Local news

വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു
Breaking news, Local news, Obituary

വീട്ടമ്മ പൊള്ളലേറ്റ് മരിച്ചു

മമ്പുറം ഷാരത്തപ്പടി പി.ടി.മൂസക്കുട്ടിയുടെ ഭാര്യ പുല്ലമ്പലവൻ മറിയം (50) ആണ് മരിച്ചത്.ഇന്ന് വൈകുന്നേരം വീട്ടിൽ വെച്ചാണ് സംഭവം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിൽ. നാളെ കബറടക്കം. മക്കൾ.മുർശിദ, മുഫീദ, നസ്മ, മുഹമ്മദ് മിൻഹാജ്.മരുമക്കൾ.. സൽമാൻ മഞ്ചേരി ,അസ്ഹറുദ്ധീൻ വെന്നിയൂർ, നിഷാദ് കൊടിഞ്ഞി..
Local news

കൊളപ്പുറത്ത് സാനിറ്ററി കടയിൽ മോഷണം, മോഷ്ടാവിന്റ ദൃശ്യം സി സി ടി വിയിൽ

എ.ആർ നഗർ: കൊളപ്പുറത്ത് കാടേങ്ങൽ സാനിറ്ററി ഹൗസ്സിലാണ് മോഷണം നടന്നത്. പിൻവശത്തെ വാതിലുകൾ കമ്പിപ്പാര ഉപയോഗിച്ച് തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്. വാട്ടർ ടാപ്പ്, കോപ്പർ, ഫാൻ എന്നിവ കവർന്നിട്ടുണ്ട്. മോഷണം നടന്നത് അറിയാതിരിക്കാൻ പെട്ടി അവിടെ തന്നെ വെച്ചിരിക്കുകയാണ്. സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം നടന്നത് അറിയുന്നത്. കാടേങ്ങൽ അബ്ദുല്ഖാദരിന്റേത് ആണ് കട....
Local news

മന്ത്രിയെ ക്ഷണിച്ചില്ല, തിരൂരങ്ങാടി സ്കൂൾ സ്റ്റേഡിയം നവീകരണ ഉദ്‌ഘാടനം മാറ്റി വെപ്പിച്ചു.

മാറ്റിവെച്ചത് പ്രതികൂല കാലാവസ്‌ഥ കാരണമെന്ന് അധികൃതർ തിരൂരങ്ങാടി ഗവ.ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നവീകരണ പ്രവൃത്തി ഉദ്‌ഘാടനം മാറ്റി വെച്ചു. കിഫ്ബി പദ്ധതിയിൽ 2.02 കോടി രൂപ ഉപയോഗിച്ചാണ് നവീകരണം നടത്തുന്നത്. കെ.പി.എ. മജീദ് എം എൽ എ ശിലാസ്ഥാപനം നടത്തുന്ന ചടങ്ങിൽ മുൻ വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് മുഖ്യാതിഥി ആയാണ് മുൻസിപ്പാലിറ്റി ചടങ്ങ് തീരുമാനിച്ചിരുന്നത്. എന്നാൽ , സംസ്‌ഥാന സർക്കാരിന്റെ കിഫ്ബി പദ്ധതിയിൽ നടത്തുന്ന പ്രവൃത്തി മുൻ എംഎൽഎ യുടെ ശ്രമഫലമായി ലഭിച്ചതാണെന്നുള്ള പ്രചാരണവും, പരിപാടിക്ക് തൊട്ടടുത്ത മണ്ഡലത്തിലെ ജനപ്രതിനിധി കൂടിയായ കായിക മന്ത്രിയെ ക്ഷണിക്കാത്തതും സി പി എമ്മിന് ക്ഷീണമായി. പരിപാടി ലീഗ് മേള ആക്കുന്നെന്നു ആരോപിച്ചു നേതൃത്വത്തിൽ ഇടപെടീച്ചു പരിപാടി മാറ്റി വെക്കുകയായിരുന്നു.അതേ സമയം, പ്രതികൂല കാലാവസ്ഥ കാരണം പരിപാടി മാറ്റിവെച്ചതായി പ്രി...
Local news, Malappuram

മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാല : ഡോ.കെ ടി ജലീല്‍ എം എല്‍ എ

എസ് വൈ എസ് സ്‌മൃതി സംഗമം പ്രൗഢമായി തിരൂരങ്ങാടി | 1921 ലെ മലബാർ കലാപം ഹിന്ദു വിരുദ്ധമായിരുന്നുവെങ്കിൽ ആദ്യം തകർക്കപ്പെടേണ്ടിയിരുന്നത് കോട്ടക്കൽ ആര്യവൈദ്യ ശാലയായിരുന്നുവെന്ന് ഡോ കെ ടി ജലീല്‍ എം എല്‍ എ.മലബാര്‍ സമര വാര്‍ഷികത്തോടനുബന്ധിച്ച് '1921; സ്വാതന്ത്ര സമരത്തിന്റെ സ്മൃതി കാലങ്ങള്‍' എന്ന പ്രമേയത്തിൽ എസ്.വൈ.എസ് തേഞ്ഞിപ്പലം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്മൃതി സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വൈദേശിക വിരുദ്ധ പോരാട്ടങ്ങളുടെ ഏറ്റവും തീവ്രമായ മുഖമായിരുന്നു 1921ലെ സമരമെന്നും 100 വർഷങ്ങൾക്കിപ്പുറവും സമര പോരാളികൾ സ്മരിക്കപ്പെടുന്നത് അവർ നടത്തിയ പോരാട്ടം വൃഥാവിലായിരുന്നില്ലെന്നതിന്റെതെളിവാണെന്നും അദ്ദേഹം പറഞ്ഞു. ഒന്നാം സ്വാതന്ത്ര സമരത്തെ ശിപായി ലഹളയാക്കിയ ബ്രിട്ടീഷുകാർ തന്നെയാണ് 1921 ലെ മലബാർ സമരത്തെ മാപ്പിള ലഹളയാക്കി ചിത്രീകരിച്ചത്. മതം നോക്കിയല്ല സമരക്കാർ ആക്രമണം നടത്തിയത്,...
Local news, Sports

തിരൂരങ്ങാടി ഗവ.ഹയർസെക്കൻഡറി സ്‌കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം അന്താരാഷ്ട്ര നിലവാരത്തിലേക്ക്,മുൻ MLA ശ്രീ PK അബ്ദുറബ്ബിന്റെ പരിശ്രമ ഫലമായി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തിയ, 2.02 കോടി രൂപ ചെലവ് വരുന്ന സ്കൂൾ ഗ്രൗണ്ട് നവീകരണ പദ്ധതിക്ക് 2021 ഒക്ടോബര് 18 ന്‌ തുടക്കമാവും. കാലത്ത് 10.30 ന്‌ ശ്രീ KPA മജീദ് MLA ശിലാസ്ഥാപനം നിർവഹിക്കും. മുൻ വിദ്യാഭ്യാസ മന്ത്രി ശ്രീ പി .കെ അബ്ദു റബ്ബ് വിശിഷ്ടാതിഥിയായിരിക്കും. തിരൂരങ്ങാടി നഗര സഭാ ചെയർമാൻ KP മുഹമ്മദ് കുട്ടി അധ്യക്ഷത വഹിക്കും. ജന പ്രതിനിധികളും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും. കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വിഭാഗം ഡയറക്ടർ ഡോ. സക്കീർ ഹുസൈൻ സംബന്ധിക്കും. ഏറെ കാലത്തെ കായിക സ്വപ്നമാണ് ഈ പദ്ധതി പൂർത്തീകരണത്തോടെ പൂവണിയുന്നത്. ഫുട്ബോൾ ഗ്രൗണ്ട്, ഓപ്പൺ സ്റ്റേഡിയം, ലോങ്ങ് ജമ്പ്- ഹൈ ജമ്പ് പിറ്റുകൾ, ഗാലറി, നടപ്പാത, ചുറ്റു മതിൽ, ഡ്രൈനേജ്, ടോയ്‌ലറ്റ്‌ ത...
Local news

