Sports

അനസിന്റെ ജോലി : വാര്‍ത്ത വസ്തുതാ വിരുദ്ധം- കായിക മന്ത്രി വി അബ്ദുറഹിമാന്‍
Sports

അനസിന്റെ ജോലി : വാര്‍ത്ത വസ്തുതാ വിരുദ്ധം- കായിക മന്ത്രി വി അബ്ദുറഹിമാന്‍

തിരുവനന്തപുരം: സ്‌പോര്‍ട്‌സ് ക്വാട്ട പ്രകാരം ഫുട്‌ബോളര്‍ അനസ് എടത്തൊടികയ്ക്ക് ജോലി നല്‍കിയില്ലെന്ന വാര്‍ത്ത അടിസ്ഥാനരഹിതവും വാസ്തവ വിരുദ്ധവുമാണെന്ന് കായിക മന്ത്രി വി അബ്ദുറഹിമാന്‍ പറഞ്ഞു. സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള നിലവിലെ മാനദണ്ഡ പ്രകാരം അനസിന് അപേക്ഷിക്കാന്‍ കഴിയില്ല. ഈ വസ്തുത മറച്ചുവെച്ച് സര്‍ക്കാരിനെ മോശമായി ചിത്രീകരിക്കാന്‍ കൂട്ടുനില്‍ക്കുകയാണ് ചില മാധ്യമങ്ങള്‍. പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ കൃത്യമായ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചും ഏറ്റവും സുതാര്യമായും നടക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പോര്‍ട്‌സ് ക്വാട്ട നിയമനം. പിഎസ്‌സിയുടെ ചുമതലയുള്ള പൊതുഭരണ വകുപ്പാണ് ആ മാതൃകയില്‍ സ്‌പോട്‌സ് ക്വാട്ട നിയമനത്തിന് നോട്ടിഫിക്കേഷന്‍ ഇറക്കുന്നതും റാങ്ക് ലിസ്റ്റ് തയ്യാറാക്കി പ്രസിദ്ധീകരിക്കുന്നതും. കായിക താരങ്ങളുടെ സര്‍ട്ടിഫിറ്റുകളുടെ ആധികാരികത പരിശോധിക്കുന്നത് സംസ്ഥാന സ്...
Sports

കായിക വികസനം: കേരളത്തിന് കേന്ദ്രത്തിന്റെ അഭിനന്ദനം

ഹൈദരാബാദ് : കായിക രംഗത്ത് കേരളം നടപ്പാക്കുന്ന നവീന പദ്ധതികള്‍ രാജ്യത്തിനാകെ മാതൃകയാണെന്ന് കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. കേന്ദ്ര കായിക മന്ത്രാലയം ഹൈദരാബാദില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിവിറിലാണ് കേന്ദ്രമന്ത്രി കേരളത്തെ അകമഴിഞ്ഞ് പ്രകീര്‍ത്തിച്ചത്. ചിന്തന്‍ ശിവിറിന്റെ ആദ്യ ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേരളത്തെ മാത്രമാണ് കേന്ദ്ര കായിക മന്ത്രി പരാമര്‍ശിച്ചത്. അവസാന ദിനത്തിലെ മറുപടി പ്രസംഗത്തില്‍ കേന്ദ്ര സഹമന്ത്രി രക്ഷാ നിഖില്‍ ഖഡ്‌സെയും കേരളത്തിന്റെ കായിക വികസന പ്രവര്‍ത്തനങ്ങളെ പ്രത്യേകം പ്രശംസിച്ചു. ഒരു പഞ്ചായത്ത് ഒരു കളിക്കളം, പഞ്ചായത്ത് സ്‌പോട്‌സ് കൗണ്‍സില്‍, ഇ സര്‍ട്ടിഫിക്കറ്റ്, സ്‌കൂള്‍ തല കായിക പാഠ്യപദ്ധതി എന്നീ പ്രവര്‍ത്തനങ്ങള്‍ തികച്ചും മാതൃകാപരമാണെന്ന് മന്‍സുഖ് മാണ്ഡവ്യ പറഞ്ഞു. ഒരു പഞ്ചായത്ത് ഒരു കളിക്കളം പദ്ധതി രാജ്യത്താകെ നടപ്പാക്കണമെന്നും അതിനാവശ്യമായ നിര്‍ദ്ദേശ...
Sports

