം പദ്ധതിയിൽ ഒരു ഡോക്ടറും അടക്കം 4 പേർ ഇവിടെയുണ്ട്. കൂടാതെ പ്രത്യേക പദ്ധതിയിൽ നേത്രവിഭാഗത്തിലും  മനോരോഗ വിഭാഗത്തിലും ഓരോ ഡോക്ടർമാർ ആഴ്ചയിൽ ഒരു ദിവസം ആശുപത്രിയിലെത്തുന്നുണ്ട്. ഉച്ചവരെയാണ് ഒപിയുള്ളത്. മുഴുവൻ സമയവും നഴ്സുമാരും ഉണ്ടാകും. ദിവസം നൂറ്റൻപ...
ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.
Local news

ഇന്ധന വില വർധന: കോൺഗ്രസ് പ്രവർത്തകർ കക്കാട് ദേശീയപാത ഉപരോധിച്ചു.

തിരൂരങ്ങാടി: ഇന്ധന നികുതിയിൽ സംസ്ഥാന സർക്കാർ കുറവ് വരുത്താത്തതിലും കേന്ദ്ര സർക്കാർ പാചകവാതക സബ്സിഡി പുനസ്ഥാപിക്കണമെന്ന് ആവിശ്യപ്പെട്ട്കൊണ്ടും കക്കാട് ദേശീയ പാത ഉപരോധിച്ച് കോൺഗ്രസ്.തിരൂരങ്ങാടി നിയോജകമണ്ഡലത്തിന് കീഴിൽ എടരിക്കോട്, തിരൂരങ്ങാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികൾ സംയുക്തമായാണ് കക്കാട് ദേശീയപാത ഉപരോധിച്ച് ചക്രസതംഭനസമരം നടത്തിയത്. ഇന്നലെ രാവിലെ 11 മണിമുതൽ 11.15 വരെയാണ് പ്രവർത്തകർ റോഡിൽ ഇറങ്ങി വാഹനം തടഞ്ഞ് നിർത്തി പ്രതിഷേധിച്ചത്.ചക്രസതംഭനസമരം കെപിസിസി അംഗം എം.എൻ കുഞ്ഞിമുഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. തിരൂരങ്ങാടി ബ്ലോക്ക് പ്രസിഡൻ്റ് എൻ.പി. ഹംസക്കോയ അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.പി.കെ.തങ്ങൾ, എടരിക്കോട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് നാസർ കെ തെന്നല, അറക്കൽ കൃഷ്ണൻ, പി.കെ അബ്ദുൽ അസീസ്, അലിമോൻ തടത്തിൽ, കല്ലുപറമ്പൻ മജീദ് ഹാജി, യു.വി.അബ്ദുൽ കരീം, വി.വി അബു, പി.ഒ സലാം, ബുഷുറുദ്ധീൻ തടത്...
കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.
Local news

കാഥികൻ തൃക്കുളം കൃഷ്ണൻ കുട്ടിയെ ആദരിച്ചു.

തിരൂരങ്ങാടി- കഥാപ്രസംഗത്തിനുള്ള കേരള സംഗീത നാടക അക്കാദമി അവാർഡ് നേടിയ തൃക്കുള൦ കൃഷ്ണൻകുട്ടിയെ ചെമ്മാട് പ്രതിഭ ലൈബ്രറി വയോജന വേദിയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. തിരൂരങ്ങാടി താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി കെ. സോമനാഥൻ മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്ത് തൃക്കുള൦ കൃഷ്ണൻകുട്ടിയെ പൊന്നാട അണിയിച്ച് ഉപഹാരം സമർപ്പിച്ചു. പ്രതിഭയുടെ സ്നേഹസമ്മാനമായ കാഷ് അവാർഡ് യോഗാധ്യക്ഷൻ വയോജന വേദിയുടെ വൈസ് പ്രസിഡന്റ് ചെമ്മല മോഹൻ ദാസ് നൽകി. പട്ടാളത്തിൽ നാരായണൻ, നിഷ പന്താവൂർ, സോന രതീഷ്, ഡോ. കെ ശിവാനന്ദൻ, വി പ്രസീത ടീച്ചർ, കൈപ്പുറ൦ മുസ്തഫ എന്നിവർ പ്രസംഗിച്ചു. വയോജന വേദി കൺവീനർ കെ രാമദാസ് സ്വാഗതവും ലൈബ്രറി പ്രസിഡന്റ് ബാലകൃഷ്ണൻ പന്താരങ്ങാടി നന്ദിയു൦ പറഞ്ഞു...
ചെമ്മാട് ഗുഡ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.
Local news

ചെമ്മാട് ഗുഡ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് ലോഗോ പ്രകാശനം ചെയ്തു.

