Obituary

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Obituary, Other

കണ്ണമംഗലത്ത് മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

വേങ്ങര : എടക്കാപറമ്പ് കണ്ണമംഗലം പാടത്ത് തോട്ടില്‍ മധ്യവയസ്‌കനെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടക്കാപറമ്പ് കുട്ടശ്ശേരി നിലാണ്ടെന്റെയും ചക്കിക്കുട്ടിയുടെയും മകന്‍ ചന്ദ്രന്‍ (54) നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
Obituary

എം കെ എച്ച് ഹോസ്പിറ്റൽ മാനേജർ എ.പി. അബ്ദുൽ ഹമീദ് അന്തരിച്ചു

തിരൂരങ്ങാടി : എം.കെ ഹാജി ഓർഫനേജ് ആശുപത്രി മുൻ ജനറൽ മാനേജറും വെസ്റ്റ് ഇന്ത്യാ സ്റ്റീൽ കമ്പനി മുൻ ജീവനക്കാരനുമായിരുന്ന മമ്പുറം സ്വദേശി എ.പി. അബ്ദുൽ ഹമീദ് (73) അന്തരിച്ചു. കബറടക്കം ഇന്ന് വൈകിട്ട് 5 മണിക്ക് മമ്പുറം ജുമാമസ്ജിദ് കബർസ്ഥാനിൽ .ഭാര്യ: സി.എം. സുഹറമക്കൾ : മുഹമ്മദ് മുനീർ , ഫരീദ , മുഹമ്മദ് മുഖ്താർ, മുഹമ്മദ് മുബാറക്.മരുമക്കൾ : അബ്ദുൽ വാഹിദ് തിരൂരങ്ങാടി, ജംഷീന , നസീന, സുഫൈജ ....
Local news, Obituary, Other

തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

തിരൂരങ്ങാടി : തിരൂരങ്ങാടിയില്‍ വീടിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. പന്താരങ്ങാടി-കണ്ണാടി ത്തടം സ്വദേശി നായര്‍ പടി ഷാജിയുടെ മകന്‍ ഷൈജു. എന്ന അയ്യപ്പന്‍ (30 )നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് പോലീസ് ഇന്‍ക്വസ്റ്റ് പുരോഗമിച്ച് കൊണ്ടിരിക്കുന്നു. സംസ്‌കാരം ഇന്ന്
Obituary

ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : വെന്നിയൂർ ചുള്ളിപ്പാറ സ്വദേശിയെ കൊച്ചിയിൽ മാളിലെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. വേങ്ങര സ്വദേശി ചെമ്മല സൈനുദ്ധീന്റെയും ചുള്ളിപ്പാറ സ്വദേശി തൂമ്പിൽ സക്കീനയുടെയും മകൻ സാദിഖ് (25) ആണ് മരിച്ചത്. കൊച്ചി ലുലു മാളിൽ ജ്യൂസ് ഷോപ്പിലെ ജീവനക്കാരൻ ആയിരുന്നു. ഇന്നലെ രാത്രി താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം ചുള്ളിപ്പാറ യിൽ കബറടക്കി....
Local news, Malappuram, Obituary, Other

റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കുറ്റിപ്പുറം : കുറ്റിപ്പുറം പേരശ്ശനൂരില്‍ റിട്ടേ: വില്ലേജ് ഓഫീസര്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. പേരശ്ശനൂര്‍ സ്വദേശി പള്ളിയാല്‍ പറമ്പില്‍ കെ പി വേലായുധനെ (69) യാണ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി മുതല്‍ വേലായുധനെ കാണ്‍മാനില്ലായിരുന്നു. തിങ്കളാഴ്ച്ച പുലര്‍ച്ചെ റെയില്‍വേ പാളത്തിന്റെ സൈഡില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇയാള്‍ ഇരിമ്പിളിയം വില്ലേജ് ഓഫീസര്‍ ആയി റിട്ടയര്‍ ചെയ്തിരുന്നു. ഭാര്യ : വിശാലം, മക്കള്‍ : അനിത, ബിന്ദു, പ്രദീപ്, ഇന്ദു, മരുമക്കള്‍ : ഹരിദാന്‍, പ്രദീപ്, അഭിലാഷ്,നയന, സഹോദരങ്ങള്‍ : വിജയന്‍, സരോജനി,ജാനകി...
Kerala, Obituary, Other

