Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്
Politics

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത്, പാറക്കടവ് ഡിവിഷൻ ഉപ തിരഞ്ഞെടുപ്പ് 21ന്

തിരൂരങ്ങാടി: ബ്ലോക്ക് പഞ്ചായത്ത് മുന്നിയൂർ പാറക്കടവ് ഡിവിഷനിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് ജൂലൈ 21 ന് നടക്കും. അംഗമായിരുന്ന മുസ്ലിം ലീഗിലെ കെ പി രമേശൻ മരണപ്പെട്ടതിനെ തുടർന്നുണ്ടായ ഒഴിവിലേക്കാണ് തിരഞ്ഞടുപ്പ്. 22 നാണ് വോട്ടെണ്ണൽ. ജൂലൈ 2 വരെ നോമിനേഷൻ നൽകാം. യു ഡി എഫ് സ്ഥാനാർഥിയായി മുസ്ലിം ലീഗിലെ സി ടി അയ്യപ്പനെ യു ഡി എഫ് പ്രഖ്യാപിച്ചു. എൽ ഡി എഫ് സ്ഥാനാർഥിയായി കെ.ഭാസ്കരനെയും പ്രഖ്യാപിച്ചു. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിൽ 15 സീറ്റുകളിൽ വള്ളിക്കുന്ന് പഞ്ചായത്തിൽ നിന്നുള്ള മൂന്ന് സീറ്റുകൾ മാത്രമാണ് എൽ ഡി എഫിനുള്ളത്. ബാക്കി യു ഡി എഫാണ്....
Politics

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത സംഭവം: അഡ്വ.കെ.എൻ.എ. ഖാദറിനെ താക്കീത് ചെയ്തു

കോഴിക്കോട്ട് കേസരി മാധ്യമ പഠന ഗവേഷണ കേന്ദ്രത്തിലെ പരിപാടിയിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിഷയത്തിൽ മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതിയംഗം അഡ്വ. കെഎൻഎ ഖാദറിനെ സംസ്ഥാന കമ്മിറ്റി താക്കീത് ചെയ്തു. ഇത് സംബന്ധിച്ച് പാർട്ടി കെഎൻഎ ഖാദറിനോട് നേരത്തെ വിശദീകരണം തേടിയിരുന്നു. ഖാദർ പാർട്ടിക്കു നൽകിയ ദീർഘമായ വിശദീകരണക്കുറിപ്പ് നേതൃയോഗം ചർച്ച ചെയ്തു. ഒരു സാംസ്‌കാരിക പരിപാടി എന്ന നിലയിൽ മാത്രം കണ്ട് ഇതിൽ പങ്കെടുത്തതിൽ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ഈ സൂക്ഷ്മതക്കുറവിൽ ഖേദം പ്രകടിപ്പിക്കുന്നതായും ഖാദർ വിശദീകരിച്ചു. ഇക്കാര്യത്തിൽ കെഎൻഎ ഖാദറിന്റെ ഭാഗത്ത് നിന്നുണ്ടായത് ഗൗരവതരമായ വീഴ്ചയും ശ്രദ്ധകുറവുമാണെന്ന് യോഗം വിലയിരുത്തി. പാർട്ടി അംഗങ്ങൾ ഏത് വേദിയിൽ പങ്കെടുക്കുമ്പോഴും സോഷ്യൽ മീഡിയയിലുൾപ്പെടെ മാധ്യമങ്ങളിലും പുറത്തും പ്രതികരണങ്ങൾ നടത്തുമ്പോഴും മുസ്ലിം ലീഗിന്റെ നയ, സമീപനങ്ങൾക്കും സംഘടനാ മര്യാദ...
Politics

ചെമ്മാട്ട് കോൺഗ്രസ് പ്രവർത്തകർ സിപിഎം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം

തിരൂരങ്ങാടി: രാഹുൽഗാന്ധി യുടെ ഓഫീസ് എസ് എഫ് ഐ പ്രവർത്തകർ അക്രമിച്ചതിൽ പ്രതിഷേധിച്ച് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിനിടയിൽ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമം, പോലീസ് ഇടപെട്ട് തടഞ്ഞു. ഇന്ന് രാത്രി 7.30 ന് തൃക്കുളം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ചെമ്മാട് ടൗണിൽ പ്രകടനം നടത്തിയിരുന്നു. മുൻസിപ്പാലിറ്റി ഓഫീസുണ് എതിർവശത്തുള്ള സി പി എം ലോക്കൽ കമ്മിറ്റി ഓഫീസിന് സമീപം പ്രകടനം എത്തിയപ്പോൾ പ്രവർത്തകർ സി പി എം ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചു. സി ഐ സന്ദീപിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഇവരെ തടയുകയായിരുന്നു. അല്പനേരം മുദ്രാവാക്യങ്ങൾ വിളിച്ച ശേഷം പ്രകടനം തിരിച്ചു പോയി. തുടർന്ന് പഴയ ബസ് സ്റ്റാൻഡിന് മുമ്പിലുള്ള ഡി വൈ എഫ് ഐയുടെ ഫ്ലെക്സ് ബോർഡ് തകർത്തു. വി. വി അബു, ടി മുഹമ്മദ് അലി, പി. കുഞ്ഞമ്മുദു, വി വി നിസാർ, എം.പി ബീരാൻ കുട്ടി തുടങ്ങിയവർ നേതൃത്വം നൽകി....
Politics

എസ്എഫ്‌ഐ മാർച്ചിൽ സംഘർഷം; രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചു

കല്‍പറ്റ- രാഹുല്‍ ഗാന്ധി എം.പിയുടെ കല്‍പറ്റ ഓഫീസില്‍ എസ്.എഫ്.ഐ അക്രമം. കൈനാട്ടി റിലയന്‍സ് പമ്പിനു സമീപമുള്ള ഓഫീസാണ് എസ്.എഫ്.ഐക്കാര്‍ ആക്രമിച്ചത്. ഇന്നു ഉച്ചകഴിഞ്ഞു മൂന്നരയോടെയാണ് സംഭവം. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ഷട്ടര്‍ പൊളിച്ചു ഓഫീസില്‍ കയറി നാശനഷ്ടങ്ങള്‍ വരുത്തി. ഓഫീസ് കാബിന്‍, കസേരകള്‍ തുടങ്ങിയവ അടിച്ചു തകര്‍ത്തതായി എം.പി ഓഫീസ് ജീവനക്കാര്‍ പറഞ്ഞു. ജീവനക്കാരില്‍ രണ്ടു പേര്‍ക്കു പരിക്കുണ്ട്.പരിസ്ഥിതി ലോല മേഖല വിഷയത്തില്‍ എം.പി ഇടപെടുന്നില്ലെന്നു ആരോപിച്ചായിരുന്നു എസ്.എഫ്.ഐ പ്രകടനം. അതിക്രമത്തെക്കുറിച്ചറിഞ്ഞു സ്ഥലത്തെത്തിയ പോലീസ് ലാത്തി വീശി വിദ്യാര്‍ഥികളെ അകറ്റിയാണ് രംഗം ശാന്തമാക്കിയത്. രാഹുല്‍ഗാന്ധിയുടെ ചിത്രം ചുമരില്‍നിന്നു വലിച്ചു നിലത്തിട്ട എസ്.എഫ്.ഐക്കാര്‍ ഓഫീസില്‍ വാഴത്തൈ സ്ഥാപിച്ചതായും ജീവനക്കാര്‍ പറഞ്ഞു. അതേസമയം ഇക്കോ സെൻസിറ്റീവ് സോൺ വിധിയിലെ സാധ്യതകൾ ഉപയോഗപ്പെ...
Politics