തിരൂരങ്ങാടി- ചെമ്മാട് ആസ്ഥാനമായിപുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ്‌ ലോഗോയുടെ ഔപചാരികമായ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിർവഹിച്ചു.നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം - വിദ്യാഭ്യാസം - അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളിൽ, താങ്ങും തണലുമായി നില കൊള്ളുക എന്ന ഉദ്ദേശത്തോടെ , ഏതാനും പ്രവാസി സുഹൃത്തുക്കളുടെ ശ്രമഫലമായി രൂപീകൃതമായതാണ് ഗുഡ് ഹോപ് ട്രസ്റ്റ്‌ . ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവർത്തന പരിധി. 8 മാസങ്ങൾ കൊണ്ട്‌ 22 ലധികം വിഷയങ്ങൾ നിലവിൽ ട്രസ്റ്റ്‌ കൈകാര്യം ചെയ്യുന്നുണ്ട്.വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട്‌ എല്ലാ മാസവും കുടുംബങ്ങളിൽ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കൽ കേസുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളിൽ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.ലോഗോ പ്...
ഒഐസിസി ദമാം യൂത്ത് വിങ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി
Local news

ഒഐസിസി ദമാം യൂത്ത് വിങ് വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി

ഒ.ഐ.സി.സി യൂത്ത് വിംങ് ദമാം മലപ്പുറം ജില്ല കമ്മിറ്റിയുടെ സഹകരണത്തോടെ നന്നമ്പ്ര മണ്ഡലം പതിനൊന്നാം വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ നൽകി. ഗ്രാമപഞ്ചായത്ത് മെമ്പർ ധന്യാദാസ്, ദമാം ഒ.ഐ.സി.സി യൂത്ത് വിംങ് മലപ്പുറം ജില്ല പ്രസിഡൻ്റ് ഷാഹിദ് കൊടിയേങ്ങൽ, ജിദ്ദ ഒ.ഐ.സി.സി മലപ്പുറം ജില്ല സെക്രട്ടറി വി.കെ അഷ്റഫ്, ഡി.കെ.ടി.എഫ് നന്നമ്പ്ര മണ്ഡലം പ്രസിഡൻ്റ് ദാസൻ കൈതക്കാട്ടിൽ, ബൂത്ത് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻ്റ് സിദ്ധീഖ് തെയ്യാല തുടങ്ങിയവർ സംബന്ധിച്ചു. ...
കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍  നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു
Local news

കൊണ്ടോട്ടി താലൂക്ക് ആശുപത്രി നവീകരണം : കിഫ്ബിയില്‍ നിന്നും ഒരു കോടി രൂപ കൂടി അനുദിച്ചു

കൊണ്ടോട്ടി താലുക്ക് ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആശുപത്രി നവീകരണത്തിന് ഒരു കോടി രൂപ കൂടി അനുവദിച്ചതായി ടി.വി. ഇബ്രാഹീം എം.എല്‍.എ. അറിയിച്ചു. ആശുപത്രിയുടെ അടിസ്ഥാന പശ്ചാത്തല വികസനങ്ങള്‍ക്കും ഉപകരണങ്ങള്‍ക്കുമായി കിഫ്ബിയില്‍ നിന്നും  നേരത്തെ 32.34 കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചിരുന്നു. ഇതിനു പുറമേയാണ്  പുതിയതായി ഒരു കോടി രൂപ കൂടി അനുവദിച്ചിട്ടുള്ളത്. ആരോഗ്യ വകുപ്പ് വര്‍ക്കിങ് ഗ്രൂപ്പില്‍  ഉള്‍പ്പെടുത്തിയാണ് അഡീഷണല്‍ എസ്‌പെന്‍ഡിച്ചര്‍  അനുവദിച്ച് ഉത്തരവായത്. ഇന്‍കെലിനാണ് പദ്ധതി നടപ്പിലാക്കുന്നതിനുള്ള ചുമതല. കൊണ്ടോട്ടി നഗരസഭ പരിധിയില്‍ സ്ഥിതിചെയ്യുന്ന കൊണ്ടോട്ടി താലൂക്ക് ആശുപത്രി 2018 ലാണ് താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്സ് ആശുപത്രിയായി ഉയര്‍ത്തിയത്. കോഴിക്കോട് വിമാനത്താവളത്തിന്റെ റഫറല്‍ ആശുപത്രി എന്ന നിലയില്‍ വിമനത്താവളവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന അടിയന്തര ചികിത്സാസഹചര്...
തിരൂരങ്ങാടി താലൂക്കിലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തിവെക്കുമെന്ന ഉടമകൾ
Local news

