Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം, പത്രിക സമര്‍പ്പണത്തിന് നിബന്ധനകള്‍
Malappuram

ലോക്സഭാ തിരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ; ഏപ്രില്‍ നാല് വരെ പത്രിക നല്‍കാം, പത്രിക സമര്‍പ്പണത്തിന് നിബന്ധനകള്‍

സംസ്ഥാനത്തെ ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം നാളെ (മാര്‍ച്ച് 28) പുറത്തിറക്കും. മലപ്പുറം ജില്ലയില്‍ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് സംബന്ധിച്ച നോട്ടീസ് അതത് വരണാധികാരികള്‍ രാവിലെ പ്രസിദ്ധീകരിക്കും. നാളെ (വ്യാഴം) രാവിലെ 11 മുതല്‍ നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചു തുടങ്ങും. ബന്ധപ്പെട്ട മണ്ഡലത്തിന്റെ വരണാധികാരിക്കോ പ്രത്യേകം നിശ്ചയിക്കപ്പെട്ട ഉപവരണാധികാരിക്കോ ആണ് പത്രിക നല്‍കേണ്ടത്. ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തിന്റെ വരണാധികാരി. അഡീഷണല്‍ ജില്ലാ മജിസ്ട്രേറ്റ് കെ. മണികണ്ഠനാണ് പൊന്നാനി മണ്ഡലത്തിന്റെ വരണാധികാരി. മലപ്പുറം മണ്ഡലത്തിനായി ഡെപ്യൂട്ടി കളക്ടര്‍ (എല്‍.ആര്‍) നെയും പൊന്നാനി മണ്ഡലത്തിനായി ജില്ലാ രജിസ്ട്രാറെയും പത്രിക സ്വീകരിക്കാന്‍ അധികാരമുള്ള ഉപവരണാധികാരികളായി നിശ്ചയിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങള്‍...
Malappuram, Other

പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടെ മണ്ണിടിഞ്ഞു വീണ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു

മലപ്പുറം: വഴിക്കടവ് കെട്ടുങ്ങലില്‍ പള്ളിയുടെ ചുറ്റുമതില്‍ നിര്‍മ്മിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന തൊഴിലാളി മരിച്ചു.വഴിക്കടവ് പാലാട് സ്വദേശി സ്വപ്‌നേഷ് ആണ് (35) കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. അപകടത്തില്‍ രണ്ട് പേര്‍ക്കാണ് പരിക്കേറ്റത്. സ്വപ്‌നേഷിനെ കൂടാതെ ഗുഡല്ലൂര്‍ സ്വദേശിയായ മണി എന്ന തൊഴിലാളിക്കും പരിക്കേറ്റിരുന്നു. ...
Malappuram

ഗാര്‍ഹിക പ്രസവം: അനധികൃത ആരോഗ്യ കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും ; ജില്ലാ കളക്ടർ

മലപ്പുറം : ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെ മലപ്പുറം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന അനധികൃത ആരോഗ്യ കേന്ദ്രങ്ങള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ്. ജില്ലയില്‍ ഗാര്‍ഹിക പ്രസവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന സാഹചര്യത്തില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അക്യുങ്പഞ്ചർ ചികിത്സാ രീതിയെന്ന പേരില്‍ ഒരു ചികിത്സാ വകുപ്പിന്റെയും അനുമതിയില്ലാതെ നിരവധി സ്ഥാപനങ്ങള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇത്തരം അനധികൃത ആരോഗ്യ കേന്ദ്രങ്ങളില്‍ റവന്യൂ, പൊലീസ്, ആരോഗ്യം, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വരും ദിവസങ്ങളില്‍ പരിശോധന നടത്തും. അനധികൃത പ്രവർത്തനങ്ങളുണ്ടെന്ന് പരിശോധനകളിൽ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കും. സംസ്ഥാന വ്യാപകമായി ഗാർഹിക പ്രസവങ്ങൾ നടക്കുന്നുണ്ടെങ്കിലും മലപ്പുറം ജില്ലയിലാണ് ഏറ്റവ...
Malappuram

സമസ്ത പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

കോഴിക്കോട്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ പരീക്ഷാ ബോര്‍ഡ് ഫെബ്രുവരി 17, 18, 19 തീയതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും, മാര്‍ച്ച് ഒന്ന്, രണ്ട്, മൂന്ന് തീയതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരം നടത്തിയ പൊതുപരീക്ഷയുടെയും ഫലം പ്രസിദ്ധീകരിച്ചു. അഞ്ച്, ഏഴ്, പത്ത്, പ്ലസ്ടു ക്ലാസുകളിലാണ് പൊതുപരീക്ഷ നടന്നത്. ഇന്ത്യയിലും വിദേശങ്ങളിലുമായി രജിസ്റ്റര്‍ ചെയ്ത 2,62,194 വിദ്യാര്‍ത്ഥികളില്‍ 2,58,858 പേര്‍ പരീക്ഷയില്‍ പങ്കെടുത്തു. ഇതില്‍ 2,54,223 പേര്‍ (98.21 ശതമാനം) വിജയിച്ചതായി സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വിജയിച്ചവരില്‍ 5,289 പേര്‍ ടോപ് പ്ലസും, 57,397 പേര്‍ ഡിസ്റ്റിങ്ഷനും, 89,412 പേര്‍ ഫസ്റ്റ് ക്ലാസും, 37,500 പേര്‍ സെക്കന്റ് ക്ലാസും, 64,625 പേര്‍ തേര്‍ഡ് ക്ലാസും കരസ്ഥമാക്കി. ഇന്ത്യയിലും വിദേശത്തുമായി 7,...
Malappuram, Other

പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു

എടക്കര :പൂച്ചയെ രക്ഷപ്പെടുത്താൻ കിണറ്റിലിറങ്ങിയ ആൾ മരിച്ചു കൗക്കാട് തെക്കക്കാലയിൽ സതീഷ് കുമാർ 56 ആണ് മരിച്ചത്. അടുത്ത വീട്ടിലെ കിണറ്റിലാണ് പൂച്ച ചാടിയത്. അഗ്നിരക്ഷാസേനയെത്തിയാണ് കയറ്റിയത്.
Crime, Malappuram, Other