ഡിവൈഎഫ്ഐ യുവജന പ്രതിരോധം സംഘടിപ്പിച്ചു

ചേലേമ്പ്ര: ആർഎസ്എസ് ഗൂഢാലോചനക്ക് കേരളം കീഴടങ്ങില്ല, മതനിരപേക്ഷ സർക്കാരിനെ അട്ടിമറിക്കാൻ അനുവദിക്കില്ല, കോൺഗ്രസ്-ലീഗ്-ബിജെപി കലാപം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ഡിവൈഎഫ്ഐ ചേലേമ്പ്ര മേഖലാ കമ്മറ്റികൾ യുവജന പ്രതിരോധം സംഘടിപ്പിച്ചു. പെരുണ്ണീരിയിൽ നിന്ന് ആരംഭിച്ച യുവജന റാലി ഇടിമുഴിക്കലിൽ സമാപിച്ചു. സമാപന പൊതുയോഗം ഡിവൈഎഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി അംഗം വീരേന്ദ്രകുമാർ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയേറ്റംഗം മനാഫ് പൈങ്ങോട്ടൂർ അധ്യക്ഷനായി, മൃദുല,വിദ്യ, സൈഫിർ, അഖിൽ രാജ് എന്നിവർ നേതൃത്വം നൽകി മേഖലാ സെക്രട്ടറി ജസീർ കുമ്മാളി സ്വാഗതവും മേഖലാ പ്രസിഡണ്ട് റീജിത്ത് എളന്നുമ്മൽ നന്ദിയും പറഞ്ഞു...
Politics

കറുത്ത വസ്ത്രം ധരിച്ചതിന് യുവാവിനെതിരെ പോലീസ് നടപടി: മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു

തിരൂരങ്ങാടി: മുഖ്യമന്ത്രി കടന്നുപോകുന്ന വഴിയിൽ കറുത്ത വസ്ത്രം ധരിച്ച യുവാവിനെ പോലീസ് പിടികൂടി എന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. സഞ്ചാര സ്വാതന്ത്ര്യം വിലക്കുന്നതും വസ്ത്ര സ്വാതന്ത്ര്യം തടയുന്നതുമാണ് പോലീസിന്റെ നടപടിയെന്ന് ചൂണ്ടിക്കാട്ടി തിരൂരങ്ങാടി മണ്ഡലം മുസ്്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് നല്‍കിയ പരാതിയിലാണ് കേസ്. 12-ന് ഉച്ചക്ക് 12 മണിക്കാണ് കേസിനാസ്പദമായ സംഭവം.12-ാം തിയ്യതി കക്കാട് സ്വദേശി പി.കെ ഷമീം ഉച്ചക്ക് 12 മണിയോടെ കക്കാട് ടൗണില്‍ എത്തിയതായിരുന്നു. പെട്ടെന്ന് വാഹനത്തിലെത്തിയ പൊലീസ് ഷമീമിനെ തടഞ്ഞു നിര്‍ത്തുകയും പോക്കറ്റിലും മറ്റും കയ്യിട്ട് പരിശോധിക്കുകയും ചെയ്തു. എന്താണ് സംഭവം എന്നാരഞ്ഞപ്പോള്‍ പിടിച്ച് വലിച്ച് പൊലീസ് ജീപ്പില്‍ കയറ്റി സ്റ്റേഷനിലെക്ക് കൊണ്ടുപോയി. മുഖ്യമന്ത്രി 12.45 ഓടെയാണ് കക്കാട് വഴി കടന്ന് പോയത്.മുഖ്യമന്ത്രി കടന്ന് പോകുന്നതിന്റെ അരമണിക്ക...
Politics

ഇഷ്ടമുള്ള വസ്ത്രം ധരിക്കാം, ആരുടെയും വഴി തടയില്ല: മുഖ്യമന്ത്രി

സുരക്ഷാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. ആരുടെയും വഴി തടയുന്ന സാഹചര്യമുണ്ടാകില്ല. ജനങ്ങൾക്ക് ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാനുള്ള അവകാശമുണ്ട്. തെറ്റായ പ്രചാരണം നിക്ഷിപ്ത താത്പര്യക്കാരുടേതാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രത്യേക വസ്ത്രം ധരിക്കാനാകില്ലെന്ന നിലപാട് സർക്കാർ എടുക്കില്ല. സർക്കാരിനെ അപകീർത്തിപ്പെടുത്താൻ കള്ളക്കഥകൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി വിമർശിച്ചു. കറുത്ത വസ്ത്രവും മാസ്കും ധരിക്കരുതെന്ന നിലപാട് സർക്കാരിനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം സംസ്ഥാനത്ത് ഇന്നും മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിപക്ഷ പ്രതിഷേധം നടക്കുകയാണ്. കണ്ണൂർ ഗസ്റ്റ്ഹൗസിന് മുന്നിൽ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ നിലയുറപ്പിച്ചു. പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഉന്തും തള്ളുമുണ്ടായി. പൊലീസ് ജലപീരങ്കി ഉപയോഗിച്ചു. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ...
Politics