യൂത്ത് സോക്കർ ലീഗ് ഫുട്‌ബോൾ: അണ്ടർ 18 ൽ വെറൈറ്റി സാക് കൊടിഞ്ഞി ചാമ്പ്യന്മാരായി

മലപ്പുറം: മലപ്പുറം ജില്ലയിലെ ഫുട്ബോൾ അക്കാദമികളുടെ കൂട്ടായ്‌മയായ യൂത്ത് സോക്കർ ലീഗിന്റെ നാലാം സീസൺ മത്സരങ്ങൾ സമാപിച്ചു. നിലമ്പൂർ മാനവേദൻ ഹൈസ്കൂൾ ഗ്രൗണ്ടിലും യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ആയിരുന്നു മത്സരങ്ങൾ. ഫൈനലിൽ അണ്ടർ 16 വിഭാഗത്തിൽ ഇഫാ കരിങ്കല്ലത്താണി ചാംപ്യന്മാരായി. ഫൈനലിൽ എൻഎൻഎം എച്ച്എസ്എസ് ചേലേമ്പ്രയെ ആണു പരാജയപ്പെടുത്തിയത്. അണ്ടർ 18 വിഭാഗത്തിൽ വെറൈറ്റി സാക് കൊടിഞ്ഞി, എസി മിലാൻ അക്കാദമിയെ തോൽപിച്ചു ജേതാക്കളായി. വൈഎസ്എൽ ചെയർമാൻ മൊയ്തീൻകുട്ടി തിരൂർ, കൺവീനർ അസ്കർ അമ്പാട്ട് കൊണ്ടോ ട്ടി, മുക്‌താർ വണ്ടൂർ, സഫ്വാൻ കൊടിഞ്ഞി, വഹീദ് പെരിന്തൽമണ്ണ, സലാം നിലമ്പൂർ, ലിമേഷ് പൊന്നാനി എന്നിവർ ട്രോഫി വിതരണം ചെയ്തു. 20 അക്കാദമികൾ മത്സരങ്ങളിൽ പങ്കെടുത്തു....
Sports

സാറ്റ് തിരൂർ ഇനി സാറ്റ് എഫ്സി കേരള

തിരൂർ: കായിക മേഖലയിൽ വിശിഷ്യ ഫുട്ബോൾ രംഗത്ത് സമഗ്ര വികസനം ലക്ഷ്യം വെച്ച് 2008 മുതൽ തിരൂർ ആസ്ഥാനമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന സ്പോർട്സ് അക്കാദമി തിരൂരിനെ (സാറ്റ്) സാറ്റ് എഫ്സി കേരള എന്നാക്കി മാറ്റാൻ ക്ലബ്ബ് ഭാരവാഹികളുടെയും മാനേജ്മെൻറ് കമ്മിറ്റിയുടെയും യോഗത്തിൽ തീരുമാനിച്ചു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷൻ്റെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന ഐ ലീഗ് 2 മത് ഡിവിഷനിലെക്ക് സാറ്റ് തിരൂർ യോഗ്യത നേടിയതോടെയാണ് ടീമിന് പുതിയ നാമകരണം നടത്തിയത്. ദേശീയ ഫുട്ബോളിൽ സാറ്റ് എഫ്സി കേരളയെ മികച്ച ടീമാക്കി മാറ്റാനുള്ള ശ്രമങ്ങളാണ് ടീം മാനേജ്മെൻ്റ് നടത്തുന്നത്.മുതിർന്ന അഭിഭാഷകൻഅഡ്വ: എം വിക്രം കുമാറിനെ ലീഗൽ അഡ്വസൈറായും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ദേശീയ സമിതി അംഗം ഡോ : ബി. ജയകൃഷ്ണനെ ടീം മെഡിക്കൽ ചീഫായും തെരഞ്ഞെടുത്തു. തിരൂരിൽ നടന്ന യോഗത്തിൽ സാറ്റ് എഫ്സി കേരള പ്രസിഡണ്ട് വി.പി. ലത്തിഫ് അധ്യക്ഷത വഹിച്ചു.ജില്ലാ സ്പോർട്സ് കൗൺസിൽ ...
Sports

