Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു
Gulf, Obituary

ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു

റിയാദ് : ഉംറക്കെത്തിയ മുന്നിയൂർ സ്വദേശിനി മദീനയിൽ മരിച്ചു. മൂന്നിയൂർ ചിനക്കൽ സ്വദേശി കറുത്തേടത്ത് മുഹമ്മദിന്റെ ഭാര്യ മാളിയേക്കൽ റുഖിയ (68) ആണ് മരിച്ചത്. സ്വകാര്യ ഗ്രൂപ്പിൽ എത്തിയ ഇവർ ഉംറ നിർവഹിച്ചതിന് ശേഷം മദീന സന്ദർശനത്തിനെത്തിയതായിരുന്നു. റൗദ സന്ദർശനം പൂർത്തിയാക്കിയതിന് ശേഷം താമസസ്ഥലത്തു വെച്ച് വെള്ളിയാഴ്ച രാവിലെ ശ്വാസതടസം അനുഭവപ്പെടുകയും ഉടൻ മരിക്കുകയുമായിരുന്നു. മകൾ ബുഷ്‌റ കൂടെയുണ്ടായിരുന്നു. മക്കൾ: ബുഷ്‌റ, നജ്മുന്നീസ. നിയമ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് ശനിയാഴ്ച മദീനയിലെ ജന്നത്തുൽ ബഖീഹ് മഖ്ബറയിൽ ഖബറടക്കുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു....
Obituary

കപ്രാട്ട് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ കപ്രാട്ട് യുവാവിനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വെന്നിയുർ കപ്രാട്ട് പള്ളിയേമ്പിൽ ഷാജിയുടെ മകൻ അശ്വിൻ (19) ആണ് മരിച്ചത്. ഇന്നലെ രാത്രി 11 ന് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
Kerala, Obituary

പഞ്ചായത്തംഗത്തെ ക്വാര്‍ട്ടേഴ്‌സിനടുത്ത് മരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: പഞ്ചായത്തംഗത്തെ മരിച്ച നിലയില്‍ കണ്ടെത്തി. കാസര്‍കോട് മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗം പുഷ്പയെയാണ് നോര്‍ത്ത് ബെള്ളൂരില്‍ ഒരു ക്വാര്‍ട്ടേഴ്‌സിനടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു പുഷ്പ. ഹൃദയസ്തംഭമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം....
Malappuram, Obituary

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു

തിരൂര്‍: തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കാരന്‍ കുഴഞ്ഞു വീണ് മരിച്ചു. ട്രെയിന്‍ കയറാന്‍ റെയില്‍വേ സ്റ്റേഷനിലെത്തിയ തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറിയാട് പനങ്ങാട്ടു വീട്ടില്‍ വിജു (50) ആണ് മരിച്ചത്. ഇന്ന് രാവിലെ 6 മണിയോടെയാണ് സംഭവം. തിരൂരില്‍ നിന്ന് തൃശൂരിലേക്ക് ട്രെയിന്‍ കയറാന്‍ എത്തിയതായിരുന്നു ഇയാള്‍. സ്റ്റേഷനില്‍ എത്തിയ വിജു കുഴഞ്ഞു വീണതോടെ ആര്‍പിഎഫും മറ്റു യാത്രക്കാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംസ്‌കാരം വൈകിട്ട് തൃശൂര്‍ ശാന്തി ശ്മശാനത്തില്‍ നടക്കും. ഭാര്യ: സീമ. മക്കള്‍: അമ്മു, ശ്രീദേവി....
Gulf, Obituary

വെളിമുക്ക് സ്വദേശിയായ യുവാവ് സൗദിയിൽ നിര്യാതനായി

മുന്നിയൂർ: വെളിമുക്ക് വലിയ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി പാറായി മൊയ്തീൻ കോയ ഹാജിയുടെ മകൻ പാറായി മുഹമ്മദ് ഷാഫി (48) സൗദിയിൽ നിര്യാതനായി. 3 ദിവസം മുമ്പ് സ്ട്രോക്ക് ഉണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്ന് മരണപ്പെട്ടു. ഭാര്യ: ജിസ്റ തിരൂരങ്ങാടി, മക്കൾ: മുഹമ്മദ് സജീർ, മുഹമ്മദ് സാമിൽ, മുഹമ്മദ് ഷസിൻ, എമിൻ മുഹമ്മദ്, മാതാവ്: ആയിഷ,സഹോദരങ്ങൾ: ശാഹിദ്, ഷമീം മാസ്റ്റർ (പി.കെ.എം.എച്ച്,എസ്,എസ് എടരിക്കോട്,), സലീന....
Obituary