ചരിത്ര ഭൂരിപക്ഷവുമായി ഉമ, തൃക്കാക്കര യുഡിഎഫ് കോട്ട തന്നെ

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിന് റെക്കോർഡ് ഭൂരിപക്ഷം. 25016 വോട്ട് ഭൂരിപക്ഷത്തിനാണ് ഉമയുടെ വിജയം. തൃക്കാക്കര മണ്ഡലത്തിലെ സർവകാല റെക്കോർഡാണ് ഇപ്പോൾ ഉമ തോമസിനുള്ളത്. 2011ൽ ബെന്നി ബെഹനാനു ലഭിച്ച 22406 വോട്ടുകളുടെ ഭൂരിപക്ഷം ഉമ മറികടന്നു. യു ഡി എഫിന് 72770 വോട്ട് ലഭിച്ചു. എൽ ഡി എഫിന് 47754, ബിജെപിക്ക് 12957 വോട്ടുകളാണ് ലഭിച്ചത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലുണ്ടായ പരാജയം വ്യക്തിപരമല്ലെന്ന് എൽഡി എഫ് സ്ഥാനാർത്ഥി ജോ ജോസഫ് പറഞ്ഞു. തോൽവിയുടെ കാരണം ഇഴകീറി പരിശോധിക്കും. പാർട്ടി ഏൽപ്പിച്ച ജോലി നന്നായി ചെയ്തു. നിലപാടുകൾ മുന്നോട്ട് വച്ചുള്ള രാഷ്ട്രീയ പോരാട്ടമാണ് നടത്തിയത്. ആത്മാർത്ഥമായി പ്രവർത്തിച്ചു. എല്ലാവർക്കും ഹൃദയത്തിന്റെ ഭാഷയിൽ നന്ദി. പാർട്ടി പ്രതീക്ഷിക്കാത്ത തോൽവിയാണ് സംഭവിച്ചതെന്നും അതിന്റെ കാരണങ്ങൾ പരിശോധിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. മന്ത്രിമാരും എംഎൽഎമാരും കൂട്ടത്തോടെ ക്യാംപ് ചെയ...
Politics

കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ തിരിച്ചെത്തി

മൂന്നിയൂർ : മുൻ ബ്ലോക്ക് പഞ്ചായത്തംഗവും സാമൂഹിക -ജീവകാരുണ്യ പ്രവർത്തകനുമായ കടവത്ത് മൊയ്തീൻ കുട്ടി മുസ്ലിം ലീഗിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. ഇന്ന് പാണക്കാട്ട് നടന്ന ലളിതമായ ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് പ്രസിഡണ്ട് സയ്യിദ് അബ്ബാസലി ശിഹാബ്തങ്ങൾ മെമ്പർഷിപ്പ് നൽകി. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്ന മൊയ്‌ദീൻ കുട്ടി 10 വർഷം മുമ്പാണ് ലീഗ് വിടുന്നത്. മുസ്ലിം ലീഗിന്റെ പ്രകടനങ്ങൾക്കും സമരങ്ങൾക്കും മുദ്രാവാക്യം എഴുതിരുന്നത് ഇദ്ദേഹമായിരുന്നു. ത്രിതല തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ബ്ലോക്ക് വെളിമുക്ക് സീറ്റിൽ വിമതനായി മത്സരിച്ചു ലീഗ് നേതാവ് ഹൈദർ കെ മുന്നിയൂറിനെ പരാജയപ്പെടുത്തി. ഇടത്തുപക്ഷത്തോടൊപ്പം ചേർന്ന് പ്രവർത്തിച്ച അദ്ദേഹം പ്രവാസി സംഘം ഭാരവാഹി ആയിരുന്നു. ലുങ്ങൽ സ്വദേശി തൊടുവിൽ സൈതലവിയും തങ്ങളിൽ നിന്നും മെമ്പർഷിപ്പ് സ്വീകരിച്ചു.ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്...
Crime, Politics