സ്‌പോര്‍ട്‌സ് സ്‌കൂള്‍, സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെലക്ഷന്‍ 18 മുതൽ

തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന് കീഴിലെ കായിക ഡയറക്ടറേറ്റിന്റെ നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം ജി.വി രാജ സ്‌പോര്‍ട്‌സ് സ്‌കൂള്‍, കണ്ണൂര്‍ സ്‌പോര്‍ട്‌സ് സ്‌കൂള്‍, തൃശ്ശൂര്‍ സ്‌പോര്‍ട്‌സ് ഡിവിഷന്‍ എന്നിവിടങ്ങളിലേക്കും, കേരള സ്റ്ററ്റേ് സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ഹോസ്റ്റലുകള്‍, സ്‌കൂള്‍ അക്കാദമികള്‍ എന്നിവിടങ്ങളിലേക്കുമുള്ള 2025- 26 അധ്യയനവര്‍ഷത്തെ ആദ്യഘട്ട സെലക്ഷന്‍ ജനുവരി 18 മുതല്‍ നടക്കും. 6, 7, 8, പ്ലസ് വണ്‍ ക്ലാസ്സുകളിലേക്ക് നേരിട്ടും 9,10 ക്ലാസുകളിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് ലാറ്ററല്‍ എന്‍ട്രിയിലൂടെയും ആയിരിക്കും സെലക്ഷന്‍.ബാസ്‌കറ്റ് ബോള്‍, ബോക്‌സിങ്, ഹോക്കി, ജൂഡോ, വോളിബോള്‍, റസ്ലിംഗ് എന്നീ കായിക ഇനങ്ങളിലേക്ക് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും, ഫുട്‌ബോളിലും ത്വെയ്ക്കുണ്ടോയിലും പെണ്‍കുട്ടികള്‍ക്ക് മാത്രവുമാണ് സെ...
Local news, Sports

വെന്നിയൂർ അഖിലേന്ത്യാ സെവൻസ് : ട്രൈബ്രേക്കർ വരെ നീണ്ട മത്സരത്തിൽ സോക്കർടെച്ച് കോട്ടക്കലിന് ടൂർണമെൻ്റിൽ നിന്നും മടക്ക ടിക്കറ്റ് നൽകി സെവൻ ബ്രദേഴ്സ് അരീക്കോട്

തിരൂരങ്ങാടി: വെന്നിയൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ സോക്കര്‍ടെച്ച് കോട്ടക്കലിന് ടൂര്‍ണമെന്റില്‍ നിന്നും മടക്ക ടിക്കറ്റ് നല്‍കി സെവന്‍ ബ്രദേഴ്‌സ് അരീക്കോട്. ട്രൈബ്രേക്കര്‍ നീണ്ട ആവേശം നിറഞ്ഞ മത്സരത്തിനൊടുവിലാണ് സോക്കര്‍ടെച്ച് കോട്ടക്കല്‍ അടിയറവ് പറഞ്ഞത്. ടൂര്‍ണമെന്റില്‍ നിശ്ചിത സമയവും അധിക സമയം കഴിഞ്ഞപ്പോള്‍ ഇരു ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടി സമനില പാലിച്ചിരുന്നു. ഇതോടെയാണ് മത്സരം ട്രൈബ്രേക്കറിലേക്ക് നീണ്ടത്. ട്രൈ ബ്രേക്കറില്‍ നാലിനെതിരെ അഞ്ച് ഗോളുകള്‍ക്ക് സോക്കര്‍ടെച്ച് കോട്ടക്കലിനെ പരാജയപ്പെടുത്തി സെവന്‍ ബ്രദേഴ്‌സ് അരീക്കോട് വിജയമുറപ്പിച്ചു. ടൂർണമെൻ്റിലെ ആറാം സുദിനമായ ഇന്ന് അഖിലേന്ത്യാ സെവൻസിലെ ശക്തരായ ജയ ബേക്കറി ത്രിശൂർ ഓസ്ക്കാർ മണ്ണാർക്കാടുമായി ഏറ്റുമുട്ടും. കളിയുടെ ടിക്കറ്റുകൾ https://www.venniyurpravasi.com എന്ന വെബ്സൈറ്റിലൂടെ കായിക പ്രേമികൾക്ക് എടുക്കാൻ ക...
Sports