തിരൂരങ്ങാടി താലൂക്കിലെ പ്രൈവറ്റ് ബസ് സർവീസ് നിർത്തിവെക്കുമെന്ന ഉടമകൾ

തിരുരങ്ങാടി താലൂക്കിലെ ബസ് ഉടമ സംയുക്ത സമര സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപനം നടത്തി. ഇന്ധന വിലക്കയറ്റവും കോവിഡ് മഹാമാരി മൂലം യാത്രക്കാരുടെ ഗണ്യമായ കുറവും ബസ്സുകളുടെ മുമ്പിൽ നടത്തുന്ന സമാന്തര സർവീസും കാരണം വളരെയധികം സാമ്പത്തിക പ്രധിസന്ധി നേരിടുന്ന ഈ സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ യാത്ര നിരക്കു വർദ്ധിപ്പിക്കുക, ബസ് ചാർജ് വർദ്ധിപ്പിക്കുക, കോവിഡ് തീരുന്നതു വരേക്കും Road Tax പൂർണ്ണമായും ഒഴിവാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു ഈ മാസം 6ന് നടത്തുന്ന മലപ്പുറം കളക്ടറേറ്റ് ധർണയും 9ന് നടക്കുന്ന അനിശ്‌ചിതകാല സമരം നടത്താനും തീരുമാനിച്ചു. ജില്ലാ കമ്മറ്റി മെമ്പർ പക്കീസ കുഞ്ഞിപ്പ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി റഫീഖ് പടിക്കൽ,സലേഷ് VP, മലയിൽ നാസർ എന്നിവർ സംസാരിച്ചു...
തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷൻ കടകളിൽ വതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍
Local news

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷൻ കടകളിൽ വതരണം ചെയ്യുന്ന ഭക്ഷ്യധാന്യങ്ങള്‍

തിരൂരങ്ങാടി താലൂക്കില്‍ നവംബറില്‍ റേഷന്‍ കടകളിലൂടെ എ.എ.വൈ കാര്‍ഡ് (മഞ്ഞ കാര്‍ഡ്)  കാര്‍ഡുടമകള്‍ക്ക് കാര്‍ഡൊന്നിന് 20 കിലോഗ്രാം പുഴുക്കലരിയും 10 കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ഗോതമ്പ്, ഒരു കിലോഗ്രാം ആട്ട, പി.എച്ച്.എച്ച് കാര്‍ഡ് (പിങ്ക് കാര്‍ഡ്)  ഒരംഗത്തിന് രണ്ട് കിലോഗ്രാം പച്ചരി, രണ്ട് കിലോഗ്രാം കുത്തരി, ഒരു കിലോഗ്രാം ഗോതമ്പ് അല്ലെങ്കില്‍ ഒരു കിലോഗ്രാം ആട്ടയും എന്‍.പി.എസ് കാര്‍ഡ് (നീല കാര്‍ഡ്)  ഒരംഗത്തിന് ഒരു കിലോഗ്രാം പുഴുക്കലരിയും ഒരു കിലോഗ്രാം കുത്തരി നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്) എന്‍.പി.എന്‍.എസ് കാര്‍ഡ്(വെള്ള കാര്‍ഡ്)  കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം കുത്തരി, നാല് കിലോഗ്രാം ആട്ട (സ്റ്റോക്ക് ലഭ്യതക്കനുസരിച്ച്), എന്‍.പി.ഐ കാര്‍ഡ് (ബ്രൗണ്‍ കാര്‍ഡ്) കാര്‍ഡൊന്നിന് രണ്ട് കിലോഗ്രാം പുഴുക്കലരി, ഒരു കിലോഗ്രാം ആട്ടയും ലഭിക്കും. എ.എ.വൈ, പി.എച്ച്.എച്...
കേരള ടീമിൽ ബൂട്ടണിഞ്ഞ താരത്തിന് സോക്കർ കിങ്‌സ് ക്ലബിന്റെ ആദരം
Local news, Sports

കേരള ടീമിൽ ബൂട്ടണിഞ്ഞ താരത്തിന് സോക്കർ കിങ്‌സ് ക്ലബിന്റെ ആദരം

ജയ്പൂരിൽ വെച്ച് നടന്ന ദേശീയ സീനിയർ ഫുട്ബോൾ ടൂർണ്ണമെന്റിൽ ജേതാക്കളായ കേരളത്തിന്‌ വേണ്ടി ബൂട്ടണിഞ്ഞ തിരുരങ്ങാടി സ്വദേശി ഫസൽ കൂർമത്തിനെ  SOCCER KINGS ക്ലബ്ബിന്റെ നേതൃത്വത്തിൽ മൊമെന്റോ നൽകി ആദരിച്ചു. ചടങ്ങിൽ ജംഷിക് വെളിയത്ത്, മുജീബ് റഹ്മാൻ ഒ, ഷമീം pk, ഹമീദ് വിളമ്പത്ത്, അവുക്കാദർ ഗ്രാൻഡ്, റഷീദ് ck, ഫാബിസ് km, റഹീം, റിയാസ് ck, നന്ദകിഷോർ മലയിൽ, സലീം വലിയാട്ട്, റാഷിദ്‌ kt, എന്നിവർ സംബന്ധിച്ചു ...
ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു
Local news