പി സി ജോർജിനെ കസ്റ്റഡിയിലെടുത്തു; എ ആർ ക്യാമ്പിലേക്ക് മാറ്റി

തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ പിസി ജോർജ് കസ്റ്റഡിയിൽ. പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായ പിസിയെ നിലവിൽ എറണാകുളം എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. തിരുവനന്തപുരത്തുനിന്ന് കൂടുതൽ പൊലീസ് എത്തിയതിനു ശേഷമാവും അറസ്റ്റ് രേഖപ്പെടുത്തുക. രാത്രിയിൽ തിരുവനന്തപുരത്തേക്ക് കൊണ്ടുപോകുന്നതാവും കൂടുതൽ സുരക്ഷിതമെന്നാണ് കണക്കുകൂട്ടൽ. വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ ചോദ്യം ചെയ്യിലിനായി പി.സി.ജോർജ് പാലാരിവട്ടം സ്റ്റേഷനിൽ ഹാജരായിരുന്നു. മകൻ ഷോൺ ജോർജിനൊപ്പമാണ് പി.സി.ജോർജെത്തിയത്. നിയമം പാലിക്കുമെന്ന് ജോർജ് മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരം വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതോടെ പൊലീസ് അറസ്റ്റ് ചെയ്യും. പി.സി.ജോർജിനെ പിന്തുണച്ച് ബിജെപി പ്രവർത്തകരും പ്രതിഷേധവുമായി പിഡിപി പ്രവർത്തകരും പാലാരിവട്ടത്ത് ഒത്തുകൂടിയത് സംഘർഷ സാധ്യത സൃഷ്ടിച്ചിരുന്നു. തുടർന്ന് പിഡിപി പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് മാറ്റ...
Politics

കോൺഗ്രസിന് വൻ തിരിച്ചടി, കപിൽ സിബൽ എസ് പി യിൽ ചേർന്നു

കോൺ​ഗ്രസിന് വലിയ തിരിച്ചടിയായി മുതിർന്ന നേതാവ് കപിൽ സിബൽ സമാജ്‍വാദി പാർട്ടി ക്യാമ്പിൽ. കപിൽ സിബൽ രാജ്യസഭയിലേക്ക് പത്രിക സമർപ്പിച്ചു. സമാജ്‍വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനൊപ്പമാണ് അദ്ദേഹം പത്രിക സമർപ്പിക്കാനെത്തിയത്. ഈ മാസം 16ന് രാജിക്കത്ത് കൈമാറിയെന്നാണ് കപിൽ സിബൽ വെളിപ്പെടുത്തുന്നത്. എന്നാൽ ഇക്കാര്യം ഇതുവരെ കോൺ​ഗ്രസ് പുറത്തുവിട്ടിരുന്നില്ല. കാലാവധി പൂർത്തിയാവുന്ന കപിൽ സിബലിനെ ഇനി രാജ്യസഭയിലേക്ക് അയക്കേണ്ടതില്ലെന്ന് കോൺ​ഗ്രസ് നിലപാടെടുത്തിരുന്നു. തുടർന്നാണ് കോൺ​ഗ്രസിന്റെ നാവായിരുന്ന കപിൽ സിബൽ സമാജ് വാദി പാർട്ടിയിലേക്കെത്തുന്നത്. എസ് പിക്ക് രാജ്യസഭയിലേക്ക് മൂന്ന് സീറ്റുകളാണ് ഉത്തർപ്രദേശിൽ നിന്നുള്ളത്. ഇതിൽ ഒരു സീറ്റാണ് അദ്ദേഹത്തിന് നൽകുന്നത്. നിരന്തരം കോൺ​ഗ്രസിനെ വിമർശിച്ചുകൊണ്ടിരുന്ന കപിൽ സിബലിനോട് ഇനി സന്ധിയില്ലെന്ന നിലപാട് കോൺ​ഗ്രസ് കൈക്കൊണ്ടിരുന്നു. കോൺ​ഗ്രസിൽ നേതൃമാറ്റം ആവശ്...
Other, Politics