കാളികാവില്‍ രണ്ടര വയസുകാരി കൊല്ലപ്പെട്ട സംഭവം ; ഒരാഴ്ചയോളം നീണ്ട ക്രൂര മര്‍ദനം, ശരീരത്തില്‍ നിരവധി മുറിവുകള്‍, വാരിയെല്ലുകള്‍ ഒടിച്ചു, സിഗരറ്റ് കൊണ്ട് കുത്തി ; പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വന്നത് ഞെട്ടിക്കുന്ന ക്രൂരത ; പിതാവിനെതിരെ കൊലകുറ്റം ചുമത്തി

നിലമ്പൂര്‍ ; കാളികാവ് ഉദിരംപൊയിലിലെ രണ്ടര വയസുകാരി ഫാത്തിമ നസ്‌റിന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി പൊലീസ്. ഫാത്തിമ നസ്‌റിന്‍ ക്രൂരമായ മര്‍ദനത്തിന് ഇരയായിരുന്നതായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. കുഞ്ഞിന്റെ ശരീരത്തില്‍ പഴയതും പുതിയതുമായി നിരവധി മുറിവുകള്‍ ഉണ്ടായിരുന്നെന്നും സിഗരറ്റുകുറ്റി കൊണ്ട് കുത്തിയ മുറിവുകളും കുട്ടിയുടെ ശരീരത്ത് ഉണ്ടായിരുന്നതായും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കുഞ്ഞ് മരിച്ചതിന് ശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്. മര്‍ദ്ദനത്തില്‍ ബോധം പോയ കുഞ്ഞിനെ എറിഞ്ഞും പരിക്കേല്പിച്ചു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. വാരിയെല്ലുകളും പൊട്ടിയിരുന്നു. തലയില്‍ രക്തം കെട്ടി കിടക്കുന്നുണ്ട്. മര്‍ദ്ദനമേറ്റപ്പോള്‍ കുഞ്ഞിന്റെ തലയിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും ശരീരത്തില്‍ അറുപതോളം ക്ഷതങ്ങളുള്ളതായും പോസ്റ...
Crime, Malappuram, Other

കാളികാവിലെ രണ്ടര വയസുകാരിയുടെ മരണം ; ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞ് ആശുപത്രിയിലെത്തിച്ചു, കൊലപാതകമെന്ന് സംശയം ; പിതാവ് കസ്റ്റഡിയില്‍

നിലമ്പൂര്‍ : കാളികാവ് ഉദരംപൊയിലില്‍ രണ്ടര വയസ്സുകാരിയുടെ മരണവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ മുഹമ്മദ് ഫായിസിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാളികാവ് ഉദരംപൊയിലില്‍ ഫാത്തിമ നസ്‌റിന്‍ എന്ന കുഞ്ഞ് മരണപ്പെട്ട സംഭവത്തിലാണ് ഉദരംപൊയില്‍ സ്‌കൂളിന് സമീപം താമസിക്കുന്ന കോന്തൊത്തൊടിക മുഹമ്മദ് ഫായിസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതായി ആരോപണമുയര്‍ന്നതിന് പിന്നാലെ നടപടിയെടുത്തത്. സംഭവത്തില്‍ പൊലീസ് അസാധാരണ മരത്തിനാണ് കേസെടുത്തിരിക്കുന്നത്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാലെ മരണ കാരണം വ്യക്തമാകുവെന്ന് പൊലീസ് വ്യക്തമാക്കി. മുഹമ്മദ് ഫായിസ് മകളായ ഫാത്തിമ നസ്രിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തിയെന്ന് ആരോപിച്ച് അമ്മയും ബന്ധുക്കളും രംഗത്തെത്തിയിരുന്നു. ബോധരഹിതയായ കുഞ്ഞിനെ ഭക്ഷണം തൊണ്ടയില്‍ കുടുങ്ങിയെന്ന് പറഞ്ഞാണ് ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ പിതാവ് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ കുട്...
Malappuram

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇന്ന് കൂടി അവസരം

വോട്ടര്‍ പട്ടികയില്‍ ഇതുവരെ പേര് ചേര്‍ത്തിട്ടില്ലാത്തവര്‍ക്ക് ഇന്നു കൂടി (മാര്‍ച്ച് 25 ) അവസരം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതിയുടെ (ഏപ്രിൽ 4) പത്തുദിവസം മുമ്പുവരെയാണ് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ അവസരം ലഭിക്കുക.18 വയസ്സ് തികഞ്ഞ ഏതൊരു ഇന്ത്യന്‍ പൗരനും തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴിയോ, വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഉപയോഗിച്ചോ, ബൂത്ത് ലെവല്‍ ഓഫിസര്‍മാര്‍ വഴിയോ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. തിരഞ്ഞെടുപ്പ് കമീഷന്റെ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുന്നവര്‍ voters.eci.gov.inല്‍ പ്രവേശിച്ച് മൊബൈല്‍ നമ്പര്‍ നല്‍കി പുതിയ അക്കൗണ്ട് സൃഷ്ടിച്ച് ലോഗിന്‍ ചെയ്ത് വേണം തുടര്‍നടപടികള്‍ ചെയ്യാന്‍.ഇംഗ്ലീഷിലോ മലയാളത്തിലോ അപേക്ഷ എന്‍ട്രികൾ പൂരിപ്പിക്കാൻ കഴിയും. ന്യൂ രജിസ്ട്രേഷന്‍ ഫോര്‍ ജനറല്‍ ഇലക്ടേഴ്സ് എന്ന ഒപ്ഷന്‍ തുറന്ന് (പുതുതായി വോട്ട് ചേര്‍ക്കുന്നവര്‍ക്കുള്ള ഫോം) സംസ്...
Malappuram, Other

മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപയുടെ ഇൻഷുറൻസ് പരിരക്ഷ

തിരൂർ: തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് ഒരു ലക്ഷം രൂപ വീതമുള്ള ഇൻഷുറൻസ് പരിരക്ഷ ഏർപ്പെടുത്തി. പഠനകാലയളവിൽ ക്യാമ്പസിനകത്തും പുറത്തുമുള്ള അപകടങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നതാണ്. സർവകലാശാലയിൽ നടന്ന ലളിതമായ ചടങ്ങിൽ ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനിയുടെ പ്രതിനിധി രമേശൻ ടി. കെ. പോളിസി രേഖകൾ മലയാളസർവകലാശാല വൈസ് ചാൻസലർ ഡോ. എൽ. സുഷമയ്ക്ക് കൈമാറി. രജിസ്ട്രാർ ഇൻ ചാർജ് ഡോ. കെ. എം. ഭരതൻ, വിദ്യാർത്ഥിക്ഷേമ ഡയറക്ടർ ഡോ. അശോക് ഡിക്രൂസ്, ഡോ. ജി. സജിന എന്നിവർ സന്നിഹിതരായിരുന്നു. ...
Malappuram, Other

ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു

മലപ്പുറം : ലോക ക്ഷയരോഗ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല ക്ഷയരോഗ ദിനാചരണ പരിപാടി സംഘടിപ്പിച്ചു. മലപ്പുറം ദാരിദ്ര്യ ലഘൂകരണ വിഭാഗം (പി.എ.യു) കോൺഫറൻസ് ഹാളിൽ നടന്ന പരിപാടി സബ് കളക്ടർ സുമിത് കുമാർ ഠാക്കൂർ ഉദ്ഘാടനം ചെയ്തു. 'അതെ നമുക്ക് ക്ഷയരോഗത്തെ തുടച്ചുനീക്കാം' എന്നതാണ് ഈ വർഷത്തെ ക്ഷയരോഗദിന സന്ദേശം. ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അധ്യക്ഷത വഹിച്ചു.ജില്ലാ സർവെയലൻസ് ഓഫീസർ ഡോ. സി. ഷുബിൻ ക്ഷയരോഗത്തെപ്പറ്റി മുഖ്യപ്രഭാഷണം നടത്തി. ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. ടി.എൻ അനൂപ് ദിനാചരണ സന്ദേശം നൽകി. ടി.ബി മുക്ത പഞ്ചായത്ത് ജില്ലാ നോഡൽ ഓഫീസർ ബി.എൽ ബിജിത്ത് ദിനാചരണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഡെപ്യൂട്ടി ജില്ലാ എജ്യൂക്കേഷൻ മീഡിയ ഓഫീസർ പി.എം ഫസൽ, സീനിയർ ഡി.ആർ /ടി.ബി ടി.ബി.എച്ച്.ഐ.വി കോ ഓർഡിനേറ്റർ ജേക്കബ് ജോൺ, ജില്ലാ പി.പി.എം കോഡിനേറ്റർ അഭിലാഷ്, ജില്...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

നിധി ആപ്‌കെ നികാത്ത് 27ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും (ഇ.പി.എഫ്.ഒ) എംപ്ലോയീസ് സ്‌റ്റേറ്റ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷനും(ഇ.എസ്.ഐ.സി) സംയുക്തമായി വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി മലപ്പുറം ജില്ലാ ബോധവല്‍ക്കരണ ക്യാമ്പും ഔട്ട്‌റീച്ച് പ്രോഗ്രാമും സംഘടിപ്പിക്കുന്നു. നിധി ആപ്‌കെ നികാത്ത് അല്ലെങ്കില്‍ സുവിധ സമാഗം എന്ന പേരില്‍ മാര്‍ച്ച് 27ന് രാവിലെ ഒന്‍പതിന് മഞ്ചേരി കരുവമ്പ്രം എന്‍.എസ്.എസ് ഇംഗ്ലീഷ് മീഡിയം എച്ച്.എസ്.എസില്‍വച്ചാണ് പരിപാടി നടത്തുന്നത്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ തുടങ്ങി താല്‍പര്യമുള്ള വ്യക്തികള്‍https://qrco.de/betVxw സന്ദര്‍ശിച്ചോ വേദിയിലെ സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയോ രജിസ്റ്റര്‍ ചെയ്യണം --------- സീറ്റ് ഒഴിവ് അരീക്കോട് ഗവ.ഐ.ടി.ഐ ഐ.എം.സിയുടെ ആഭിമുഖ്യത്തിൽ പ്ലസ്ടു, ബിരുദ യോഗ്യതകളുള്ളവർക്കായി നടത്തുന്ന ഒരു വർഷത്തെ ഡിപ്ലോമ...
Malappuram, Other

പോളിംഗ് ഡ്യൂട്ടി: ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി നാളെ തന്നെ പൂര്‍ത്തിയാക്കണം ; അല്ലാത്തവർക്കെതിരെ നടപടി

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പോളിങ് ബൂത്തുകളില്‍ നിയോഗിക്കുന്നതിനായി ജീവനക്കാരുടെ ഡാറ്റാ എന്‍ട്രി തിരഞ്ഞെടുപ്പ് കമ്മീഷന്റെ order.ceo.kerala.gov.in എന്ന സൈറ്റില്‍ എല്ലാ ഓഫീസ് മേധാവികളും നാളെ (ശനി) 2 മണിക്കകം പൂര്‍ത്തിയാക്കണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസറായ മലപ്പുറം ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍/എയിഡഡ് സ്‌കൂളുകള്‍/ കോളേജുകള്‍, ബാങ്കുകള്‍, സര്‍ക്കാര്‍/കേന്ദ്രസര്‍ക്കാര്‍ /പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ ഓഫീസ് മേധാവികള്‍ മേല്‍ സൈറ്റില്‍ സ്വയം രജിസ്റ്റര്‍ ചെയ്ത ശേഷം ജീവനക്കാരുെടെ ഡാറ്റാ എന്‍ട്രി പൂര്‍ത്തീകരിക്കുകയും സാക്ഷ്യപത്രം അതതു തദ്ദേശ സ്ഥാപന മേധാവികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യണം. അല്ലാത്തവർക്കെതിരെ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിലെ പ്രസക്തമായ വകുപ്പുകൾ പ്രകാരം ശിക്ഷാ നടപടി കൈക്കൊള്ളുമെന്ന് കളക്ടർ മുന്നറിയിപ്പ് നൽകി. ...
Malappuram, Other