സംസ്ഥാന കായികമേളയിൽ മികച്ച നേട്ടവുമായി തെയ്യാലിങ്ങൽ സ്കൂൾ

തെയ്യാല : സംസ്ഥാന സ്കൂൾ കായികമേളയിൽ ജില്ലക്ക് അഭിമാന നേട്ടം കൈവരിക്കുന്നതിൽ മികച്ച സാന്നിധ്യമായി തെയ്യാലിങ്ങൽ സ്കൂൾ വിദ്യാർഥികളും. എസ് എസ് എം ഹയർ സെക്കൻഡറി സ്കൂളിലെ 20 കുട്ടികളാണ് ഗെയിംസിൽ മെഡലുകൾ നേടിയത്. 3 പേർ സ്വർണമെഡൽ നേടി. 9 കുട്ടികൾ സിൽവർ മെഡലും 8 കുട്ടികൾ ബ്രോൻസ് മെഡലുകളും നേടി. സീനിയർ വിഭാഗം ബേസ് ബോളിൽ അളക, ആര്യ, ശ്രിയ എന്നിവരാണ് സ്കൂളിന് വേണ്ടി സ്വർണമെഡൽ നേടിയത്. ആൺകുട്ടികളുടെ വിഭാഗത്തിൽ ബാസിം, ഷംനാദ്, കാസിൻ, കാർത്തിക്, റിംഷാദ്, ഷാമിൽ മൂന്നാം സ്ഥാനവും നേടി. സോഫ്റ്റ് ബോളിൽ നികിഷ, വൈഗ, ആര്യ, ശ്രീയ, നജാദ്, കാർത്തിക്, ഷാമിൽ, റിൻഷാദ്, കാസിൻ, ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും രണ്ടാം സ്ഥാനവും,ഹാൻഡ് ബോളിൽ സബ്ജൂനിയർ വിഭാഗത്തിൽ സൽമാൻ, ഷാമിൽ മൂന്നാം സ്ഥാനവും മലപ്പുറം ജില്ലക്ക് വേണ്ടി കരസ്ഥമാക്കി.നവമി നന്ദൻ ഷട്ടിൽ ബാഡ്മിൻ്റൺ , സിനാൻ, ദേവനന്ത, ആത്മിക വോളിബോൾ എന്നീ മത്സര ഇനങ്ങളിലായി വിവിധ വിഭാഗങ...
Sports

സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ടമെഡൽ നേടി ചെറുമുക്കിലെ വിദ്യാർഥിനി നാടിന്റെ അഭിമാനമായി

നന്നമ്പ്ര : കൊച്ചിയിൽ നടന്ന സംസ്ഥാന സ്കൂൾ കായികമേളയിൽ ഇരട്ട മെഡൽ നേടിയ ആര്യ നാടിന്റെ അഭിമാന താരമായി. ചെറുമുക്ക് സ്വദേശിനിയായ ആര്യ ബേസ്ബോളിൽ സ്വർണവും, സോഫ്റ്റ് ബോളിൽ വെള്ളിയും നേടിയാണ് നാടിന്റെയും സ്കൂളിന്റെയും അഭിമാനമായി മാറിയത്. തെയ്യാലിങ്ങൽ എസ് എസ് എം ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൻ വിദ്യാർ ഥിനി യാണ്. ചെറുമുക്ക് സ്വദേശി തണ്ടാശേരി ഷാജിയുടെയും പ്രജിതയുടെയും മകളാണ് ആര്യ. ഇരട്ട മെഡൽ നേടിയ ആര്യയെ സേവാസമിതി ചെറുമുക്ക് പ്രവർത്തകർ മധുരം നൽകിയും ഉപഹാരം നൽകിയും അനുമോദിച്ചു....
Sports