ഡോക്ടറേറ്റ് നേടിയ ജൂലിയയെ മുസ്ലിം ലീഗ് കമ്മിറ്റി ആദരിച്ചു

മുന്നിയൂർ:കാലിക്കറ്റ് സർവ്വകലാശാലയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ: എ പി.ജൂലിയയെ മൂന്നിയൂർ പഞ്ചായത്ത് അഞ്ചാം വാർഡ് മുസ് ലിം ലീഗ് കമ്മിറ്റി ആദരിച്ചു. പി.അബ്ദുൽ ഹമീദ് മാസ്റ്റർ എം എൽ എ ഉപഹാരം നൽകി. പടിക്കൽ സ്വദേശി റിട്ട.പ്രൊഫസർ അബ്ദുവിന്റെ മകളും മണ്ണാർക്കാട് എം ഇ എസ് കോളേജിൽ കെമിസ്ട്രി വിഭാഗം അസിസ്റ്റന്റ് പ്രൊഫസറും ആണ് ജൂലിയ. ജില്ലാ പഞ്ചായത്ത് മെമ്പർ ടി പി എം.ബഷീർ, എം.സൈതലവി, പി കെ അബ്ദുറഹിമാൻ, ഇസ്മായിൽ കളത്തിങ്ങൽ, സി കെ.മുസ്തഫ, പി കെ.ഷെബീർ മാസ്റ്റർ, കുട്ടശ്ശേരി ശെരീഫ, എം എം.ജംഷീന, പി പി മുനീറ, പുവ്വാട്ടിൽ ജംഷീന, അസിസ് വള്ളിക്കോത്ത്, കെ.സാദിഖ്, കെ ടി റഹീം, സിവി.മുഹമ്മദാജി, പി.അസ്ക്കർ, ഐക്കര ബഷീർ, എന്നിവർ സംസാരിച്ചു....
റേഷൻ കടയിൽ വിതരണത്തിന് നൽകിയ അരിയും ഗോതമ്പും താനൂരിലെ പലചരക്ക് കടയിൽ
Local news

റേഷൻ കടയിൽ വിതരണത്തിന് നൽകിയ അരിയും ഗോതമ്പും താനൂരിലെ പലചരക്ക് കടയിൽ

താനൂർ: റേഷൻകടയിൽ വിതരണത്തിനായി നൽകിയ 350 കിലോഗ്രാം അരിയും 500 കിലോഗ്രാം ഗോതമ്പും പലചരക്ക് കടയിൽ നിന്ന് പിടിച്ചെടുത്തു. താനൂർ നഗരത്തിലെ പലചരക്ക് കടയിൽ നിന്നാണ് റേഷൻ കട വഴി വിതരണം ചെയ്യേണ്ട മട്ട അരിയും ഗോതമ്പും പിടിച്ചെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് തിരൂർ താലൂക്ക് സപ്ലൈ ഓഫിസർ ജോർജ്.കെ.സാമുവൽ, റേഷനിങ് ഇൻസ്പെക്ടർമാരായ കെ.സി.രാജൻ, എ.എം.ബിന്ദു, എസ്.സി.ബിബിൽ എന്നിവർ നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. തുടർ നടപടികൾക്കായി ജില്ലാ സപ്ലൈ ഓഫിസർക്ക് ഉടൻ റിപ്പോർട്ട് കൈമാറും. ഏത് കടയിലേക്ക് നൽകിയ സാധനങ്ങളാണ് ഇവയെന്നും മറ്റും തുടരന്വേഷണത്തിൽ കണ്ടെത്തി നടപടി സ്വീകരിക്കും....
വെളിമുക്കിൽ 3 കുടുംബങ്ങൾ കൂടി കാരുണ്യ ഭവനത്തിലേക്ക്
Local news