കളിയാട്ടമുക്ക് ക്ഷേത്ര പരിസരത്ത് മധ്യവയസ്‌കനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂർ കളിയാട്ടക്കാവ് ക്ഷേത്ര പരിസരത്ത് ഒരാളെ മരിച്ച നിലയിൽ കണ്ടെത്തി. ആലിൻ ചുവട് സ്വദേശി നരിക്കോട്ട് മേച്ചേരി പണ്ടാരത്തിൽ ഹസ്സന്റെ മകൻ സുലൈമാൻ (52) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3 ന് ക്ഷേത്ര ത്തിന് സമീപത്ത് മരിച്ച നിലയിൽ കാണുകയായിരുന്നു. ഇവിടെ ഇന്നലെ ഉത്സവം ഉണ്ടായിരുന്നു. ഇത് കാണാനെത്തിയതായിരുന്നു എന്നാണ് കരുതുന്നത്. ഇതിനിടയിൽ ഹൃദയാഘാതം ഉണ്ടായതാണെന്ന് കരുതുന്നു. ഹൃദ്രോഗം ഉള്ള ആളാണെന്ന് ബന്ധുക്കൾ പറഞ്ഞു. മൃതദേഹം ഇന്ന് 3 മണിക്ക് ഖബറടക്കും....
Malappuram, Obituary, Other

എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു

തിരൂര്‍: എന്‍എസ്എസ് സപ്തദിന ക്യാംപിനിടെ യുവ അധ്യാപകന്‍ കുഴഞ്ഞുവീണു മരിച്ചു. തൃപ്രങ്ങോട് കളരിക്കല്‍ ബാലകൃഷ്ണ പണിക്കരുടെയും പങ്കജത്തിന്റെയും മകന്‍ ടി.കെ.സുധീഷ് (38) ആണ് മരിച്ചത്. വളാഞ്ചേരി പൂക്കാട്ടിരി ഇസ്ലാമിക് റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനായിരുന്നു. ഈ സ്‌കൂളിലെ എന്‍എസ്എസ് ക്യാംപ് മാവണ്ടിയൂര്‍ സ്‌കൂളില്‍ വച്ചാണ് നടന്നിരുന്നത്. ക്യാംപില്‍ സുധീഷും പങ്കെടുത്തിരുന്നു. ഇന്ന് രാവിലെ ക്യാംപ് ആരംഭിക്കുന്നതിനു മുന്‍പ് എഴുന്നേറ്റെത്തിയ സുധീഷ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ വളാഞ്ചേരിയിലെ സ്വകാര്യ ആശുപതിയില്‍ എത്തിച്ചെങ്കിലും മരിച്ചു. സുധീഷ് ജ്യോത്സ്യനായും പ്രവര്‍ത്തിക്കുന്നുണ്ട്. സംസ്‌കാരം നടപടിക്രമങ്ങള്‍ക്കു ശേഷം നാളെ രാവിലെ 9 മണിക്ക്. ദീപയാണ് ഭാര്യ. മക്കള്‍: ദര്‍ശിത് കൃഷ്ണ, അദ്വിക....
Kerala, Obituary