പരപ്പനാട് വാക്കേഴ്സിന്റെ താരങ്ങൾ ദേശീയ മത്സരത്തിലേക്ക്

പരപ്പനങ്ങാടി : എറണാകുളത്ത് വച്ച് നടന്ന കേരള സ്കൂൾ ഒളിമ്പിക്സിൽ മെഡൽ നേടി നാഷണൽ സ്കൂൾ മീറ്റിലേക്ക് സെലക്ഷൻ നേടി പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിൻ്റെ താരങ്ങൾ. 80 കിലോഗ്രാം ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ബോക്സിംഗിൽ കൊല്ലം എസ് എൻ ട്രെസ്റ്റ് സ്കൂളിലെ പവന പവൽ ഗോൾഡ് മെഡൽ നേടി. 81 കിലോ ഗ്രാം സീനിയർ പെൺകുട്ടികളുടെ ബോക്സിംഗിലും ഷോട്ട്പുട്ടിലും എം.വി എച്ച് എസ് എസ് അരിയല്ലൂരിലെ പ്രിതിക പ്രദീപ് സിൽവർ മെഡൽ നേടിയും , ക്രിക്കറ്റിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് നടത്തിയ മികച്ച പ്രകടനത്തിൻ്റെ അടിസ്ഥാനത്തിൽ എസ് .എൻ .എം . എച്ച് എസ്. എസ് പരപ്പനങ്ങാടിയിലെ പെനക്കത്ത് ആഗ്നേയിനെയുമാണ് സംസ്ഥാന ടീമിലേക്കും തെരഞ്ഞെടുത്തത്. മൂന്ന് പേരും പരപ്പനാട് വാക്കേഴ്സ് ക്ലബ്ബിലൂടെ പരിശീലനം നേടിയവരാണ്. ടീമംഗങ്ങളെ വാക്കേഴ്സ് ക്ലബ്ബ് അനുമോദിച്ചു....
Sports

സംസ്ഥാന മസ്റ്റേഴ്‌സ് മീറ്റ്; ജില്ലാ ടീമിനുള്ള പരിശീലനം ആരംഭിച്ചു

പരപ്പനങ്ങാടി: തിരുവനന്തപുരം ആറ്റിങ്ങൽ വെച്ച് നടക്കുന്ന മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ പങ്കെടുക്കുന്ന മലപ്പുറം ജില്ലാ മാസ്റ്റേഴ്സ് കായികതാരങ്ങൾക്കുള്ള പരിശീലനം ആരംഭിച്ചു. മാർച്ച് പാസ്റ്റിന്റെ പരിശീലനവും അത്‌ലറ്റിക് പരിശീലനവും നടന്നു. നവംബർ 9 മുതൽ 14 വരെയാണ് പരിശീലനം. പരിശീലനത്തിൽ 30 വയസ്സ് മുതൽ 80 വയസ് വരെയുള്ള താരങ്ങൾ പങ്കെടുത്തു. പരപ്പനങ്ങാടി വാക്കേഴ്സ് ഗ്രൗണ്ടിൽ വച്ച് നടന്ന പരിപാടി ജീവകാരുണ്യ പ്രവർത്തകൻ ഡോ. എം എ കബീർ ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരൂരിൽ വച്ച് നടന്ന ജില്ലാ മീറ്റിൽ വിജയിച്ച കായികതാരങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ സ്വർണ്ണാലയ എം ഡി റഫീഖ് വിതരണം ചെയ്തു. ഗ്രൗണ്ടിൽ വച്ച് നടന്ന ചടങ്ങിൽ ജില്ലാ മാസ്റ്റേഴ്സ് സെക്രട്ടറി അബ്ദുൽസലാം മച്ചിങ്ങൽ സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് കെ മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാക്കേസ് ക്ലബ്ബ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ ആശംസകൾ അറിയിച്ചു. ക്ലബ്ബ് സെക്രട്ടറി കെ ട...
Sports