ഓടുന്ന ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടു ; പോസ്റ്റില്‍ തലയിടിച്ച് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

കാസര്‍ഗോഡ്: കാസര്‍ഗോഡ് കറന്തക്കാട് സ്വകാര്യ ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ തല പുറത്തേക്കിട്ട വിദ്യാര്‍ത്ഥി പോസ്റ്റില്‍ തലയിടിച്ച് മരിച്ചു. ചെമ്മനാട് ജമാഅത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥിയായ മന്നിപ്പാടി സ്വദേശി എസ് മന്‍വിത് ( 15 ) ആണ് മരിച്ചത്. കാസര്‍കോട് മധൂര്‍ റോഡില്‍ ബട്ടംപാറയില്‍ വൈകിട്ടായിരുന്നു അപകടം നടന്നത്. സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലേക്ക് ബസ്സില്‍ മടങ്ങുന്നതിനിടിയിലായിരുന്നു സംഭവം. കാസര്‍കോടുനിന്നു മധൂറിലേക്കു പോകുന്ന സ്വകാര്യ ബസ്സിലായിരുന്നു വിദ്യാര്‍ത്ഥി കയറിയത്. ബസ്സില്‍ നിന്ന് തല പുറത്തേക്കിട്ടപ്പോള്‍ വൈദ്യുതി പോസ്റ്റില്‍ തലയിടിക്കുകയായിരുന്നു. മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Malappuram, Obituary, Other

പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരന്‍ മരിച്ച നിലയില്‍

മലപ്പുറം: പൂക്കോട്ടുംപാടത്ത് സ്വകാര്യ വ്യക്തിയുടെ കൃഷിയിടത്തില്‍ 13കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. അസാം സ്വദേശി മുത്തലിബ് അലിയുടെ മകന്‍ റഹ്‌മത്തുള്ളയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കൃഷിസ്ഥലത്തു സ്ഥാപിച്ച വൈദ്യുത വേലിയില്‍ നിന്നും ഷോക്കേറ്റാതാണെന്നാണ് സംശയം. പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും....
Kerala, Obituary, Other

സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ മകന്‍ മരിച്ച നിലയില്‍

കൊല്ലം: സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്റെ ഇളയമകന്‍ യദു പരമേശ്വരനെ ( അച്ചു 19) വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം തിരുമുല്ലവാരത്തെ മുത്തച്ഛന്‍ കെ. പരമേശ്വരന്‍പിള്ളയുടെ വീട്ടിലാണ് ഇന്നലെ മൃതദേഹം കണ്ടത്. കരുനാഗപ്പള്ളി അമൃത സര്‍വകലാശാലയില്‍ ബിസിഎ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് യദു പരമേശ്വരന്‍. യദുവിന്റെ മരണത്തില്‍ കൊല്ലം വെസ്റ്റ് പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ബിജു രാധാകൃഷ്ണന്റെ ആദ്യ ഭാര്യയും യദുവിന്റെ അമ്മയുമായ രശ്മിയെ 2006 ഫെബ്രുവരി 4ന് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കാണപ്പെട്ടിരുന്നു. ഹരി പരമേശ്വരന്‍ ആണ് സഹോദരന്‍....
Obituary, Other

മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങരംകുളം : കാളാച്ചാലില്‍ മസ്ജിദില്‍ നമസ്‌കാരത്തിന് എത്തിയ ചാവക്കാട് സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ചാവക്കാട് ബ്രഹ്‌മകുളം സ്വദേശി സിദ്ധീക്ക്(60)ആണ് മരിച്ചതെന്നാണ് വിവരം. ബന്ധുക്കള്‍ എത്തിയതിന് ശേഷമെ വ്യക്തത വരുത്താനാവൂ എന്ന് പോലീസ് അറിയിച്ചു. കുറ്റിപ്പുറം തൃശ്ശൂര്‍ സംസ്ഥാന പാതയോട് ചേര്‍ന്ന് കാളാച്ചാല്‍ സെന്ററില്‍ സ്ഥിതി ചെയ്യുന്ന മസ്ജിദിലാണ് മൃതദേഹം കണ്ടത്. ഹൃദയാഘാതം ആണ് മരണകാരണമെന്നാണ് നിഗമനം. ചങ്ങരംകുളം പോലീസ് സംഭവ സ്ഥലത്ത് എത്തി. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റും...
Obituary, Other

ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

ജിദ്ദ : സൗദിയിലെ ജിദ്ദയില്‍ മലപ്പുറം സ്വദേശിയായ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. മലപ്പുറെ കോഡൂര്‍ പഞ്ചായത്തിലെ മങ്ങളാട്ടുപുലം സ്വദേശി സൈതലവി (38) ആണ് മരിച്ചത്. ജിദ്ദ ഹറാസാത്തില്‍ രാവിലെ ജോലിക്കിടെയാണ് അപകടം. ജോലി ചെയ്തിരുന്നപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. മയ്യിത്ത് ജാമിയയിലുള്ള അന്തലൂസിയാ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്....
Obituary

പരപ്പനങ്ങാടി സ്വദേശിയായ 27 കാരൻ റിയാദിൽ മരിച്ചു

പരപ്പനങ്ങാടി : പരപ്പനങ്ങാടി സ്വദേശി റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. പരപ്പനങ്ങാടി പുത്തരിക്കൽ പഴയ കണ്ടത്തിൽ നജീബിന്റെ മകൻ നബ്ഹാൻ (27) ആണ് മരിച്ചത്. റിയാദ് സക്കാക്കയിൽ താമസ സ്ഥലത്താണ് മരിച്ചത്. ഭാര്യ, ഫാത്തിമ നിഹാല
Kerala, Obituary, Other

പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു ; മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിത

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംല ബീഗം അന്തരിച്ചു. 77 വയസായിരുന്നു. പാറോപ്പടിയിലെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. കഥാപ്രസംഗങ്ങളിലൂടെയും മാപ്പിളപ്പാട്ടിലൂടെയും മാപ്പിളകലയുടെ തനതുശൈലി നിലനിര്‍ത്തിയ ഗായികയായിരുന്നു റംല ബീഗം. മതവിലക്കുകള്‍ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‌ലിം വനിതയാണ് റംല ബീഗം. ആലപ്പുഴ സക്കറിയ ബസാറില്‍ ഹുസൈന്‍ യൂസഫ് യമാന-മറിയം ബീവി (ഫറോക്ക് പേട്ട) ദമ്പതികളുടെ ഇളയമകളായി 1946 നവംബര്‍ മൂന്നിനാണ് ജനനം. ഏഴാം വയസ്സു മുതല്‍ ആലപ്പുഴ ആസാദ് മ്യൂസിക് ട്രൂപ്പില്‍ ഹിന്ദി ഗാനങ്ങള്‍ പാടിയിരുന്നു. എട്ടാം വയസിലായിരുന്നു അരങ്ങേറ്റം. എം.എ. റസാഖെഴുതിയ ജമീല എന്ന കഥയാണ് ആദ്യമായി കഥാപ്രസംഗമായി അവതരിപ്പിച്ചത്. മുസ്ലിം കാഥികയുടെ ഈ രംഗപ്രവേശം സ്വീകാര്യതയോടൊപ്പം എതിര്‍പ്പുകളേയും ക്ഷണിച്ചുവരുത്തി. തുടര്‍ന്ന് മോയിന്‍കുട്ടി വൈദ്യരുടെ ബദറുല്‍ മുനീര്‍ഹുസനുല്‍ ജമാല്‍ അവതരിപ്പി...
Obituary

പള്ളിക്കൽ ബസാറിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തേഞ്ഞിപ്പലം : യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിക്കൽ ബസാറി നടുത്ത് അമ്പല വളവിൽ മണ്ണാറക്കൽ താമസിക്കുന്ന ആയോത്ത് വിനോദ് - സ്മിത എന്നിവരുടെ മകൻ അക്ഷയ് (21) നെയാണ് മരിച്ച നിലയിൽ കണ്ടത്. ഇന്ന് വൈകുന്നേരം 5 മണിയോടെ വീട്ടിൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ....
Obituary

കുടുംബസമേതം ഉംറ നിർവഹിച്ചു മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞുവീണ തെയ്യാല സ്വദേശിനി മരിച്ചു