ഭിന്നശേഷി വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ കൈമാറി

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് ജോലികളില്‍ ഏർപ്പെട്ട ജീവനക്കാർക്കായി പൊൻമള ബി.ആർ.സിലെ വിദ്യാർഥികൾ നിർമ്മിച്ച തിരിച്ചറിയല്‍ കാർഡുകൾ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന് കൈമാറി. റീഹാബിലിറ്റേഷൻ സെൻ്റെറിലെ മുപ്പത്തിരണ്ട് വിദ്യാർത്ഥികൾ ചേർന്ന് ആയിരത്തോളം കാർഡുകളാണ് നിർമ്മിച്ച് കൈമാറിയത്. പൂർണ്ണമായും ഹരിത ചട്ടങ്ങൾ പാലിച്ചാണ് കാർഡുകളുടെ നിർമാണം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിവിധ സ്ക്വാഡുകൾ, മറ്റ് ഉദ്യോഗസ്ഥർ എന്നിവര്‍ക്കായാണ് തിരിച്ചറിയൽ കാർഡ് നിർമ്മിച്ചിട്ടുള്ളത്. കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പിലാക്കിയത്. ‍കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്. ബിന്ദു, മറ്റ് ഉദ്യോഗസ്ഥര്‍, ബഡ്സ് സ്കൂള്‍ അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ...
Malappuram, Other

കെജ്രിവാളിന്റെ അറസ്റ്റ് ; രാജ്യം കടന്നു പോകുന്നത് ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെ, ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം ; സാദിഖലി തങ്ങള്‍

തിരൂരങ്ങാടി : ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത നടപടിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ഗുരുതരമായ രാഷ്ട്രീയ പ്രതിസന്ധിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. കെജ്രിവാളിന്റെ അറസ്റ്റ് അതില്‍ ഒന്നുമാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ച നടപടി നമ്മള്‍ കണ്ടതാണ്. അധികാരത്തിന്റെ അവസാന ഘട്ടങ്ങളില്‍ ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും അതിവേഗം രാജ്യത്തെ കൊണ്ടുപോകാനാണ് ഭരണകൂടം ശ്രമിക്കുന്നത്. ജനാധിപത്യ വിശ്വാസികള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയമാണിത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് അതിനുള്ള അവസരമാണെന്ന് സാദിഖലി തങ്ങള്‍ പറഞ്ഞു. രാജ്യത്തെ വര്‍ഗീയമായി വിഭജിക്കുകയും പ്രതിപക്ഷ നേതാക്കളെ വെട്ടയാടുകയും ചെയ്താല്‍ ഭരണം നിലനിര്‍ത്താം എന്നാണ് ഇവര്‍ കരുതുന്നത്. അത്തരം അബദ്ധധാരണകള്‍...
Malappuram

ഡെങ്കിപ്പനിക്കെതിരെ ജാഗ്രത പാലിക്കണം: ആരോഗ്യവകുപ്പ്

മലപ്പുറം ജില്ലയിൽ ഡെങ്കിപ്പനി രോഗം കൂടുതലായി റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പൊതുജനങ്ങൾ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ രേണുക അറിയിച്ചു. ജനുവരി മുതൽ ഇതുവരെ ജില്ലയിൽ സ്ഥിരീകരിച്ച 469 ഡെങ്കിപ്പനി കേസുകളും സംശയാസ്പദമായ 581 കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജില്ലയിൽ ഏറ്റവും കൂടുതൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത് ചുങ്കത്തറ, എടവണ്ണ, വണ്ടൂർ എന്നീ ഹെൽത്ത് ബ്ലോക്കുകളിലാണ്. ചുങ്കത്തറ ഹെൽത്ത് ബ്ലോക്കിൽ 120 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, എടവണ്ണ ഹെൽത്ത് ബ്ലോക്കിൽ 80 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും, വണ്ടൂർ ഹെൽത്ത് ബ്ലോക്കിൽ 67 സ്ഥിരീകരിച്ച ഡെങ്കിപ്പനി കേസുകളും ഈ കാലയളവിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഡെങ്കിപ്പനി ശുദ്ധജലത്തിൽ വളരുന്ന ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പകൽ സമയത്താണ് ഇവ മനുഷ്യരെ കൂടുതലായി കടിക്കുന്നത്. ഡെങ്കി 1, ഡെങ്കി 2, ...
Accident, Malappuram

ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണു ; ഒരാള്‍ മരിച്ചു

പുത്തനത്താണി : ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവാക്കള്‍ പുറത്തേക്ക് തെറിച്ച് വീണ് ഒരാള്‍ മരിച്ചു. കൊയിലാണ്ടി ആനക്കുളത്ത് മാവേലി എക്‌സ്പ്രസില്‍ നിന്ന് വീണ് പുത്തനത്താണി തണ്ണീര്‍ച്ചാല്‍ സ്വദേശിയും ചെലൂരില്‍ താമസക്കാരനുമായ വാക്കിപ്പറമ്പില്‍ യാഹുട്ടിയുടെ മകന്‍ റിന്‍ഷാദ് (27) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന വിനില്‍ (29) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ...
Malappuram, Other

എടപ്പാളില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടം ; ചികിത്സയിലിരുന്ന ബസ് യാത്രികന്‍ മരിച്ചു, മരണം രണ്ടായി