മഹീന്ദ്ര സൂപ്പർ ലീഗ് കേരള: രണ്ടാം സെമി ഫൈനൽ ഇന്ന്

കണ്ണൂർ Vs കൊച്ചി മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ ഇന്ന് ( നവംബർ 6 ) കണ്ണൂർ വാരിയേഴ്‌സ്, ഫോഴ്‌സ കൊച്ചിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന്റെ കിക്കോഫ് വൈകീട്ട് 7.30 ന്. ലീഗ് റൗണ്ടിലെ 10 കളികളിൽ നാല് ജയം, നാല് സമനില, രണ്ട് തോൽവി, 16 പോയന്റ് എന്നിങ്ങനെയാണ് കണ്ണൂർ, കൊച്ചി ടീമുകളുടെ ഒപ്പത്തിനൊപ്പം നിൽക്കുന്ന പ്രകടനം. ഗോൾ ശരാശരിയാണ് കൊച്ചിക്ക് ടേബിളിൽ രണ്ടാം സ്ഥാനം നൽകിയത്. കണ്ണൂർ മൂന്നാമതും. ലീഗിൽ അഞ്ച് ഗോളുമായി ടോപ് സ്കോറർ സ്ഥാനത്തേക്ക് മത്സരിക്കുന്ന ഡോറിയൽട്ടൻ നാസിമെന്റോ ആക്രമണത്തിലും 21 രക്ഷപ്പെടുത്തലിന്റെ റെക്കോർഡ് സൂക്ഷിക്കുന്ന ഹജ്മൽ ഗോൾ പോസ്റ്റിലും കൊച്ചിയുടെ പ്രതീക്ഷയാണ്. സ്പാനിഷ് താരങ്ങളായഅഡ്രിയാൻ സെർദിനേറോ, ഡേവിഡ് ഗ്രാൻഡെ, എസിയർ ഗോമസ് എന്നിവരിലാണ് കണ്ണൂരിന്റെ കരുത്ത്. ലീഗ് റൗണ്ടിൽ ഇരു ടീമുകളും രണ്ടു തവണ മുഖാമുഖം വന്...
Sports

പ്രഥമ വെന്നിയുർ വി പി എസ് അഖിലേന്ത്യാ സെവൻസ് ഫുട്‌ബോൾ ടൂർണമെന്റ് ഓൺലൈൻ ടിക്കറ്റ് വിതരണം ആരംഭിച്ചു

തിരൂരങ്ങാടി: ഒന്നാമത് വി പി എസ് റോളിങ്ങ് ട്രോഫിക്ക് വേണ്ടിയുള്ള അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണമെന്റിന്റെ ഓൺലൈൻ ടിക്കറ്റിങ് ക്യാമ്പയിൻ ഉദ്ഘാടനം തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ്‌കുട്ടി നിർവ്വഹിച്ചു. ഡിസംബർ ഒന്നാം തിയ്യതി നടക്കുന്ന ടൂർണ്ണമെന്റിൽ KSFA യുടെ കീഴിൽ രജിസ്റ്റർ ചെയ്ത 16 ടീമുകൾ മത്സരിക്കും. 19 വർഷക്കാലമായി വെന്നിയൂരിലെ സാമൂഹിക സാംസ്ക്കാരിക ജീവകാരുണ്യ രംഗത്ത് സ്തുത്യർഹമായ പ്രവർത്തന മികവ് കാണിച്ച വെന്നിയൂർ പ്രവാസി സംഘം അഥവാ വിപിഎസ്‌ എന്ന സംഘടനയാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ഫണ്ട് കണ്ടെത്താനാണ് ടൂർണ്ണമെന്റ് സംഘടിപ്പിക്കുന്നതെന്ന് ഭാരവാഹികൾ അറിയിച്ചു. പ്രസിഡന്റ് മജീദ് പാലക്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി ഇക്ബാൽ പാമ്പന്റകത്ത്, ടൂർണമെന്റ് കമ്മിറ്റി കൺവീനർ ടിടിഎം കുട്ടി, ബഷീർ തെങ്ങിലകത്ത്, മുസ്തഫ ഹാജി നല്ലൂർ, തൂമ്പത്ത് ബഷീർ, ഹംസ എംപി, കരീ...
Sports