തെയ്യാല : കുടുംബത്തോടൊപ്പം ഉംറ നിർവ്വഹിച്ച് മടങ്ങുമ്പോൾ എയർപോർട്ടിൽ കുഴഞ്ഞു വീണ തെയ്യാല സ്വദേശിനി ജിദ്ദയിൽ മരിച്ചു. മണലിപ്പുഴ കണിയേരി ഖാദർ ഹാജിയുടെ ഭാര്യ കള്ളിയാട്ട് കോഴിശ്ശേരി സൈനബ ഹജ്ജുമ്മ (64)യാണ് മരണപ്പെട്ടത്. ഭർത്താവ്, മക്കൾ, പേരമക്കൾ എന്നിവരോടൊപ്പം ഉംറക്ക് പോയതായിരുന്നു. തിങ്കളാഴ്ച്ച മടക്കയാത്രക്കിടെ ജിദ്ദ എയർപോർട്ടിൽ ദേഹാസ്വസ്ഥത അനുഭവട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഒരു മകനൊഴികെ ബാക്കി എല്ലാവരും നാട്ടിലേക്ക് മടങ്ങിയിരുന്നു. ചൊവ്വാഴ്ച്ച മരിച്ചു. ഖബറടക്കം ജിദ്ദയിൽ നടന്നു. മക്കൾ: അബ്ദുൽ ലത്തീഫ്, അൻവർ സ്വാദിഖ് (ഇരുവരും യുഎഇ), ആബിദ്, ആബിദ.മരുമക്കൾ: കെ കെ അയ്യൂബ് മാസറ്റർ (അദ്ധ്യാപകൻ: താനൂർ രായിരിമംഗലം എസ് എം എം എച്ച് എസ്), മൈമൂന,ഫാത്തിമ സുഹറ,മറിയം.സഹോദരങ്ങൾ:കെ.കെ വീരാൻ കുട്ടി (ജന: സെക്രട്ടറി മണലിപ്പുഴ മഹല്ല് കമ്മിറ്റി) കെ.കെ കുഞ്ഞു....
Local news, Obituary

പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കണ്ണമംഗലം സ്വദേശി സൗദിയില്‍ വച്ച് മരണപ്പെട്ടു

വേങ്ങര :പൊള്ളലേറ്റ് ഗുരുതരാവസ്ഥയില്‍ സൗദിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കണ്ണമംഗലം സ്വദേശി മരിച്ചു. കണ്ണമംഗലം പൂച്ചോലമാട് പരേതനായ കുഞ്ഞി മൊയ്തീന്‍ കുട്ടിയുടെ മകന്‍ താട്ടയില്‍ മുഹമ്മദ് കുട്ടിയാണ് മരിച്ചത്. പൊള്ളലേറ്റ് മക്കത്ത് അല്‍ നൂര്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയായിരുന്നു മരണം. നിലവില്‍ മയ്യിത്ത് മക്കത്ത് ആശുപത്രിയില്‍ ആണ്....
Obituary

എല്‍കെജി വിദ്യാര്‍ഥി വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റ് മരിച്ചു

കോഴിക്കോട്: കോഴിക്കോട് കിണാശ്ശേരിയില്‍ എല്‍കെജി വിദ്യാര്‍ഥി ഷോക്കേറ്റ് മരിച്ചു. വീട്ടിലെ ടേബിള്‍ ഫാനില്‍ നിന്ന് ഷോക്കേറ്റ് അസ്ല ഖാത്തൂന്‍ (4) ആണ് മരിച്ചത്.
Obituary

മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി അന്തരിച്ചു

തിരൂർ: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക അസ്മ കൂട്ടായി ( 51) അന്തരിച്ചു. രോഗബാധിതയായി തൃശ്ശൂരിൽ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മയ്യത്ത് തിരൂരിനടുത്ത് നിറമരുതൂർ ജനതാ ബസാറിലെ വീട്ടിൽ പൊതുദർശനത്തിന് ശേഷം വൈകീട്ട് നാലിന് കൂട്ടായി - കോതപറമ്പ് റാത്തീബ് ജുമാ മസ്ജിദ് ഖബറിസ്ഥാനിൽ ഖബറടക്കും.
Obituary