മാതാപിതാക്കള്‍ക്കും അഞ്ച് മാസം പ്രായമായ സഹോദരിക്കുമൊപ്പം സഞ്ചരിക്കവെ നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ സ്‌കൂട്ടര്‍ ഇടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. വിഴിഞ്ഞം കല്ലുവെട്ടാന്‍കുഴിയില്‍ റിംഗ് റോഡില്‍ ഇന്ന് രാവിലെ ഏഴരയോടെയാണ് അപകടം. നിര്‍ത്തിയിട്ടിരുന്ന ലോറിക്ക് പിന്നില്‍ നിയന്ത്രണം വിട്ട സ്‌കൂട്ടര്‍ ഇടിക്കുകയായിരുന്നു. കാവിന്‍പുറം നെല്ലിവിള സ്വദേശി സിബിന്‍ ദീപ ദമ്പതികളുടെ മകന്‍ ആരോണ്‍ ആണ് മരിച്ചത്. അച്ഛനും അമ്മയ്ക്കും അഞ്ചുമാസം പ്രായമുള്ള സഹോദരിക്കുമൊപ്പം ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ആരോണ്‍. അപകടത്തില്‍ സ്‌കൂട്ടറിന് മുന്‍വശത്ത് ഇരുന്ന ആരോണിന് സാരമായ പരുക്ക് പറ്റുകയായിരുന്നു. ഉടന്‍ ലോറി ജീവനക്കാരും നാട്ടുകാരും ആരോണിനെ വിഴിഞ്ഞം സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മാതാപിതാക്കളും അഞ്ചുമാസം പ്രായമുള്ള സഹോദരിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി....
Obituary, Other

കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരി മരിച്ചു

കാസര്‍കോട്: കളിക്കുന്നതിനിടെ അബദ്ധത്തില്‍ കൊതുകുനാശിനി കുടിച്ച് ഒന്നരവയസുകാരിക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് കല്ലാരാബയിലെ ബാബനഗറിലെ അന്‍ഷിഫ - റംഷീദ് ദമ്പതികളുടെ മകള്‍ ജെസയാണ് മരിച്ചത്. രണ്ട് ദിവസം മുന്‍പാണ് കുട്ടി അബദ്ധത്തില്‍ കൊതുക് നാശിനി കുടിച്ചത്. തുടര്‍ന്നു മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി ഇന്ന് രാവിലെയാണ് മരിച്ചത്. വിഷാംശം അകത്തുചെന്നതോടെ ശ്വാസകോശത്തില്‍ അണുബാധയുണ്ടായതാണ് മരണകാരണം....
Obituary, Other

കാച്ചടി സ്വദേശി സലാലയിൽ മരണപ്പെട്ടു

കാച്ചടി: കാച്ചടി സ്വദേശി പാലക്കൽ സൈതാലി ഹാജി (65)നിര്യാതനായി.ഭാര്യ ഫാത്തിമ ചൂരപിലാക്കൽ, മക്കൾ: ഫൗസിയ,ഷമീർ, നൗഷാദ്, മരുമക്കൾ: മുഹ്സിന കാച്ചടി, സഹ് ല പാണ്ടിമുറ്റം, ഹാഷിം ഉള്ളണം. ഖബറടക്കം മയ്യിത്ത് നാട്ടിലെത്തിച്ച് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Malappuram, Obituary, Other

നൂറാടി പാലത്തിന് സമീപം പുഴയില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി

മലപ്പുറം: മൈലപ്പുറം കോലാറില്‍ കാണാതായ പ്ലസ് വണ്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ചെറുതൊടി ആരിഫുദ്ദീന്‍ (17) എന്ന വിദ്യാര്‍ത്ഥിയാണ് മരണപ്പെട്ടത്. നാലു കുട്ടികളെയാണ് മൈലപ്പുറം കോലാറില്‍ നൂറാടിപ്പാലത്തിന് സമീപത്ത് നിന്ന് കാണാതായത്. മൂന്ന് പേരെ ഉടന്‍ തന്നെ രക്ഷിക്കാന്‍ കഴിഞ്ഞു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് ആരിഫുദ്ധീന്റെ ശരീരം കണ്ടെത്തുന്നത്. മൃതദേഹം മലപ്പുറം താലൂക്ക് ഹോസ്പിറ്റലിലേക്ക് മാറ്റി....
Malappuram, Obituary