എടപ്പാള്‍ : സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി പിക്ക്അപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ ബസ് യാത്രക്കാരന്‍ മരണത്തിന് കീഴടങ്ങി. തിരുവനന്തപുരം ആന്തിയൂര്‍ സ്വദേശി സുകുമാരന്‍ ആണ് മരണപെട്ടത്. ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം രണ്ടായി. നേരത്തെ സംഭവ സ്ഥലത്ത് വച്ച് തന്നെ പിക്കപ്പ് വാന്‍ ഡ്രൈവര്‍ പാലക്കാട് പുതുശ്ശേരി സ്വദേശി രാജേന്ദ്രന്‍ മരണപെട്ടിരുന്നു. തിരുവനന്തുരത്തുനിന്നു മലപ്പുറത്തേക്കു പോവുകയായിരുന്ന സ്വിഫ്റ്റ് ബസ് എതിരെ വന്ന പിക്ക്അപ്പ് വാനില്‍ ഇടിച്ചായിരുന്നു അപകടം ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ ബസ് പികപ്പ് വാനില്‍ ഇടിച്ചു 30മീറ്ററോളം മുന്നിലേക്ക് പോയതിനു ശേഷം ആണ് ബസ് നിന്നത്. ഡ്രൈവര്‍ അടക്കം ഒമ്പത് പേര്‍ക്ക് പരിക്ക് ഉണ്ട്. അപകടം നടന്ന ഉടനെ വാന്‍ ഡ്രൈവറെ പുറത്തെടുക്കാനായിരുന്നില്ല. ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ്: ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി ; സി വിജില്‍ ആപ് വഴി ലഭിച്ചത് 25 പരാതികള്‍

മലപ്പുറം : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ സുതാര്യമായ നടത്തിപ്പിനായി മലപ്പുറം ജില്ലയില്‍ വിവിധ സ്‌ക്വാഡുകള്‍ പ്രവര്‍ത്തനം തുടങ്ങി. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തുടര്‍നടപടി സ്വീകരിക്കുക, രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ചെലവുകളുടെ നിരീക്ഷണം, വോട്ടര്‍മാരെ പണം, മദ്യം, ലഹരി പദാര്‍ത്ഥങ്ങള്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍തുടങ്ങിവ ഉപയോഗിച്ച് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുണ്ടോ എന്ന് അറിയുകയും തടയുകയും ചെയ്യുക എന്നീ ചുമതലകളാണ് വിവിധ സ്‌ക്വാഡുകള്‍ക്ക്. ഓരോ നിയമസഭാ മണ്ഡലത്തിലും മൂന്ന് വീതം ഫ്‌ളെയിങ് സ്‌ക്വാഡ്, സ്റ്റാറ്റിക് സര്‍വെയലന്‍സ് ടീം, വീഡിയോ സര്‍വെയലന്‍സ് ടീം, വീഡിയോ വ്യൂയിങ് ടീം, രണ്ട് വീതം ആന്റി ഡിഫേസ്മെന്റ് സ്‌ക്വാഡ് എന്നിവയാണ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ പ്രവര്‍ത്തനങ്ങളെ വിലയിരുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി അസിസ്റ്റന്റ് എക്‌സ്‌പെ...
Malappuram, Other

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

അഭിമുഖം മാറ്റി ഇരിങ്ങല്ലൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ നിയമനം നടത്തുന്നതിനായി മാർച്ച് 22ന് നടത്താൻ തീരുമാനിച്ചിരുന്ന വാക്-ഇൻ-ഇന്റർവ്യൂ മാറ്റിവെച്ചു. -------------- എട്ടാം ക്ലാസ് പ്രവേശനം മഞ്ചേരി ഗവ.ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ 2024-25 അധ്യയന വര്‍ഷത്തെ എട്ടാം ക്ലാസിലേക്കുളള പ്രവേശനത്തിന് www.polyadmission.org/tsh എന്ന വെബ്‌സൈറ്റിലൂടെ ഓണ്‍ലൈനായി ഏപ്രില്‍ മൂന്നിനകം അപേക്ഷിക്കാം. ഫോണ്‍ 9656450550, 9747776169, 9447320560, 0483 2766185. ------------- ക്ഷേമനിധി സെക്രട്ടറി ക്യാമ്പ് ചെയ്യും മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള മലബാർ ക്ഷേത്ര ജീവനക്കാരുടെയും എക്സിക്യൂട്ടീവ് ഓഫീസർമാരുടെയും ക്ഷേമനിധി ക്ഷേത്രവിഹിതം, കുടിശ്ശിക പിരിവ് എന്നിവ നടത്തുന്നതിന് ക്ഷേമനിധി സെക്രട്ടറി ഏപ്രിൽ 18ന് രാവിലെ 10.30 മുതൽ പാലക്കാട് ജില്ലയിലെ പട്ട...
Kerala, Malappuram

തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർണം, പെരുമാറ്റചട്ടം കർശനമായി നടപ്പാക്കും, വ്യാജ പ്രചാരണങ്ങൾ ക്കെതിരെ നടപടി: മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് മാതൃക പെരുമാറ്റ ചട്ടം പാലിക്കുന്നത് ഉറപ്പാക്കാൻ കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. സുതാര്യവും സുരക്ഷിതവുമായി തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയാക്കുന്നതിനുള്ള നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ട്. മാർച്ച് 18 വരെയുള്ള കണക്കനുസരിച്ച് സംസ്ഥാനത്ത് 2,72,80,160 വോട്ടർമാരാണ് ഉള്ളത്. ഇതിൽ 1,31,84,573 പുരുഷ വോട്ടർമാരും 1,40,95,250 സ്ത്രീ വോട്ടർമാരും ആണ്. 85 വയസ്സ് പിന്നിട്ട 2,49,960 വോട്ടർമാരും 100 വയസ്സ് പിന്നിട്ട 2,999 പേരുമുണ്ട്. 3,70,933 യുവ വോട്ടർമാരും 88,384 പ്രവാസി വോട്ടർമാരും ഉണ്ട്. പുതുതായി വോട്ടർ പട്ടികയിൽ ചേർക്കുന്നതിനും പട്ടിക ശുദ്ധീകരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടക്കുന്നു. മാർച്ച് 25 വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അപേക്ഷിക്കുന്നവർക്ക് ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടികയ...
Malappuram, Other

ലീഗ് വാക്ക് പാലിച്ചില്ല, കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവച്ചു ; കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി

കൊണ്ടോട്ടി : കൊണ്ടോട്ടി നഗരസഭയില്‍ യുഡിഎഫില്‍ പ്രതിസന്ധി. നഗരസഭയില്‍ മുസ്ലിം ലീഗുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിനിധികള്‍ രാജിവെച്ചു. വൈസ് ചെയര്‍മാന്‍ സനൂപ് പി, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അബീന അന്‍വര്‍ പുതിയറക്കല്‍ എന്നിവരാണ് രാജിവെച്ചത്. മുന്‍ധാരണ പ്രകാരം അധ്യക്ഷ പദവി ലീഗ് വിട്ടു നല്‍കാത്തതിനെ തുടര്‍ന്നാണ് നടപടി. നഗരസഭ ചെയര്‍പേഴ്സണ്‍ ഭരണം പങ്ക് വെക്കാനുള്ള കരാര്‍ മുസ്ലിം ലീഗ് ലംഘിച്ചുവെന്നാണ് ആരോപണം. കൗണ്‍സിലര്‍ സ്ഥാനം ഇരുവരും രാജിവെച്ചിട്ടില്ല. ആദ്യത്തെ മൂന്നു വര്‍ഷത്തിന് ശേഷം അധ്യക്ഷ പദവി വിട്ടു നല്‍കുമെന്ന് ലീഗ് ഉറപ്പ് നല്‍കിയിരുന്നതായും ജില്ലാ ലീഗ് ഓഫീസില്‍ വെച്ച് അന്നത്തെ ലീഗ് ജില്ലാ പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങളടക്കമുള്ളവരുടെ നേതൃത്വത്തില്‍ തീരുമാനമെടുത്തുവെന്നും കോണ്‍ഗ്രസ് പറയുന്നു. ലീഗ് വാക്ക് പാലിക്കാത്തത് കൊണ്ടാണ് രാജിയെന്നും കോണ്‍ഗ്രസ് നേത...
Malappuram

ലോക്‌സഭാ തെരഞ്ഞെടുപ്പ് : ബാങ്കില്‍ നിന്ന് വലിയ തുക പിന്‍വലിക്കുന്നവര്‍ രേഖകള്‍ കയ്യില്‍ കരുതണം ; എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നു

മലപ്പുറം : ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ എന്‍ഫോഴ്‌സ്‌മെന്റ്, എസന്‍ഷ്യല്‍ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദിന്റെ അധ്യക്ഷതയില്‍ ചേംബറില്‍ നടന്നു. രേഖകളില്ലാത്ത പണം കണ്ടുകെട്ടുന്നതിന് ആദായനികുതി വകുപ്പിന് കീഴില്‍ എയര്‍ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ കംപ്ലൈന്റ് മോണിറ്ററിങ് എന്നിങ്ങനെ രണ്ട് യൂണിറ്റുകള്‍ക്ക് രൂപം നല്‍കാന്‍ ജില്ലാ കളക്ടര്‍. കൂടാതെ ഇത്തരത്തില്‍ പിടിച്ചെടുക്കുന്നവയുടെ വിവരങ്ങള്‍ യഥാക്രമം കമ്മീഷനെ അറിയിക്കാനും കളക്ടര്‍ നിര്‍ദ്ദേശിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്ന മാര്‍ച്ച് 28 മുതലാണ് യൂണിറ്റുകളുടെ പ്രവര്‍ത്തനം ആരംഭിക്കേണ്ടത്. ബാങ്കുകളില്‍ നിന്നും വലിയ തുക പിന്‍വലിക്കുന്ന ഉപഭോക്താക്കള്‍ ബാങ്ക് സ്റ്റേറ്റ്‌മെന്റോ പാസ്ബുക്കില്‍ രേഖപ്പെടുത്തിയതോ കൈവശം സൂക്ഷിക്കണം. അതിനാല്‍ ഇവ നല്‍കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ലീഡ്ബാങ്ക് മാനേജര്‍ക...
Malappuram

ലോക്‌സഭ തിരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണം ; ജില്ലാ കളക്ടര്‍

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമാക്കുന്നതിന് ഹരിതചട്ടം പൂർണ്ണമായി പാലിക്കണമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ ജില്ലാ കളക്ടർ വി.ആർ.വിനോദ് നിര്‍ദ്ദേശിച്ചു. സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് പ്രചാരണത്തിനും അലങ്കാരത്തിനുമായി ഉപയോഗിക്കുന്ന ബോർഡുകളും ബാനറുകളും കൊടിതോരണങ്ങളും പൂർണമായും പ്ലാസ്റ്റിക്, പി.വി.സി വിമുക്തമാക്കണം. പകരം നൂറ് ശതമാനം കോട്ടൺ, പേപ്പർ, പോളി എത്തിലിൻ തുടങ്ങി പുനഃചംക്രമണം ചെയ്യാവുന്നതും പരിസ്ഥിതിക്ക് അനുയോജ്യമായതുമായ പ്രകൃതി സൗഹൃദ വസ്തുക്കൾ മാത്രം ഉപയോഗിക്കണം. പോളിങ് ബൂത്തുകൾ സജ്ജമാക്കുമ്പോൾ നിരോധിത പ്ലാസ്റ്റിക് വസ്തുക്കൾ പൂർണ്ണമായും ഒഴിവാക്കുന്നതിന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പ്രത്യേകം ശ്രദ്ധിക്കണമെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടികളിൽ ഹരിതചട്ടത്തെ കുറിച്ച് ബോധവൽക്കരണം നടത്തണമെന്നും കളക്ടർ അറിയിച്ചു. പോളിങ് ബൂത്തുകൾ, വോട...
Malappuram

മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

ഖാദിമേള 22 വരെ 2023-24 സാമ്പത്തിക വർഷാവസാനത്തോടനുബന്ധിച്ചു മാർച്ച് 22 വരെ ഖാദിമേള സംഘടിപ്പിക്കുന്നു. ഈ കാലയളവിൽ കേരളാ ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ കീഴിലുള്ള വിൽപ്പന കേന്ദ്രങ്ങളിൽ ഖാദി തുണിത്തരങ്ങൾക്ക് 30 ശതമാനം വരെ സർക്കാർ സ്‌പെഷ്യൽ റിബേറ്റ് ലഭിക്കും. ഖാദി ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഖാദി ഗ്രാമ സൗഭാഗ്യ, മലപ്പുറം കോട്ടപ്പടി മുൻസിപ്പൽ ബസ്റ്റാന്റ്, ഖാദി സൗഭാഗ്യ ചങ്ങരംകുളം, ഖാദി സൗഭാഗ്യ വട്ടംകുളം, ഖാദി സൗഭാഗ്യ എടപ്പാൾ, ഖാദി സൗഭാഗ്യ താനൂർ എന്നിവിടങ്ങളിലും ഗ്രാമ സൗഭാഗ്യകളിലും സ്‌പെഷ്യൽ മേളകൾ സംഘടിപ്പിച്ചിട്ടുണ്ട്. ---------- ദർഘാസ് ക്ഷണിച്ചു മലപ്പുറം താലൂക്ക് ആശുപത്രിയിലെ ജനനി ശിശു സുരക്ഷ കാര്യക്രം (ജെ.എസ്.എസ്.കെ) പ്രകാരം അമ്മമാർക്കും ഗർഭിണികൾക്കും ഏപ്രിൽ ഒന്ന് മുതൽ 2025 മാർച്ച് 31 വരെ ഒരു വർഷത്തേക്ക് റണ്ണിങ് കോൺട്രാക്ട് വഴി ഭക്ഷണം വിതരണം ചെയ്യുന്നതിന് തയ്യാറുള്ളവരിൽ നിന്നും മു...
Malappuram

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന, മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ ; മലപ്പുറം ജില്ലയിലെ തൊഴില്‍ അവസരങ്ങളും പ്രധാന അറിയിപ്പുകളും

കെ-ടെറ്റ്: സർട്ടിഫിക്കറ്റ് പരിശോധന ജി.എച്ച്.എസ്.എസ് തിരൂരങ്ങാടി, ജി.എം.എച്ച്.എസ്.എസ് സി.യു കാമ്പസ് എന്നീ പരീക്ഷാ കേന്ദ്രങ്ങളിൽ കെ-ടെറ്റ് പരീക്ഷ എഴുതി വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 26നും 27നും തിരൂരങ്ങാടി ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ വെച്ച് നടത്തും. അസ്സൽ ഹാൾടിക്കറ്റ്, എസ്.എസ്.എൽ.സി, പ്ലസ് ടു, ഡിഗ്രി, ബി.എഡ്, ടി.ടി.സി എന്നിവയുടെ ഒറിജിനലും പകർപ്പും ഹാജരാക്കേണ്ടതാണ്. ബി.എഡ്/ ടി.ടി.സി പഠിക്കുന്നവർ ഒറിജിനൽ സർട്ടിഫിക്കറ്റ് ലഭിച്ചതിനു ശേഷം വെരിഫിക്കേഷന് ഹാജരായാൽ മതി. മുൻവർഷങ്ങളിൽ വെരിഫിക്കേഷൻ നടത്താൻ സാധിക്കാത്തവർക്കും വെരിഫിക്കേഷൻ നടത്താവുന്നതാണ്. മലപ്പുറം വിദ്യാഭ്യാസ ജില്ലയുടെ പരിധിയിൽപ്പെട്ട പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നും കെ-ടെറ്റ് പരീക്ഷ വിജയിച്ചവരുടെ അസ്സൽ സർട്ടിഫിക്കറ്റ് പരിശോധന മാർച്ച് 21 മുതൽ 27 വരെ രാവിലെ പത്ത് മുതൽ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നടക്കും.21ന് രാവില...
Malappuram

അമ്മയ്ക്കും മകള്‍ക്കും പരസ്പരം കാണാന്‍ അവകാശമുണ്ട്: വനിതാ കമ്മിഷന്‍

മലപ്പുറം : അമ്മയെ കാണാന്‍ മകള്‍ക്കും മകളെ കാണാന്‍ അമ്മയ്ക്കും അവകാശമുണ്ടെന്ന് വനിതാകമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി പറഞ്ഞു. മലപ്പുറം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല അദാലത്തിനു ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അംഗം. തന്നെ കാണാന്‍ മകള്‍ തയാറാവുന്നില്ലെന്ന് ആരോപിച്ചാണ് അമ്മ കമ്മിഷന് മുന്‍പാകെ പരാതി നല്‍കിയത്. മകളുടെ ഭര്‍ത്താവിന്റെ വീട്ടുകാരുടെ ഭീഷണിയെ തുടര്‍ന്നാണ് തന്നെ കാണാന്‍ തയാറാവാത്തതെന്നും നിരവധി തവണ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ലെന്നും അമ്മ പരാതിപ്പെട്ടു. മകളെ കൂടി കേള്‍ക്കുന്നതിനായി അടുത്ത അദാലത്തിലേക്ക് കേസ് മാറ്റി. മകളുടെ ഭര്‍ത്താവിന്റെ അച്ഛനും അമ്മയും മാത്രമാണ് ഹാജരായിരുന്നത്. ജില്ലാതല അദാലത്തില്‍ ആറു പരാതികള്‍ തീര്‍പ്പാക്കി. എട്ടു പരാതികളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് നിര്‍ദേശം...
Malappuram