യുവപണ്ഡിതൻ ഖത്തറിൽ ഫുട്‌ബോൾ കളിക്കിടെ മരിച്ചു

വേങ്ങര: ഖത്തറില്‍ ഹൃദയാഘാതം മൂലം മലയാളി യുവാവ് നിര്യാതനായി . വേങ്ങര പാക്കടപ്പുറായ - ഇരുകുളം സ്വദേശിയായ വലിയാക്കത്തൊടി അഹമ്മദ് മുസ്ലിയാരുടെയും ആയിഷയുടെയും മകൻ വി.ടി നൗഫല്‍ ഹുദവി (35) യാണ് മരിച്ചത്. ഇന്നലെ രാത്രി ഫുട്‌ബോൾ കളിയുടെ വിശ്രമവേളയില്‍ ഹൃദയാഘാതം മൂലം മരിക്കുകയായിരുന്നു. ഖത്തറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ടൈപിസ്റ്റ് ആയി രണ്ടു മാസം മുമ്പാണ് ഖത്തറിലെത്തിയത്.ഭാര്യയും മൂന്ന് മക്കളുമുണ്ട്. ഇന്നലെയാണ് മൂന്നാമത്തെ കുഞ്ഞ് പിറന്നത്.  പറപ്പൂര്‍ സബീലുല്‍ ഹിദായയില്‍ നിന്ന് ബിരുദവും  ദാറുല്‍ ഹുദാ ഇസ് ലാമിക് യൂനിവേഴ്സിറ്റിയില്‍ നിന്ന് ബിരുദാനന്തര ബിരുദവും  കരസ്ഥമാക്കിയ നൗഫല്‍ ദാറുല്‍ഹുദായുടെ പതിമൂന്നാം ബാച്ചുകാരനാണ്. സബീലുല്‍ ഹിദായ, ചാമക്കാല നഹ്ജുര്‍റശാദ് ഇസ്ലാമിക്  കോളേജ്, ചെറുവണ്ണൂര്‍ അല്‍ അന്‍വാര്‍ അക്കാദമി എന്നീ സഹസ്ഥാപനങ്ങളിലും  ദാറുല്‍ഹുദാ സെക്കന്‍ഡറി വിഭാഗത്തിലും മരവട്ടം ഗ്രെയ്‌സ് വാലി ...
Obituary

കിടക്ക ദേഹത്ത് വീണ് രണ്ട് വയസ്സുകാരൻ മരിച്ചു

കോഴിക്കോട് : ചുമരിൽ ചാരിവെച്ച കിടക്ക ദേഹത്ത് വീണ് രണ്ട്​ വയസ്സുകാരന്​ ദാരുണാന്ത്യം. മുക്കം നഗരസഭയിലെ മണാശ്ശേരി പന്നൂളിയിൽ സന്ദീപ് -ജിൻസി ദമ്പതികളുടെ മകൻ ജെഫിൻ സന്ദീപ് ആണ് മരണപ്പെട്ടത്. ബുധനാഴ്ച രാത്രി ഏഴു മണിയോടെയാണ് സംഭവം. കുട്ടിയെ ഉറക്കി കിടത്തിയശേഷം അമ്മ കുളിക്കാനായി പോയ സമയത്ത് ബെഡ് തലയിലൂടെ വീഴുകയായിരുന്നുവെന്നാണ് വിവരം. മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ....
Obituary, Other

നിസ്‌കാര ശേഷം പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു

കോഴിക്കോട് : പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് മദ്‌റസാധ്യാപകന്‍ മരിച്ചു. നഗരത്തിലെ മുച്ചുന്തി പള്ളിയുടെ മുകളില്‍ നിന്ന് താഴേക്ക് വീണ് വെസ്റ്റ് വെണ്ണക്കോട് സ്വദേശി കൊളത്തോട്ടില്‍ അബ്ദുല്‍ മജീദ് മുസ്ലിയാര്‍ (54) ആണ് മരിച്ചത്. ഇന്ന് ളുഹര്‍ നിസ്‌കാര ശേഷം പള്ളിയുടെ മുകളിലേക്ക് കയറിയതായിരുന്നു. താഴെ വീണ് കിടക്കുന്നത് കണ്ട നാട്ടുകാര്‍ ഉടന്‍ തന്നെ ബീച്ച് ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ബീച്ച് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്. കഴിഞ്ഞ മുപ്പത് വര്‍ഷത്തോളമായി മുച്ചുന്തി ഇഹ്യാഉദ്ദീന്‍ മദ്‌റസയില്‍ അധ്യാപകനായി സേവനം ചെയ്തു വരികയായിരുന്നു ഇദ്ദേഹം....
Obituary