ഉംറ കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു

ഉംറ കഴിഞ്ഞു കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടില്‍ നിന്നും വീട്ടിലേക്ക് മടങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ ടാങ്കര്‍ ലോറിയില്‍ ഇടിച്ച് പരിക്കേറ്റ തുവ്വൂര്‍ സ്വദേശി മരണപ്പെട്ടു. കരിപ്പൂര്‍ എര്‍യര്‍പോര്‍ട്ടിനു സമീപം ഹോട്ടല്‍ കല്യാണ പുരയുടെ മുമ്പില്‍ നിര്‍ത്തിയിട്ട ടാങ്കര്‍ ലോറിയില്‍ കാര്‍ ഇടിച്ച് ഗുരുതര പരിക്കേറ്റ പാണ്ടിക്കാട് തുവ്വൂര്‍ അക്കരപ്പുറം സ്വദേശി കുരിക്കള്‍ യൂസുഫ് (56) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെ ആണ് യൂസുഫ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് തുവ്വൂര്‍ സ്വദേശികള്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ടത്. അപകടത്തില്‍ യൂസുഫിനും മകള്‍ക്കും ഗുരുതര പരിക്കേറ്റിരുന്നു. അപകടത്തില്‍ ഗുരുതര പരിക്കേറ്റ മകള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. കാര്‍ ഓടിച്ച മകന്‍ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു . അപകടം നടന്ന ഉടന്‍ ഹോട്ടല്‍ കല്യാണ പുരയിലെ ജീവനക്കാരും ഹോട്ടല...
Obituary

തിരുപ്പൂരിൽ നിന്ന് വരുന്നതിനിടെ കുണ്ടൂർ സ്വദേശി കോയമ്പത്തൂരിൽ മരിച്ചു

തിരൂരങ്ങാടി : തിരുപ്പൂരിൽ നിന്ന് നാട്ടിലേക്ക് വരുന്നതിനിടെ കുണ്ടൂർ സ്വദേശി കോയമ്പത്തൂരിൽ വെച്ച് മരിച്ചു. കുണ്ടൂർ പരേതനായ കാഞ്ഞിരത്തൊടി ഹസ്സന്റെ മകൻ കാഞ്ഞിരത്തൊടി അലിയാർ (67) ആണ് മരിച്ചത്. തിരുപ്പൂരിൽ ബേക്കറി നടത്തുകയായിരുന്നു. ബസ്സിൽ നാട്ടിലേക്ക് വരുന്നതിനിടെ കോയമ്പത്തൂരിൽ വെച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടാകുകയായിരുന്നു. ഉടനെ ആശുപത്രിയിലേക്ക് പോയെങ്കിലും മരണപ്പെട്ടു. മൃതദേഹം ബുധനാഴ്‌ച ഇന്ന് രാത്രി 11 മണിക്ക് കുണ്ടൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ. ഭാര്യ കദീജ. മക്കൾ : റഹിയാനത്ത്, രഹ്‌ന, റംഷീദ, റാഷിദ്‌ ദുബായ്. മരുമക്കൾ : കബീർ ബാബു കോഴിചെന,ഡാനിഷ് പെരിഞ്ചേരി....
Obituary, Other

സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം; ചികിത്സയിലായിരുന്ന മൂന്നിയൂർ സ്വദേശി മരിച്ചു.

മൂന്നിയൂർ: ഒമാനിലെ സലാലയിൽ വാഹനമോടിക്കുന്നതിനിടെ പക്ഷാഘാതം ഉണ്ടായ മൂന്നിയൂർ സ്വദേശി മരിച്ചു. മൂന്നിയൂർ ആലിൻചുവട് സ്വദേശി പരേതനായ തട്ടാഞ്ചേരി സൈതുവിന്റെ മകൻ യൂനുസ് (40) ആണ് മരിച്ചത്. നവംബർ 26 ന് സലാല ടൗണിൽ അൽ മഷൂറിന് സമീപത്തുവച്ചാണ് സംഭവം. വാഹനത്തിൽ വെച്ച് പക്ഷാഘാതം ഉണ്ടായതിനെ തുടർന്ന് വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടവും ഉണ്ടായിരുന്നു. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലായിരുന്നു. ഞായറാഴ്ച രാവിലെയാണ് മരിച്ചത്. 2007 മുതൽ സലാലയിൽ ഉണ്ട്. മാർക്കറ്റിങ് മേഖലയിൽ ജോലി ചെയ്ത് വരികയായിരുന്നു. മൂന്നുമാസം മുമ്പാണ് നാട്ടിൽ വന്ന് പോയത്. സുൽത്താൻ ഖബൂസ് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നിയമനടപടികൾക്ക് ശേഷം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.ഭാര്യ: സഹ് ലമക്കൾ : ഫാത്തിമ തസ്‌നി, മുഹമ്മദ്‌ നിയാസ്, യമിൻ ഹൈസിൻ .സഹോദരങ്ങൾ: കരീം, ശംസുദ്ദീൻ, താഹിർ , ഇൽയാ...
Malappuram, Obituary, Other