പൊതു സ്ഥലത്തെ പ്രചാരണ സാമഗ്രികൾ അടിയന്തരമായി നീക്കം ചെയ്യണം ; ജില്ലാ കളക്ടർ

ലോക്സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തെ തുടർന്ന് മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ പൊതുസ്ഥലത്ത് പ്രദ‍ര്‍ശിപ്പിച്ച ബാനറുകള്‍, പോസ്റ്ററുകള്‍, ബോ‍ര്‍ഡുകള്‍ എന്നിവ 24 മണിക്കൂറിനകം അതത് രാഷ്ട്രീയപാ‍ര്‍ട്ടികള്‍ - സംഘടനകള്‍ സ്വമേധയാ നീക്കം ചെയ്യണമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ വി.ആർ വിനോദ് അറിയിച്ചു. നിശ്ചിത സമയപരിധിക്കകം നീക്കം ചെയ്തിട്ടില്ലെങ്കില്‍ മാതൃകാപെരുമാറ്റചട്ടം നടപ്പാക്കുന്നതിനുളള ആന്റീഡീഫേസ്മെന്‍റ് സ്ക്വാഡ് മുന്നറിയിപ്പ് കൂടാതെ അത്തരം പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യും. ചെലവുകളുടെ കണക്ക് അതത് സ്ഥാനാ‍ര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും ജില്ലാ ഇലക്ഷൻ ഓഫീസര്‍ അറിയിച്ചു. ...
Malappuram

ലോക്‌സഭാ തിരഞ്ഞെടുപ്പ്: മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം

ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ എല്ലാവരും മാതൃകാ പെരുമാറ്റചട്ടം കര്‍ശനമായി പാലിക്കണം. ചട്ട ലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. തിരഞ്ഞെടുപ്പിൽ ഹരിത പെരുമാറ്റചട്ടം പാലിക്കണം. നിരോധിത പ്ലാസ്റ്റിക് - ഫ്ളക്സ് വസ്തുക്കൾ പ്രചാരണത്തിന് ഉപയോഗിക്കരുത്. കുട്ടികളെ പ്രചാരണ പ്രവർത്തനങ്ങൾക്ക് ഉപയോഗപ്പെടുത്തരുത്. എന്താണ് മാതൃകാ പെരുമാറ്റചട്ടം ===================== തിരഞ്ഞെടുപ്പ് വേളയില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ത്ഥികളും അനുവര്‍ത്തിക്കേണ്ട നടപടിക്രമങ്ങളും പാലിക്കേണ്ട നിയന്ത്രണങ്ങളും ഉള്‍പ്പെടുത്തി തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് മാതൃകാ പെരുമാറ്റച്ചട്ടം. സ്വതന്ത്രവും നിഷ്പക്ഷവും നീതിപൂര്‍വകവുമായി തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിന് സ്ഥാനാര്‍ത്ഥികളും രാഷ്ട്രീയ കക്ഷികളും മാതൃകാ പെരുമാറ്റ സംഹിത പാലിക്കുന്നുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പ് വരുത്തും. ഔദ്യോഗിക സംവി...
Malappuram

ജാതിയുടേയും മതത്തിന്റെയും പേരിൽ വോട്ട് ചോദിക്കാൻ പാടില്ല ; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം ചേര്‍ന്നു

ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിനും ചർച്ച ചെയ്യുന്നതിനുമായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ കൂടിയായ ജില്ലാ കളക്ടർ വി.ആർ വിനോദിന്റെ അധ്യക്ഷതയില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. യോഗത്തിൽ പ്രചാരണ സാമഗ്രികളുടെയും മറ്റ് സംവിധാനങ്ങളുടെയും നിരക്ക് ചാര്‍ട്ട് പ്രസിദ്ധീകരിച്ചതുമായി ബന്ധപ്പെട്ട് ചർച്ച നടത്തി. വരുന്ന തിരഞ്ഞെടുപ്പിൽ ആബ്‌സൻറീസ് വോട്ടേഴ്‌സിനും, സീനിയർ സിറ്റിസൺസിനും വോട്ട് രേഖപ്പെടുത്താൻ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ഫോറം 12 ഡി ശ്രദ്ധാപൂർവ്വം കൈകാര്യം ചെയ്യണമെന്നും മാതൃകാ പെരുമാറ്റചട്ടം പ്രാബല്യത്തിൽ വന്നതിനാൽ ഇവ പാലിക്കണമെന്നും ജില്ലാ കളക്ടർ രാഷ്ട്രീയ പാർട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടു. പരസ്യ പ്രചരണ വേളയിൽ ഗ്രീൻ പ്രോട്ടോകോൾ, ഉച്ചഭാഷിണിയുടെ ഉപയോഗത്തിന്റെ സമയക്രമം എന്നിവ പാലിക്കേണ്ടതാണെന്നും, പതിനാറ...
Malappuram, Other

നവചേതന’ പദ്ധതി: അവലോകന യോഗം ചേർന്നു

മലപ്പുറം : സംസ്ഥാന സാക്ഷരതാ മിഷൻ മലപ്പുറം ജില്ലയിലെ രണ്ട് നഗരസഭകളിലും 11 ഗ്രാമ പഞ്ചായത്തുകളിലും പട്ടികജാതി വിഭാഗക്കാർക്കായി നടപ്പാക്കുന്ന നാലാം തരം തുല്യതാ പദ്ധതി 'നവചേതന'യുടെ ഇൻസ്ട്രക്ടർമാരുടെ അവലോകന യോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് മിനി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ. റഫീഖ ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സറീന ഹസീബ് അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ സുഭദ്ര ശിവദാസൻ, സെക്രട്ടറി എസ്. ബിജു, സാക്ഷരതാ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ സി. അബ്ദുൽ റഷീദ്, അസി. കോ-ഓർഡിനേറ്റർ എം. മുഹമ്മദ് ബഷീർ, കെ. ശരണ്യ, കെ. മൊയ്തീൻ കുട്ടി, പ്രേരക്മാരായ പി. ആബിദ, എ. സുബ്രമണ്യൻ, കെ. ഷീജ, ഐ.സി സലീന, എം.വിജിത, നവചേതന പദ്ധതിയുടെ ഇൻസ്ട്രക്ടർമാർ എന്നിവർ പ്രസംഗിച്ചു. മഞ്ചേരി, പരപ്പനങ്ങാടി നഗരസഭകളിലും ഏലംകുളം, പുറത്തൂർ, മൊറയൂർ, തൃക്കലങ്ങോട്, തിരുവാലി, വണ്ടൂർ, പാണ്ടിക്കാട്, പോരൂർ...
error: Content is protected !!