വെളിമുക്കിൽ 3 കുടുംബങ്ങൾ കൂടി കാരുണ്യ ഭവനത്തിലേക്ക്

മുന്നിയൂർ: വെളിമുക്ക് ഗ്രീന്‍ വിഷന്‍ ചാരിറ്റബിള്‍ ട്രസ്റ്റും റഹ്മ റിലീഫ് സെല്‍ കൂഫയും സംയുക്തമായി നിര്‍മ്മിച്ച മൂന്ന് ബൈത്തുറഹ്മകള്‍ ഇന്ന് അവകാശികള്‍ക്ക് കൈമാറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വൈകീട്ട് മൂന്ന് മണിക്ക് കൂഫയിലെ വി മൊയ്തീന്‍ കുട്ടി ഹാജി നഗറില്‍ നടക്കുന്ന കുടുംബ സദസ്സില്‍ മുസ്്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ താക്കോല്‍ കൈമാറും. ചടങ്ങില്‍ മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.പി.എം.എ സലാം, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, കെ കുട്ടി അഹമ്മദ് കുട്ടി, പി.കെ നവാസ്, സി.പി അബ്ദുള്ള ഹാജി, അഡ്വ.പി.വി മനാഫ്, എം.എ ഖാദര്‍ സംബന്ധിക്കും.രണ്ട് മണിക്ക് നടക്കുന്ന കുടുംബ സംഗമം വനിതാ ലീഗ് സംസ്ഥാന ട്രഷറര്‍ സറീന ഹസീബ് ഉദ്ഘാടനം ചെയ്യും. കുടുംബ സംഗമത്തില്‍ ഹസീം ചെമ്പ്ര, ടി.പി.എം ബഷീര്‍ പ്രസംഗിക്കും.ട്രസ്റ്റ് ഒരു ബൈത്തുറഹ്മ വില്ലേജ് ഇതിന് മുമ്...
അനധികൃതമായ വാരിയ മണൽ ശേഖരം പിടികൂടി, പുഴയിലേക്ക് തന്നെ തള്ളി
Local news

അനധികൃതമായ വാരിയ മണൽ ശേഖരം പിടികൂടി, പുഴയിലേക്ക് തന്നെ തള്ളി

തിരൂരങ്ങാടി. അനധികൃതമായി ശേഖരിച്ച മണൽ പിടികൂടി പുഴയിൽ നിക്ഷേപിച്ചു. പറപ്പൂർ ഇല്ലിപ്പുലാക്കൽ മൂച്ചി റാണി കടവിൽ സൂക്ഷിച്ച മണലാണ് വില്ലേജ് ഓഫീസർ ആർ.രാജീവ്, സ്‌പെഷ്യൽ വില്ലേജ് ഓഫീസർ പി.മണിലാൽ എന്നിവരുടെ നേതൃത്വത്തിൽ പിടികൂടിയത്. തൊഴിലാളികളെ ഉപയോഗിച്ച് പുഴയിലേക്ക് തന്നെ നിക്ഷേപിച്ചു.
SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു
Local news

SSF സ്റ്റുഡന്റ് കൗൺസിൽ ഓറിയന്റേഷൻ സംഘടിപ്പിച്ചു

തിരുരങ്ങാടി : എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ സുഡന്റ്‌സ് കൗൺസിൽ ഓറിയന്റേഷൻ സി കെ നഗർ നൂറുൽ ഹുദ മദ്റസയിൽ വെച്ച് നടന്നു. മലപ്പു വെസ്റ്റ് ജില്ലാ പ്രസിഡന്റ്‌ കെ സ്വാദിഖ് അലി ബുഖാരി വിഷയാവതരണം നടത്തി സംസാരിച്ചു. എസ്.എസ്.എഫ് തിരുരങ്ങാടി ഡിവിഷൻ പ്രസിഡന്റ് സ്വലാഹുദ്ധീൻ നഈമി അധ്യക്ഷത വഹിച്ചു. സൈനുൽ ആബിദീൻ വെന്നിയൂർ, ആബിദ് ചെമ്മാട്,ഹുസൈൻ അഹ്സനി നന്നമ്പ്ര,മുഹമ്മദ്‌ അലി ഫാളിലി സി കെ നഗർ, അഷ്‌കർ മച്ചിങ്ങൽ താഴം, അഫ്സൽ കൊളപ്പുറം എന്നിവർ സംബന്ധിച്ചു. യൂണിറ്റ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, സെക്ടർ സെക്രട്ടറിയേറ്റ് അംഗങ്ങൾ സംഗമത്തിൽ പ്രതിനിധികളായി പങ്കെടുത്തു....
AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി
Local news