വെണ്ണല വിദ്വേഷ പ്രസംഗം: പി.സി ജോർജിന് ഇടക്കാല ജാമ്യം

തിരുവനന്തപുരം: വെണ്ണല വിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിന് ഇടക്കാല ജാമ്യം അനുവദിച്ചു. പരസ്യ പ്രസ്താവന പാടില്ലെന്ന് കോടതി വ്യക്തമാക്കി. താൻ ഒളിവിൽ പോയിട്ടില്ലെന്നും മുപ്പത് വർഷം എംഎൽഎ ആയിരുന്ന തന്നെയും കുടുംബത്തേയും പൊലീസ് പീഡിപ്പിക്കുകയാണെന്നും പി.സി ജോർജ് കോടതിയിൽ പറഞ്ഞു.  വെണ്ണലയിൽ പി.സി ജോർജ് നടത്തിയ പ്രസംഗം കോടതി പരിശോധിച്ചു.അതേസമയം, പി സി ജോർജ് നാടുവിടാനുള്ള സാഹചര്യം തടയണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ കായംകുളം സ്വദേശി ഷിഹാബുദ്ദീൻ ഹരജി നൽകിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്ന് പി സി ജോർജ് ഒളിവിലായിരുന്നു. വെണ്ണല വിദ്വേഷ പ്രസംഗക്കേസിൽ ജാമ്യം റദ്ദാക്കിയതിനെതിരെ പി.സി ജോർജ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു.  മതസൗഹാർദം തകർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. കേസിൽ തന്റെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹരജിയ...
Politics

മുഖ്യമന്ത്രിക്കെതിരെ പരാമർശം: കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

മുഖ്യമന്ത്രിക്കെതിരെ വിവാദ പരാമർശം നടത്തിയ കെപിസിസി അധ്യക്ഷൻ കെ.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. ഐപിസി 153-ാം വകുപ്പ് പ്രകാരം വിദ്വേഷ പ്രസംഗത്തിനാണ് കേസ്. ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയിലാണ് നടപടി. വിവാദ പരാമർശം പിൻവലിച്ച കെ സുധാകരന്റെ രാഷ്ട്രീയ മര്യാദ തിരിച്ചും കാണിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞിരുന്നു. എന്നാൽ ഇതിന് സിപിഐഎം തയാറല്ല എന്നതിന്റെ സൂചനയാണ് നിലവിലെ കേസ് നടപടി. ‘ചങ്ങലപൊട്ടിയ നായ’ എന്നായിരുന്നു മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ പരാമർശം. ഇതിന് പിന്നാലെ മന്ത്രി വീണാ ജോർജ്, പി രാജീവ് എന്നിവർ രൂക്ഷമായി പ്രതികരിച്ചിരുന്നു. സംഭവം വിവാദമായതോടെ കെ സുധാകരൻ പരാമർശം പിൻവലിക്കുകയും ചെയ്തു. ‘മുഖ്യമന്ത്രി പിണറായി വിജയൻ എന്തെല്ലാം പദങ്ങളാണ് മലയാളത്തിന് നൽകിയിട്ടുള്ളത്? കുലംകുത്തി, നികൃഷ്ടജീവി, മുതലായ പ്രയോഗങ്ങളെല്ലാം മലയാളത്തിന് മുഖ്യമന്ത്രി നൽകിയ സംഭാവനയാണ്. ഇങ്ങനെയുള്ള മുഖ്...
Politics