കരുമ്പിൽ സ്വദേശിയായ ചേറൂർ കോളേജിലെ വിദ്യാർത്ഥി അന്തരിച്ചു

കക്കാട് : വേങ്ങര ചേറൂർ പി പി ടി എം കോളേജിലെ ഡിഗ്രി വിദ്യാർത്ഥി മരിച്ചു. കരുമ്പിൽ സ്വദേശി ചെള്ളപ്പുറത്ത് വടക്കൻ അശ്റഫ് എന്നവരുടെയും കണ്ണമംഗലം സ്വദേശി അരീക്കൻ ജസീറ എന്നവരുടെയും മകനായ സഫ്‌വാൻ (21) ആണ് മരിച്ചത്. ചേറൂർ പി പി ടി എം ആർട്സ് കോളജിൽ മൂന്നാം വർഷ ഡിഗ്രി വിദ്യാർത്ഥിയാണ്. അർബുദ ബാധിതനായിരുന്നു. മയ്യിത്ത് നമസ്കാരം ഇന്ന് വൈകുന്നേരം അഞ്ചിന് കരുമ്പിൽ ജുമാ മസ്ജിദിൽ....
Obituary

സിനിമാ- സീരിയല്‍ താരം അപര്‍ണ നായര്‍ മരിച്ച നിലയില്‍

തിരുവനന്തപുരം: സിനിമാ- സീരിയല്‍ താരം അപര്‍ണ നായരെ മരിച്ചനിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരമന തളിയിലെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ ആയിരുന്നു നടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെയാണ് അപര്‍ണയെ മരിച്ചനിലയില്‍ കണ്ടത്. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തെ അന്ത്യം സംഭവിച്ചെന്നാണ് നിഗമനം. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു. സംഭവ സമയത്ത് വീട്ടില്‍ അമ്മയും സഹോദരിയും ഉണ്ടായിരുന്നതായാണ് വിവരം. കരമന പൊലീസ് അന്വേഷണം ആരംഭിച്ചു. അടുത്ത ബന്ധുക്കളില്‍ നിന്ന് മൊഴിയെടുത്തു. സഞ്ജിതാണ് അപര്‍ണയുടെ ഭര്‍ത്താവ്. മക്കള്‍: ത്രയ, കൃതിക. ആത്മസഖി, ചന്ദനമഴ, ദേവസ്പര്‍ശം, മൈഥിലി വീണ്ടും വരുന്നു തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിട്ടുണ്ട്. കോടതി സമക്ഷം ബാലന്‍ വക്കീല്‍, കല്‍ക്കി, മേഘതീര്‍ഥം, അച്ചായന്‍സ്, മുദ്ദുഗൗ എന്നീ സിനിമകളിലും അപ...
Obituary

മൂന്നിയൂർ സ്വദേശിനിയായ ടി ടി സി വിദ്യാർഥിനി അന്തരിച്ചു

മൂന്നിയൂർ: ടി ടി സി വിദ്യാർത്ഥി നി അന്തരിച്ചു. കുന്നത്ത് പറമ്പ് നെടുംപറമ്പിലെ പൊട്ടത്ത് സലീമിന്റെ പുത്രിയും തിരൂരങ്ങാടി SSMO ടി ടി ഐ രണ്ടാം വർഷ ടി.ടി.സി. വിദ്യാർത്ഥിനിയുമായ നാജിയ ഷെറിൻ ( 19 ) ആണ് മരിച്ചത്. മാതാവ് സമീറ. സഹോദരിമാർ ഫാത്തിമ ഫർഹ, ലിയ.
Obituary

ചരമം: പനക്കൽ യൂനുസ് കൊടിഞ്ഞി

കൊടിഞ്ഞി കോറ്റത്തങ്ങാടിയിലെ പനക്കൽ അബ്ദുറഹ്മാൻ ഹാജിയുടെയും സൈനബ ഹജ്ജുമ്മയുടെയും മകൻ യൂനുസ് എന്ന ബാവ (48) അന്തരിച്ചു. കബറടക്കം വെള്ളി രാവിലെ 9.30 ന് കൊടിഞ്ഞി പള്ളിയിൽ. കോറ്റത്ത് റജബ് ഫാൻസി ഉടമയായിരുന്നു. ഭാര്യ, കൊടുവാ പറമ്പൻ നസീമ (കളത്തിങ്ങൽപാറ) മക്കൾ :മുഹമ്മദ് സുറൂർ, മുഹമ്മദ് ഷാനിദ്, ഷാദിൻ.സഹോദരങ്ങൾ : നസീമ, സൗദാബി, സൽമത്ത്, ജസീല...
Obituary