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കെ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു

ഇന്ന് നാട്ടിലേക്ക് മടങ്ങാനിരിക്കേ യുഎഇയില്‍ വാഹനാപകടത്തില്‍ മലയാളിയായ യുവ എന്‍ജിനീയര്‍ മരിച്ചു. നിലമ്പൂര്‍ ചന്തക്കുന്ന് എയുപി സ്‌കൂള്‍ റിട്ട. അധ്യാപകന്‍ ചക്കാലക്കുത്ത് റോഡില്‍ പുല്‍പയില്‍ സേതുമാധവന്റെയും റിട്ട. ജോയിന്റ് ബിഡിഒ സരളയുടെയും മകന്‍ സച്ചിന്‍ (30) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം നടന്നത്. അബുദാബിയില്‍നിന്ന് ഷാര്‍ജയിലെ താമസസ്ഥലത്തേക്ക് കാര്‍ ഓടിച്ചു പോകുന്നതിനിടെയാണ് അപകടം നടന്നത്. സച്ചിന്റെ ഭാര്യ ഷാര്‍ജയിലായിരുന്നു. ഷാര്‍ജയിലുള്ള ഭാര്യ അപൂര്‍വയെയുംകൂട്ടി ഇന്ന് നാട്ടിലേക്ക് വരേണ്ട ദിവസം ആയിരുന്നു. അപ്പോഴാണ് മരണം സംഭവിച്ചത്. മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാന്‍ ആണ് തീരുമാനിച്ചിരിക്കുന്നത്. അതിന് വേണ്ടിയുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്...
Accident, Malappuram, Obituary, Other

ഇന്നലെ നിക്കാഹ്, സന്തോഷം അധികം നീണ്ടു നിന്നില്ല ; ആനക്കയത്ത് ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

മലപ്പുറം ആനക്കയം ചെക്ക് പോസ്റ്റില്‍ ബൈക്കും ബസ്സും കൂട്ടിയിടിച്ച് അപകടം യുവാവിന് ദാരുണാന്ത്യം. തൃക്കലങ്ങോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ് ക്യാപ്റ്റന്‍ എളങ്കൂര്‍ കൂട്ടശ്ശേരി ചുള്ളിക്കുളത്ത് ഹസ്സൈനാറിന്റെ മകന്‍ ആഷിഖ് (27) ആണ് മരണപ്പെട്ടത്. ഇന്നലെയായിരുന്നു യുവാവിന്റെ നിക്കാഹ്. ഈ സന്തോഷത്തിനിടെയാണ് കരിനിഴലായി മരണം എത്തിയത്. മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജ്‌മോര്‍ച്ചറിയിലേക്ക് മാറ്റി. യുവാവിന്റെ കൂടെയുണ്ടായിരുന്ന സ്ത്രീയെ ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോയി....
Gulf, Obituary