സ്കൂൾ തുറക്കുന്നതിന് സൗകര്യമൊരുക്കാൻ വനിത കൂട്ടായ്മയും

സ്കൂളൊരുക്കാൻ വനിതാ കൂട്ടായ്മസ്കൂൾ തുറക്കുന്നതിന്റ മുന്നോടിയായുള്ള ക്രമീകരണങ്ങൾക്കും ട്രോമാ കെയർ വനിതാ ടീം മുന്നിട്ടിറങ്ങി. പരപ്പനങ്ങാടി ടൗൺ ഗവൺമെന്റ് സ്കൂളാണ് വനിതാ ടീം ശുചീകരിച്ചത്. പരപ്പനങ്ങാടി നഗരസഭക്ക് കീഴിലുള്ള മുഴുവൻ സ്കൂളിലേക്കുമുള്ള പുസ്തകങ്ങളും വിതരണത്തിൽ ബാക്കിയുള്ളത് സ്റ്റോറിൽ നിന്നും മാറ്റി ക്ലീനിംഗ് നടത്തി. വരും ദിവസങ്ങളിൽ സ്കൂൾ പൂർണമായും കഴുകി വൃത്തിയാക്കി ക്ലോറിനേഷൻ നടത്തുമെന്നും വനിതാ ടീം അറിയിച്ചു.ജംഷിയ ഹനീഫ്, ജസീലടീച്ചർ, മുംതാസ് ചെട്ടിപ്പടി, സാജിമോൾ അറ്റത്തങ്ങാടി , ഫാത്തിമ ശംസുദീൻ . അസ്ല , അഫ്ല, നേതൃത്വം നൽകി...
Local news

റോഡിന്റെ ശോചനീയാവസ്ഥ, പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു പ്രതിഷേധിച്ചു.

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയയില്‍ പ്രതിഷേധിച്ച് പിഡിപി പ്രവര്‍ത്തകര്‍ വാഴ നട്ടു. നെറ്റ് വര്‍ക്ക് കേബിളിനായി റോഡ് കീറിയവരെ കൊണ്ട് നന്നാക്കണമെന്നും ഈ ആവശ്യമുന്നയിച്ച് പഞ്ചായത്ത് അംഗങ്ങളേയും അധികൃതരെയും കണ്ടിട്ട് പരിഹാരം കണ്ടില്ലെന്നും ഇവര്‍ ആരോപിച്ചു.15,16 വാര്‍ഡുകളുടെ അതിര്‍ത്തിയില്‍ കൂടിയാണ റോഡ് പോകുന്നത്. ഭരണ സമിതിയാണ് റോഡ് കീറാന്‍ അനുമതി നല്‍കിയത്. അത് നന്നാക്കിക്കേണ്ട ഉത്തരവാദിത്വവും ഇവര്‍ക്കാണെന്ന് പിഡിപി ആരോപിച്ചു.വാര്‍ഡ് മെമ്പര്‍മാരും ഭരണ സമിതിയും മനുഷ്യജീവന് വില കല്‍പിക്കണം എന്ന് ആവശ്യപ്പെട്ട് തയ്യാല ടൗണ്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധിച്ചു. ഭാരവാഹികളായ, ഹനീഫ, എം.മുനീര്‍, നൗഷാദ്, സുബൈര്‍, ഷബീബ്, താജുദ്ദീന്‍, സമീര്‍, അമീര്‍ എന്നിവര്‍ നേതൃത്വം നല്‍കി....
Accident, Local news

നന്നമ്പ്രയില്‍ ഓട്ടോ മറിഞ്ഞു ഡ്രൈവര്‍ മരിച്ച സംഭവം, അപകടത്തിന് കാരണം കേബിളിനായി റോഡിലെ കുഴികള്‍ കാരണമെന്ന് നാട്ടുകാര്‍