AIYF നന്നമ്പ്ര വില്ലേജ് ഓഫീസിലേക്ക് മാർച്ച് നടത്തി

തിരൂരങ്ങാടി: പൊതു ജന സൗകര്യാർത്ഥം വില്ലേജ് ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കുക, സർക്കാർ ഭൂമി അളന്ന് തിട്ടപ്പെടുത്തി അതിർത്തി നിർണയിക്കുക, വില്ലേജ് ഭൂമിയിലെ കയ്യേറ്റം ഒഴിപ്പിക്കുക, അശാസ്ത്രീയ കെട്ടിട നിർമ്മാണത്തിന് കൂട്ട് നിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുക, വില്ലേജിലെ ഏജന്റ് വൽക്കരണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എ.ഐ.വൈ.എഫ് നന്നമ്പ്ര മേഖലാ കമ്മിറ്റി വില്ലേജ് ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചത്. തിരൂരങ്ങാടി തഹസിൽദാർക്ക് ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ച് നൽകിയ പരാതിയിൽ നടപടി സ്വീകരിക്കാതിരുന്നതിനാലാണ് പ്രതിഷേധങ്ങൾക്ക് വഴിവെച്ചതെന്ന് എ.ഐ.വൈ.എഫ് നേതാക്കൾ പറഞ്ഞു തെയ്യാല പെട്രോൾ പമ്പ് പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ച് വില്ലേജ് ഓഫീസ് കോംബൗണ്ടിൽ പോലീസ് തടഞ്ഞു. വില്ലേജ് ജീവനക്കാർക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടി റവന്യൂ വകുപ്പ് അനുവദിച്ച 25 ലക്ഷം ര...
പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.
Crime, Local news

പുളിക്കൽ അയ്യപ്പൻ കാവിൽ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ചു, പണം കവർന്നു.

പുളിക്കൽ: അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിപ്പൊളിച്ച് പണംമോഷ്ടിച്ചു. പണം എത്രയാണ് നഷ്ടപ്പെട്ടതെന്ന് കണക്കാക്കാൻ പട്ടിയിട്ടിട്ടില്ല. ഞായറാഴ്ച രാവിലെ ദർശനത്തിനെത്തിയ ഭക്തൻ കാണിക്കയർപ്പിക്കാനായി നോക്കിയപ്പോൾ കാണിക്കവഞ്ചി പൊളിച്ചനിലയിൽ കാണുകയായിരുന്നു. ക്ഷേത്രക്കമ്മിറ്റി ഭാരവാഹികൾ നടത്തിയ പരിശോധനയിൽ ക്ഷേത്രത്തിനുള്ളിലും ഉപദേവ പ്രതിഷ്ഠകൾക്കുമുൻപിലും സ്ഥാപിച്ച മറ്റു കാണിക്കവഞ്ചികളും കുത്തിപ്പൊളിച്ചതായും പണംനഷ്ടപ്പെട്ടതായും കണ്ടെത്തി. ആയുധങ്ങൾ ഉപയോഗിച്ച് ക്ഷേത്രം ഓഫീസിന്റെ വാതിൽ കുത്തിത്തുറക്കാനുള്ള ശ്രമവും നടന്നു. നേരത്തേ രണ്ടുതവണ ഇവിടെ മോഷണം നടന്നിട്ടുണ്ട്. ക്ഷേത്രക്കമ്മിറ്റി കൊണ്ടോട്ടി പോലീസിൽ പരാതി നൽകി. ക്ഷേത്രക്കമ്മിറ്റിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ കൊണ്ടോട്ടി പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി കേസെടുത്തു. മലപ്പുറത്തുനിന്ന് വിരലടയാള വിദ്ധഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്ത...
മികച്ച സംവിധായകനായ മുസ്തഫയെ ആദരിച്ചു
Local news

മികച്ച സംവിധായകനായ മുസ്തഫയെ ആദരിച്ചു

തേഞ്ഞിപ്പലം: മികച്ച നവാഗതസംവിധായകനുള്ള സംസ്ഥാന അവാർഡ്നേടിയ മുഹമ്മദ്മുസ്തഫ കേരളത്തിൽ നിന്നാദ്യമായ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിൻറെ അതി ഉത്കൃഷ്ട സേവാപതക് നേടിയ സത്യനാഥൻ മനാട്ട് എന്നിവരെ തേഞ്ഞിപ്പലത്തെ സാമൂഹിക സാംസ്കാരിക കൂട്ടായ്മയായ വോയ്സ്ഓഫ് തേഞ്ഞിപ്പലം ആദരിച്ചു. പ്രശസ്ത സിനി ആർട്ടിസ്റ്റ് വിനോദ്കോവൂർ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ നല്കി. പ്രശസ്ത എഴുത്തുകാരി ഇന്ദുമേനോൻ മുഖ്യാഥിതി ആയിരുന്നു. അഡ്വ.കെ.ടി.വിനോദ്കുമാർ അധ്യക്ഷതവഹിച്ച ചടങ്ങിന്സരജീഷ് ചേളാരി സ്വാഗതം പറയുകയും എം.എം. ബഷീർ നന്ദിരേഖപ്പെടുത്തുകയും ചെയ്തു.മിമിക്രികലാകാരനായ ബിജേഷ് ചേളാരി , സംസ്ഥാന അമച്വർ ബോക്സിംഗ് താരങ്ങളായഗംഗാപ്രമോദ്, സിദ്ധാർത്ഥ് രാജേഷ്, അർഷാദ്, രാഹുൽ, സിദ്ധാർത്ഥ്.എന്നിവരെയും ഹോട്ടൽ ലേ കാഞ്ചീസ്, കോഹിനൂരിൽ വച്ചു നടന്ന ചടങ്ങിൽ ആദരിച്ചു....
DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.
Local news