മമ്പുറം മഖാമിൽ നന്നമ്പ്ര സ്വദേശി കുഴഞ്ഞുവീണു മരിച്ചു

നന്നമ്പ്ര : മമ്പുറം മഖാമിൽ സിയാറത്തിനെത്തിയ നന്നമ്പ്ര സ്വദേശി കുഴഞ്ഞു വീണു മരിച്ചു. എസ് എൻ യു പി സ്കൂളിന് സമീപം കോനൂപ്പാട്ട് അലവി (72)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. ഹൃദ്രോഗത്തിന് ചികിത്സ നടത്തുന്നയാളാണ്ഭാര്യ, ആയിഷുമ്മു.മക്കൾ: അബ്ദു റഹൂഫ്, സൈറാ ബാനു, മുബഷിറ.മരുമക്കൾ : സൈതലവി ചെറുമുക്ക്, മുഹമ്മദ് യാസിർ കുറുവട്ടശ്ശേരി, റസിയ.കബറടക്കം ഇന്ന് വൈകുന്നേരം 6ന് തട്ടത്തലം ജുമാമസ്ജിദിൽ....
Obituary

എആർ നഗറിൽ കാണാതായ വയോധികനെ മരിച്ചനിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : എ.ആര്‍.നഗര്‍ കൊടുവായൂരില്‍ കാണാതായ വൃദ്ധനെ മരിച്ചനിലയില്‍ കണ്ടെത്തി. പുതിയാട്ട് കൃഷ്ണന്‍ നായരെ(93) യാണ് എ.ആര്‍.നഗര്‍ കൊടുവായൂര്‍ സുബ്രഹ്‌മണ്യക്ഷേത്രത്തിനോടു ചേര്‍ന്നുള്ള ശിവക്ഷേത്രത്തിന് പിന്നിലുള്ള പറമ്പില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഈ മാസം 19 നാണ് ഇദ്ദേഹത്തെ കാണാതായത്. തിരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. 2 ദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. മൃതദേഹം മഞ്ചേരി മെഡിക്കല്‍കോളേജില്‍ പോസ്റ്റ് മോർട്ടത്തിന് ശേഷം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ഭാര്യ: പരേതയായ സത്യവതി. മക്കള്‍: പ്രസാദ്, പ്രസന്ന. മരുമക്കള്‍: ഷാജി (കോഴിക്കോട്), അംബിളി (പാറമ്മല്‍, കോഴിക്കോട്)....
Obituary

കാണാതായയാളുടെ മൃതദേഹം മമ്പുറം പുഴയിൽ നിന്ന് ലഭിച്ചു; ദുരൂഹതയുണ്ടെന്ന് ബന്ധുക്കൾ

തിരൂരങ്ങാടി : കാണാതായായാളുടെ മൃതദേഹം കടലുണ്ടിപ്പുഴയിൽ നിന്ന് കണ്ടെത്തിയ സംഭവ ത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൾ. വൈലത്തൂർ നഴ്‌സറിപ്പടി സ്വദേശി അരീക്കൻ ചോല മുഹമ്മദിന്റെ മകൻ കൈനാലി (56) യുടെ മൃതദേഹമാണ് മമ്പുറം പുഴയിൽ നിന്ന് ലഭിച്ചത്. ശനിയാഴ്ച വൈകുന്നേരം 4.30 നാണ് കാണാതായത്. ബന്ധുവീട്ടിൽ പോയ ശേഷം അവിടെ നിന്നു പോയതായിരുന്നു. എടരിക്കോട് നിന്നും ചെമ്മാട് ഭാഗത്തേക്കുള്ള ബസിൽ കയറിപ്പോകുന്നതിന്റെ സി സി ടി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു. കാണാതായതിനെ തുടർന്ന് ബന്ധുക്കൾ കല്പകഞ്ചേരി പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ നേതൃത്വത്തിൽ വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ നടത്തുന്നതിനിടെയാണ് കടലുണ്ടി പുഴയിൽ മമ്പുറം മൂഴിക്കൽ ഭാഗത്ത് മൃതദേഹം കണ്ടത്. ബന്ധുക്കളെത്തി മൃതദേഹം കൈനാലിയുടേതാണെന്ന് തിരിച്ചറിഞ്ഞു. എന്നാൽ മൃതദേഹത്തിന്റെ മുഖത്ത് കണ്ട പരിക്കുകളും ധരിച്ചിരുന്ന ടി ഷർട്ട് ഉൾപ്പെടെയുള്ള വസ്ത്രങ്ങൾ ദേഹത്ത് ഇല്ലാതിരുന്നതും...
Obituary

മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

തിരൂരങ്ങാടി : മുന്നിയൂരിൽ വയോധികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുന്നിയൂർ കുന്നത്ത് പറമ്പ് സ്വദേശി കല്ലാക്കൻ മുഹമ്മദിന്റെ ഭാര്യ ആയിഷ ബീവി (68) ആണ് മരിച്ചത്. വീട്ടിലെ ഡൈനിങ് ഹാളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. തിരൂരങ്ങാടി പോലീസ് ഇൻക്വസ്റ്റ് നടത്തി.
Obituary

ഇന്ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ ഗ്രന്ഥകാരൻ ഗഫൂർ അറയ്ക്കൽ അന്തരിച്ചു

കോഴിക്കോട് : ഇന്ന് വൈകിട്ട് 5 ന് നോവൽ പ്രകാശനം ചെയ്യാനിരിക്കെ എഴുത്തുകാരൻ ഗഫൂർ അറയ്ക്കൽ (54) അന്തരിച്ചു. മാതൃഭൂമി ബുക്ക്സ് പ്രസിദ്ധീകരിക്കുന്ന, പുതിയ നോവൽ  'ദ കോയ' വൈകീട്ട് പ്രകാശനം ചെയ്യാനിരിക്കെയാണ് മരണം. കവി, ചെറുകഥാകൃത്ത്, തിരക്കഥാകൃത്ത്, നോവലിസ്റ്റ്, സാംസ്‌കാരിക പ്രവർത്തകൻ എന്ന നിലകളിൽ ശ്രദ്ധേയനാണ്. ഏറെ കാലമായി അർബുദ രോഗിയായിരുന്നു. രോഗത്തിനിടെയായിരുന്നു പുസ്തക രചന. കോഴിക്കോട് സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അതിനിടെയാണ് ഇന്ന് മരണം. മരണത്തെ തുടർന്ന് പുസ്തക പ്രകാശനം മാറ്റി വെച്ചു. ഫറോക്കിനടുത്ത് പേട്ടയിലാണ് ജനനം. ഫാറൂഖ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദവും ബി.എഡും പാസായി. ചേളാരിയിൽ പാരലൽ വിദ്യാഭ്യാസ സ്ഥാപനം നടത്തുന്നതിനിടെ എഴുത്തിൽ സജീവമായി. ചെമ്മാട് ബ്രൈൻസ് കോളേജിൽ അധ്യാപകനായിരുന്നു. ചേളാരി പൂതേരിവളപ്പിൽ ചെമ്പരത്തിയിലാണ് താമസം. ഫാറൂഖ് കോളേജ് പഠനകാലത്തു തന്നെ...
Obituary

മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു

കോഴിക്കോട്: സുപ്രസിദ്ധ മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല (63) അന്തരിച്ചു. കോഴിക്കോട് വെള്ളിപറമ്പിലെ വസതിയിലായിരുന്നു അന്ത്യം. ഏറനാട് താലൂക്കിലെ മുതുവല്ലൂർ പഞ്ചായത്തിലെ വിളയിലിലാണ് ജനനം. വിളയിൽ വത്സല എന്നറിയപ്പെട്ടിരുന്ന ഇവർ പിന്നീട് ഇസ്ലാം മതം സ്വീകരിച്ച് വിളയിൽ ഫസീല എന്ന പേർ സ്വീകരിക്കുകയായിരുന്നു. അയ്യായിരത്തോളം പാട്ടുകൾ പാടിയിട്ടുണ്ട്. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ വി.എം. കുട്ടിയോടൊപ്പം മാപ്പിളപ്പാട്ടിനെ ജനകീയമാക്കുന്നതിൽ വലിയ പങ്കുവഹിച്ചു. കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ്‌ ടൈം അച്ചീവ്‌മെന്‍റ് അവാർഡ്‌ ലഭിച്ചിട്ടുണ്ട്. നൂറുകണക്കിന് മാപ്പിളപ്പാട്ടുകൾ പാടിയിട്ടുണ്ട്....
error: Content is protected !!