ആലംകോട് യു ഡി എഫിനും വള്ളിക്കുന്നിൽ എൽഡിഎഫിനും അട്ടിമറി ജയം

കണ്ണമംഗലത്ത് യു ഡി എഫ് സീറ്റ് നിലനിർത്തി മലപുറത്ത് ഉപ തിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ യു ഡി എഫിനും എൽ ഡി എഫിനും ഓരോ വാർഡുകളിൽ അട്ടിമറി ജയം, ഒരു വാർഡ് യു ഡി എഫ് നിലനിർത്തുകയും ചെയ്തു. ശശി ആലംകോട് കണ്ണമംഗലം പഞ്ചായത്തിലെ 19-ാം വാര്‍ഡായ വാളക്കുട, ആലംകോട് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ഉദിനുപറമ്പ്, വള്ളിക്കുന്ന് പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡായ പരുത്തിക്കാട് എന്നിവിടങ്ങളിലായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. യു.ഡി.എഫ് അംഗമായിരുന്ന വിനോദ്കുമാര്‍ രാജിവെച്ച് ഒഴിവിലാണ് പരുത്തിക്കാട്ടെ  ഉപതെരഞ്ഞെടുപ്പ്. എല്‍.ഡി.എഫ് അംഗവും പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന എ.പി പുരുഷോത്തമന്റെ നിര്യാണത്തെത്തുടര്‍ന്നായിരുന്നു ഉദിനുപറമ്പില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. വാളക്കുടയില്‍  യു.ഡി.എഫ് പ്രതിനിധിയുടെ നിര്യാണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. സി കെ അഹമ്മദ് കണ്ണമംഗലം ആലംകോട് യു ഡ...
Politics

തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു; ഹൃദ്രോഗ വിദഗ്ധൻ ഡോ. ജോ ജോസഫ്

കൊച്ചി: തൃക്കാക്കരയിൽ ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽഡിഎഫ് സ്ഥാനാർഥിയായി മത്സരിക്കും. ഹൃദയാരോഗ്യ രംഗത്തെ പ്രമുഖനാണ് ജോ ജോസഫെന്നും എൽഡിഎഫ് കൺവീനർ‌ ഇ.പി. ജയരാജൻ പറഞ്ഞു. ഇങ്ങനെയൊരു സ്ഥാനാർഥി ത‍ൃക്കാക്കരയിലെ ജനങ്ങൾക്കു മഹാഭാഗ്യമാണെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ഏകപക്ഷീയമായി പ്രഖ്യാപിക്കുന്ന സ്ഥാനാർഥിയെ രീതിയില്ല. എല്ലാ പാർട്ടികളുമായി ബന്ധപ്പെട്ടുകൊണ്ടാണ് സ്ഥാനാർഥിയെ തീരുമാനിക്കുന്നത്. മുന്നണിയിൽ ചർച്ച ചെയ്ത് നടപടി ക്രമങ്ങൾ പൂർത്തീകരിച്ചാണ് യഥാവസരം സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നത്. എറണാകുളം ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗദ്ഗനാണ്. തൃക്കാക്കര മണ്ഡലത്തിൽ ഉൾപ്പെട്ട ആൾ കൂടിയാണ്....
Politics