നന്നമ്പ്ര തട്ടത്തലം ഹൈസ്‌കൂള്‍ പടി- എസ്എന്‍യുപി സ്‌കൂള്‍ റോഡില്‍ ഓട്ടോ നിയന്ത്രണം വിട്ടു ഡ്രൈവര്‍ മരിച്ച സംഭവത്തില്‍ റോഡിന്റെ ശോചനീയാവസ്ഥയ്‌ക്കെതിരെ നാട്ടുകാര്‍. കുത്തനെയുള്ള വീതി കുറഞ്ഞ റോഡില്‍ കേബിള്‍ നെറ്റ് വര്‍ക്കിനായി മുമ്പ് റോഡ് കീറിയിരുന്നു. ഇത് ശരിയായ രീതിയില്‍ മൂടാത്തതാണ് വാഹനം അപകടത്തില്‍ പെടാന്‍ കാരണണമെന്ന് നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ കമ്പനിയുടെ അധികൃതരോട് ആവശ്യപ്പെട്ടപ്പോള്‍ ശരിയാക്കാമെന്ന് വാക്ക് നല്‍കിയതായിരുന്നു. എന്നാല്‍ ഇതുവരെ നന്നാക്കിയില്ല. റോഡിലെ കുഴികളില്‍ വെട്ടിക്കുമ്പോള്‍ വാഹനങ്ങള്‍ അപകടത്തില്‍ പെടുകയാണെന്ന് ഡ്രൈവര്‍മാര്‍ പറഞ്ഞു. പാലത്തിങ്ങള്‍ കൊട്ടന്തല സ്വദേശി ചക്കിട്ടകണ്ടി കുഞ്ഞിമുഹമ്മദ് (54) ആണ് മരിച്ചത്. സി.കെ.കുഞ്ഞിമുഹമ്മദിന്റെ മയ്യിത്ത് കൊട്ടന്‍തല ജുമാമസ്ജിദില്‍ കബറടക്കി.അപകടത്തില്‍ മണലിപ്പുഴ സ്വദേശികളായ കീഴേടത്ത് ആയിഷ (60), സുലൈഖ (39) എന്നിവര്‍ക്ക് പരുക്കേറ...
Local news

മാപ്പിളപ്പാട്ടിന്റെ സുൽത്താൻ വി.എം.കുട്ടിയുടെ നിര്യാണത്തിൽ തിരൂരങ്ങാടി മാപ്പിള കല അക്കാദമി അനുശോചിച്ചു.

പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു മാപ്പിള കലാ അക്കാദമിയുടെ രക്ഷാധികാരിയും മാപ്പിളപ്പാട്ടിനെ ജനകീയ വൽക്കരിക്കുകയും ചെയ്ത പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടി മാസ്റ്ററുടെ നിര്യാണത്തിൽ കേരള മാപ്പിള കലാ അക്കാദമി തിരൂരങ്ങാടി ചാപ്റ്റർ അനുശോചിച്ചു. അക്കാദമി സംസ്ഥാന വർക്കിങ്ങ് പ്രസിഡണ്ട് എ കെ ,മുസ്തഫ അനുശോചന യോഗം ഉൽഘാടനം ചെയ്തു.. ചാപ്റ്റർ പ്രസിഡണ്ട് സിദ്ധീഖ് പനക്കൽ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് അഷറഫ് തച്ചറപടിക്കൽ,ജനറൽ സെക്രട്ടറി അഷറഫ് മനരിക്കൽ,ഒ.സി ബഷീർ ,അഹമ്മദ്, കബീർ കാട്ടികുളങ്ങര, സലാഹുദ്ധീൻ കൊട്ടേക്കാട്ട്, നൗഷാദ് സിറ്റി പാർക്ക്, നവാസ് ചിറമംഗലം, അബ്ദുസ്സലാം മച്ചിങ്ങൽ, ഹംസ പന്താരങ്ങാടി, ഷംസു തിരൂരങ്ങാടി, കെ. ടി കബീർ, എം.വി റഷീദ്, നസ്റുള്ള സി.പി, ശുഹൈബ് കണ്ടാണത്ത്ഇബ്രാഹിം മലയിൽ, മച്ചിങ്ങൽ സല...
error: Content is protected !!