DYFI യൂത്ത് ബ്രിഗേഡ് വെന്നിയുർ GMUP സ്കൂൾ ശുചീകരിച്ചു.

നവംബർ - 6 നു നടക്കുന്ന തിരൂരങ്ങാടി CPIM ലോക്കൽ സമ്മേളനത്തോടു അനുബന്ധിച്ചു DYFI യൂത്ത് ബ്രിഗേഡ് ഒന്നരവർഷത്തെ ഇടവേളക്ക് ശേഷം അദ്ധ്യായന വർഷം പുനരാരംഭിക്കുന്ന സഹചര്യത്തിൽ വെന്നിയൂർ ജീഎം യൂപി സ്കൂളിന്റെ കവാടവും പരിസരവും വൃത്തിയാക്കി. CPM ബ്രാഞ്ച് സെക്രട്ടറി ആങ്ങാടൻ ജാഫർ ഉദ്ഘാടനം ചെയ്തു, ബ്രാഞ്ച് അംഗം അബ്ദു ചോലയിൽ , അബ്ബാസ് കരിമ്പനക്കൽ , രഞ്ജിത് കപ്രാട്, സഹീൽ ആങ്ങാടൻ, DYFI വെന്നിയൂർ യൂണിറ്റ് സെക്രട്ടറി നൗഫൽ കരിമ്പനക്കൽ , DYFI തിരൂരങ്ങാടി ഈസ്റ്റ് മേഖല വൈ: പ്രസിഡണ്ട് ലുക്കുമാനുൽ ഹക്കീം തുടങ്ങിയവർ പങ്കെടുത്തു....
എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി
Local news

എ ആർ നഗർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റി ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി

കൊളപ്പുറം.അബ്ദുറഹിമാൻ നഗർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊളപ്പുറം ടൗണിൽ ഇന്ദിരാജി രക്തസാക്ഷിത്വ ദിനാചരണം നടത്തി, പി.സി ഹുസൈൻ ഹാജി അധ്യക്ഷനായി,മണ്ഡലം പ്രസിഡൻ്റ് കൊളക്കാട്ടിൽ ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു, ഹംസ തെങ്ങിലാൻ, മൊയ്ദീൻ കുട്ടി മാട്ടറ, പി.കെ ഹനീഫ,അലി പി പി, ഉബൈദ് വെട്ടിയാടൻ, അബുബക്കർ കെ.കെ,രാജൻ വാക്കയിൽ, എന്നിവർ സംസാരിച്ചു.മുസ്തഫ പുള്ളിശ്ശേരി നന്ദിയും പറഞ്ഞു....
ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി
Local news

ത്രിപുരയിൽ മുസ്ലിംകൾക്ക് നേരെ അക്രമം: പിഡിപി പ്രതിഷേധ പ്രകടനം നടത്തി

തിരുരങ്ങാടി ഭരണകൂടത്തിന്റെ പിൻബലത്തോടെ ത്രിപുരയിലെ മുസ്ലിങ്ങൾക്ക് നേരെ നടക്കുന്ന ഫാസിസ്റ്റ് ആക്രമണത്തിൽ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും ഈ വിഷയത്തിൽ മതേതര കക്ഷികൾ കാണിക്കുന്ന മൗനത്തിന് വലിയവില നൽകേണ്ടിവരുമെന്നും പിഡിപി ചെമ്മാട് നടത്തിയപ്രതിഷേധം മുന്നറിയിപ്പു നൽകി ചെമ്മാട് ടൗണിൽ നടന്ന പ്രതിഷേധ റാലിക്ക് യാസിൻ തിരുരങ്ങാടി ലിംഷാദ് മമ്പുറം. എന്നിവർ നേതൃത്വം നൽകി തുടർന്ന് ചെമ്മാട് ബസ് സ്റ്റാൻഡ് പരിസരത്ത് നടന്ന പ്രേതിഷേധ റാലിയുടെ സമാപനത്തിൽ കെ ഇ കോയയുടെ അദ്യക്ഷതയിൽ പീ റ്റി യു സി സംസ്ഥാന പ്രസിഡൻറ് സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു പിഡിപി ജില്ലാ പ്രസിഡണ്ട് സലാം മൂന്നിയൂർ, ,എം എ റസാഖ് ഹാജി,ഷാഹുൽഹമീദ്, ഇമ്തിയാസ് പെരുമണ്ണ, റഹീം ബാബു തിരൂരങ്ങാടി, ഹസ്സൻ തിരുത്തി എന്നിവർ പ്രസംഗിച്ചു....
കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.
Local news

കടുത്ത പ്രതിഷേധം: തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം.

കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ വര്‍ധിപ്പിച്ച സേവന നിരക്കില്‍ നേരിയ തോതില്‍ കുറക്കാന്‍ തീരുമാനം. ഇന്ന് ചേര്‍ന്ന എച്ച് എംസി യോഗത്തിലാണ് വര്‍ധിപ്പിച്ച നിരക്കില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ഇസിജിക്ക് 100 രൂപയായി വര്‍ധിപ്പിച്ചത് 60 രൂപയാക്കി മാറ്റും. എക്‌സ്‌റേ 90 രൂപയാക്കി. ഫിസിയോ തെറപ്പി 70 രൂപയും ഫിസിയോ തെറാപ്പി പാക്കേജിന് 700 രൂപയുമാക്കി.ഓപ്പറേഷന്‍, മൈനറിന് 150 രൂപയും മേജറിന് 300 രൂപയുമാക്കി. ലാബില്‍ കൊളസ്‌ട്രോള്‍ പരിശോധനയ്ക്ക് 30 രൂപയാക്കി. ജനന സര്‍ട്ടിഫിക്കറ്റിന് 100 രൂപയാക്കി വര്‍ധിപ്പിച്ചത് തുടരാനും തീരുമാനിച്ചു.യോഗത്തില്‍ ഏകാഭിപ്രായത്തിലാണ് തീരുമാനമെടുത്തതെന്ന് നഗരസഭ ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി.പി.ഇസ്മായില്‍ പറഞ്ഞു. നവംബര്‍ ഒന്നു മുതലാണ് കൂടിയ നിരക്ക് പ്രാബല്യത്തില്‍ വരിക.ആശുപത്രിയിലെ സേവനങ്ങള്‍ക്ക് ഫീസ് കൂട്ടാന്‍ തീ...
കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി
Local news

കോഴിക്കോട്ട് സെക്രട്ടറിയേറ്റ് അനക്സ് വേണം: എംഡി.എഫ് മനുഷ്യ ചങ്ങല വിളംബര ജാഥ നടത്തി

തിരൂരങ്ങാടി: സെക്രട്ടറിയേറ്റിന്റെ അനക്സ് മലബാറിന്റെ തലസ്ഥാനമായ കോഴിക്കോട്ട് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് മലബാർ ഡവലപ്മെൻറ്‌ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ നവംബർ ഒന്നിന് കോഴിക്കോട് മാനാഞ്ചിറയിൽ നടക്കുന്ന മനുഷ്യ ചങ്ങലയുടെ പ്രചരണാർത്ഥം എം.ഡി.എഫ് തിരൂരങ്ങാടി ചാപ്റ്റർ ചെമ്മാട്ട് വിളംബര ജാഥ സംഘടിപ്പിച്ചു.തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാൻ കെ.പി.മുഹമ്മദ് കുട്ടി ഉൽഘാടനം ചെയ്തു. ചടങ്ങിൽ ചാപ്റ്റർ പ്രസിഡണ്ട് പനക്കൽ സിദ്ധീഖ് അദ്ധ്യക്ഷ്യം വഹിച്ചു. സെൻട്രൽ കമ്മറ്റി സെക്രട്ടറി അഷ്റഫ് കളത്തിങ്ങൽ പാറ, പി.എം.എ.ജലീൽ, സമദ് കാരാടൻ, അബ്ദുൽ കരീം മുഴിക്കൽ, സി.ടി.നാസർ,അഷ്റഫ് മനരിക്കൽ,സൈതലവി കടവത്ത് ,സുജിനി .എം, വഹീദ ചെമ്പ, ഷാഹിന, എം ,അഷ്റഫ് തച്ചറപടിക്കൽ പ്രസംഗിച്ചു. സലാം മച്ചിങ്ങൽ,മുഹമ്മദലി ചുള്ളിപ്പാറ,ഇബ്രാഹിം കുട്ടി എം.കെ,നൗഷാദ് ചെമ്മാട്,വി.പി.മുസ്ഥഫ,ഗഫൂർ മുട്ടിച്ചിറ,നസ്റുള്ള,സിദ്ധീഖ് കെ.എം,പ്രസാദ് മുളമുക്കിൽ,,ശബാന...