മസ്തിഷ്‌കാഘാതം: കൊടിഞ്ഞി സ്വദേശി അൽ ഖർജിൽ നിര്യാതനായി

തിരൂരങ്ങാടി : കൊടിഞ്ഞി കോറ്റത്തങ്ങാടി പരേതനായ പനക്കൽ (പാങ്ങാട്ട്) മുഹമ്മദ് കുട്ടിയുടെ മകൻ ചീർപ്പിങ്ങലിൽ താമസക്കാരനുമായ പനക്കൽ അബ്ദുൽ ലത്തീഫ് (46) അൽ ഖർജിൽ നിര്യാതനായി. ദീർഘകാലമായി അൽ ഖർജിൽ കഫ്തീരിയ തൊഴിലാളിയായിരുന്ന അബ്ദുൽ ലത്തീഫിനെ മസ്തിഷ്‌കാഘാതത്തെ തുടർന്ന് പത്തു ദിവസം മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നടപടിക്രമങ്ങൾ പൂർത്തയാക്കി മൃതദേഹം അൽ ഖർജിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങളുമായി അൽ ഖർജ് കെ.എം.സി.സി വെൽഫയർ വിംഗ് രംഗത്തുണ്ട്3 മാസം മുമ്പാണ് അവധിക്ക് നാട്ടിൽ വന്ന് മടങ്ങിയത്. മാതാവ് : പരേതയായ കതിയാമു , ഭാര്യ: ഉമ്മു സൽ‍മ , മക്കൾ: മുഹമ്മദ് മുഫ്‌ലിഹ്, മുഹമ്മദ് അഫ്‌ലഹ്, മുഹമ്മദ് നഫ്‌ലിഹ്, മുഹമ്മദ് സ്വാലിഹ്. സഹോദരങ്ങൾ: അബ്ദുൽ സലാം, മുഹമ്മദ് അഷ്‌റഫ്.സുഹറ, സൈനബ....
Obituary

ടർഫിലെ ഗോൾ പോസ്റ്റ് ദേഹത്ത് വീണയാൾ മരിച്ചു

ഫറോക്ക് : ഫുട്ബോൾ ടർഫിലെ  അറ്റകുറ്റ ജോലിക്കിടെ ഗോൾ പോസ്റ്റ്‌ ദേഹത്ത് വീണയാൾ മരിച്ചു. കോടമ്പുഴ പള്ളിമേത്തൽ അയ്യപ്പൻകണ്ടിയിൽ താമസിക്കുന്ന വടക്കേ വീട്ടിൽ സിദ്ദിഖ് (59) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 8 മണിയോടെ തുമ്പപ്പാടം ഫൂട്ട് ഔട്ട് ടർഫിലായിരുന്നു അപകടം. വർക്കിന്റെ മേസ്തരി ആയിരുന്നു. ജോലിക്കാർ വരുന്നതിന് മുമ്പ് വർക്ക് തുടങ്ങിയതായിരുന്നു. അതിനിടെയാണ് പോസ്റ്റ് ദേഹത്ത് വീണത്. സമീപത്തു കളിച്ചു കൊണ്ടിരുന്ന കുട്ടികൾ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാർ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കോടമ്പുഴ മഹല്ല് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ വൻ ജനാവലിയുടെ സാന്നിധ്യത്തിൽ കബറടക്കി.  ഭാര്യ: മേലെവീട്ടിൽ റുക്കിയ കടലുണ്ടി നഗരം.  മക്കൾ: ഷെറീന, റിയാസ്, റിഷാദ്. മരുമക്കൾ : സലീം, സുമയ്യ, ബുസൈന....
Obituary

ടർഫിൽ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു

എആർ നഗർ : ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീണ യുവാവ് മരിച്ചു. കുറ്റൂർ നോർത്ത് നിലപറമ്പിൽ താമസക്കാരനായ ഇരുകുളങ്ങര മരക്കാരിന്റെയും ഖദീജ യുടെയും മകൻ അബ്ദുൽ നാസർ ഇരുകുളങ്ങര (44) ആണ് മരിച്ചത്. കുന്നുംപുറം കെ എസ് ഇ ബി യിൽ കരാർ ജീവനക്കാരനായിരുന്നു. ഇന്നലെ തോട്ടശേറിയറ ടർഫിൽ ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. കബറടക്കം ഇന്ന് രാവിലെ 10 ന് ഊക്കത്ത് പള്ളിയിൽ. ഭാര്യ നസീറ. മക്കൾ നഷ്‌വ, നസ്ൽ (കുറ്റൂർ നോർത്ത് സ്കൂൾ ).സഹോദരങ്ങൾ: അബദുറഹിമാൻ ദുബായ് ,അബ്ദുൽ കലാം (റിയാദ്) അബൂബക്കർ സിദ്ദീഖ് (മുംബെ) ആസ്യ (പാറക്കടവ്)...
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Obituary