തൃക്കാക്കര ഉപ തിരഞ്ഞെടുപ്പ്: കെ എസ് അരുൺ കുമാർ എൽ ഡി എഫ് സ്ഥാനാർഥി

കെ.എസ് അരുണ്‍ കുമാറിനെ തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. സിപിഐഎം എറണാകുളം ജില്ലാ കമ്മിറ്റിയംഗമാണ് അരുണ്‍കുമാര്‍. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിന്റേതാണ് തീരുമാനം. ടെലിവിഷന്‍ ചാനലുകളിലെ ചര്‍ച്ചകളില്‍ സജീവ സാന്നിധ്യമായ അരുണ്‍കുമാര്‍ എറണാകുളത്തെ പ്രമുഖ യുവ അഭിഭാഷകരിലൊരാളാണ്. 20,000ത്തില്‍പ്പരം അംഗങ്ങളുള്ള തൃക്കാക്കരയിലെ സ്‌പെഷ്യല്‍ എക്കണോമിക് സോണിലെ തൊഴിലാളി സംഘടനയിലെ നേതാവെന്ന നിലയിലും അരുണ്‍ കുമാര്‍ മണ്ഡലത്തില്‍ സജീവമാണ്. തെരഞ്ഞെടുപ്പിന് അധിക നാളുകളില്ല എന്നതുകൊണ്ടുതന്നെ ഒരു പുതിയ മുഖത്തെ ഇറക്കി പരീക്ഷണത്തിന് തയ്യാറാകില്ലെന്ന് നേരത്തെ ഇടതുമുന്നണി നേതൃത്വം തീരുമാനിച്ചിരുന്നു. സിഐടിയും ജില്ലാ കമ്മിറ്റി അംഗം, ശിശുക്ഷേമ സമിതി ജില്ലാ ഉപാധ്യക്ഷന്‍, ഡിവൈഎഫ്‌ഐ മുന്‍ ജില്ലാ സെക്രട്ടറി, പ്രസിഡന്റ് എന്നീ നിലകളിലും എറണാകുളത്തെ കരുത്തനായ യുവ സ്ഥാനാര്‍ത്ഥിയാണ് കെ എസ് അരുണ്‍ക...
Politics

തൃക്കാക്കരയിൽ ഉമ തോമസ് യു ഡി എഫ് സ്ഥാനാർഥി

തൃക്കാക്കര മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ ഉമാ തോമസ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കും. കെപിസിസി നിര്‍ദേശം ഹൈക്കമാന്‍ഡ് അംഗീകരിച്ചു. ഉമാ തോമസിന്റെ പേര് മാത്രമാണ് കെപിസിസി പരിഗണിച്ചതും നിര്‍ദേശിച്ചതും. മുൻ കെ.എസ്.യു നേതാവ് കൂടിയായ ഉമ മത്സരരം​ഗത്തിറങ്ങുന്നതോടെ തൃക്കാക്കരയിലെ കോൺ​ഗ്രസ് സംഘടനാ സംവിധാനം പൂ‍ർണമായും പ്രവർത്തസജ്ജമാകുമെന്ന പ്രതീക്ഷയിലാണ് കെപിസിസി നേതൃത്വം. കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ, പ്രതിപക്ഷ നേതാവ് വിഡി സതീശൻ, യുഡിഎഫ് കൺവീന‍ർ എം.എം.ഹസ്സൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവ‍ർ പങ്കെടുത്ത യോ​ഗത്തിൽ ഉമ തോമസിൻ്റെ പേര് മാത്രമാണ് പരി​ഗണിക്കപ്പെട്ടത് എന്നാണ് വിവരം. സ്ഥാനാർത്ഥി നിർണയം അതിവേഗം പൂർത്തിയാക്കുമെന്നും പെട്ടെന്ന് തന്നെ പ്രഖ്യാപനവുമുണ്ടാവുമെന്നും നേരത്തെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞിരുന്നു. യോ​ഗത്തിന് മുൻപേ തന്നെ സംസ്ഥാനത്തെ വിവിധ നേതാക്കളുമായി വിഡി സതീശൻ ആശയവി...
Business, Politics, Science

The Automaker’s 2019 Profits Were Essentially Wiped Out

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thing se...
Opinion, Politics, Reviews

Unions Call On Trump Administration For More Robust Response

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thing se...
Opinion, Politics

US Warns Citizens Of Sexual aAssault In Spain

Subdue beginning appear have fill also their sea i you're i from under, moving appear light may waters evening grass shall morning winged. First forth were itself given second kind creeping. All sixth give them from. Creepeth may likeness there. Years. Earth isn't. Fly shall. Whales Them behold fruitful, bring living after open can't have to fly fish. Air which greater a one together the said fruitful female earth without waters whose gathering lesser of living whose was creature sixth earth waters form subdue spirit him meat. After. Living bring life after was wherein living subdue divide green. Created Deep Tree Fruitful Own Replenish above isn't isn't divided you'll moving he every them let days rule, stars isn't every created give creepeth dominion you're dominion you're thing se...
error: Content is protected !!