എം കെ എച്ച് ഹോസ്പിറ്റൽ മാനേജർ എ.പി. അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി : എം.കെ ഹാജി ഓർഫനേജ് ആശുപത്രി മുൻ ജനറൽ മാനേജറും വെസ്റ്റ് ഇന്ത്യാ സ്റ്റീൽ കമ്പനി മുൻ ജീവനക്കാരനുമായിരുന്ന മമ്പുറം സ്വദേശി എ.പി. അബ്ദുൽ ഹമീദ് (73) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ .ഭാര്യ: സി.എം. സുഹറമക്കൾ : മുഹമ്മദ് മുനീർ , ഫരീദ , മുഹമ്മദ് മുഖ്താർ, മുഹമ്മദ് മുബാറക്.മരുമക്കൾ : അബ്ദുൽ വാഹിദ് തിരൂരങ്ങാടി, ജംഷീന , നസീന, സുഫൈജ ....
Local news, Obituary, Other

തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്താരങ്ങാടി-കണ്ണാടി ത്തടം സ്വദേശി നായര്‍ പടി ഷാജിയുടെ മകന്‍ ഷൈജു. എന്ന അയ്യപ്പന്‍ (30 )നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് ഇന്‍ക്വസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുന്നു. സംസ്‌കാരം ഇന്ന്
Obituary

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര സ്വദേശി ചെമ്മല സൈനുദ്ധീന്റെയും ചുള്ളിപ്പാറ സ്വദേശി തൂമ്പിൽ സക്കീനയുടെയും മകൻ സാദിഖ് (25) ആണ് മരിച്ചത്. കൊച്ചി ലുലു മാളിൽ ജ്യൂസ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചുള്ളിപ്പാറ യിൽ കബറടക്കി....
Local news, Malappuram, Obituary, Other

റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുറ്റിപ്പുറം : കുറ്റിപ്പുറം പേരശ്ശനൂരില്‍ റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേരശ്ശനൂര്‍ സ്വദേശി പള്ളിയാല്‍ പറമ്പില്‍ കെ പി വേലായുധനെ (69) യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ വേലായുധനെ കാണ്‍മാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിന്റെ സൈഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തിരുന്നു. ഭാര്യ : വിശാലം, മക്കള്‍ : അനിത, ബിന്ദു, പ്രദീപ്, ഇന്ദു, മരുമക്കള്‍ : ഹരിദാന്‍, പ്രദീപ്, അഭിലാഷ്,നയന, സഹോദരങ്ങള്‍ : വിജയന്‍, സരോജനി,ജാനകി...
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
Obituary, Other

മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : കാളാച്ചാലില്‍ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ബ്രഹ്‌മകുളം സ്വദേശി സിദ്ധീക്ക്(60)ആണ് മരിച്ചതെന്നാണ് വിവരം. ബന്ധുക്കള്‍ എത്തിയതിന് ശേഷമെ വ്യക്തത വരുത്താനാവൂ എന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കാളാച്ചാല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും...
Obituary, Other

ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ജിദ്ദ : സൗദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറെ കോഡൂര്‍ പഞ്ചായത്തിലെ മങ്ങളാട്ടുപുലം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജിദ്ദ ഹറാസാത്തില്‍ രാവിലെ ജോലിക്കിടെയാണ് അപകടം. ജോലി ചെയ്തിരുന്നപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മയ്യിത്ത് ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Obituary

പരപ്പനങ്ങാടി സ്വദേശിയായ 27 കാരൻ റിയാദിൽ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ പഴയ കണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ് മരിച്ചത്. റിയാദ് സക്കാക്കയിൽ താമസ സ്ഥലത്താണ് മരിച്ചത്. ഭാര്യ, ഫാത്തിമ നിഹാല
error: Content is protected !!