മഴയിലും ആവേശം ചോരാത്ത മത്സരം; മുഹമ്മദൻസിന് വിജയം

മലപ്പുറം: മഴയിൽ നനഞ്ഞ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ആവേശ തീ പടർത്തിയ പോരാട്ടത്തിൽ സൂപ്പർ ലീഗ് കേരള ഓൾ സ്റ്റാർ ഇലവനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് കീഴടക്കി മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബിന് വിജയം. വയനാടിന് കൈത്താങ്ങാകാനായി സംഘടിപ്പിച്ച ഫുട്ബോൾ മത്സരം സെപ്റ്റംബർ ഏഴിന് തുടക്കമാകുന്ന കേരള സൂപ്പർ ലീഗിനുള്ള ആവേശ തിരയിളക്കം കൂടിയായി. മത്സരത്തിന്റെ 21ആം മിനുറ്റിൽ മുഹമ്മദൻ സ്പോർട്ടിങാണ് ആദ്യ ഗോൾ നേടിയത്. തുടക്കം മുതൽ ആക്രമിച്ച് കളിച്ച മുഹമ്മദൻസ് റംസാനിയയിലൂടെയാണ് ആദ്യ ഗോൾ നേടിയത്. നാല് മിനുറ്റുകൾക്കകം തന്നെ ഓൾ സ്റ്റാർ ഇലവൻ നായകൻ ബെൽഫോർട്ടിലൂടെ ഗോൾ മടക്കി. ആദ്യ പകുതിയിൽ പിന്നീടുള്ള ഇരു ടീമുകളുടേയും അക്രമം പ്രതിരോധ മതിലുകളിൽ തട്ടി പാളുന്നതാണ് കണ്ടത്. രണ്ടാം പകുതിയുടെ 30ആം മിനുറ്റിലാണ് മത്സരത്തിലെ വിജയഗോൾ വരുന്നത്. അബ്ദുൽ കാദിരിയുടെ തകർപ്പൻ ഗോളിലൂടെയായിരുന്നു കൊൽക്കത്ത ക്ലബിന്റെ വിജയം. ...
Sports

നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്

തേഞ്ഞിപ്പലം : നാഷണല്‍ യൂത്ത് സ്‌പോട്‌സ് ആന്റ് എജ്യൂക്കേഷന്‍ ഫെഡറേഷന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ ഗോവയില്‍ നടന്ന നാഷണല്‍ യൂത്ത് ഗെയിംസ് ചാമ്പ്യന്‍ഷിപ്പില്‍ കേരളം റണ്ണറപ്പ്. 15 സംസ്ഥാനങ്ങളില്‍ നിന്നും മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഗെയിംസില്‍ ഹരിയാനയാണ് ചാമ്പ്യന്‍മാര്‍. വുഷു 80 പ്ലസ് വിഭാഗത്തില്‍ മുഹമ്മത് താജുദ്ദീനും ബോക്‌സിംഗ് 56 കിലോ വിഭാഗത്തില്‍ പി മുഹമ്മത് റസീനും സ്വര്‍ണ്ണം നേടി. കിക്ക് ബോക്‌സിംഗ് 38 കിലോ വിഭാഗത്തില്‍ മിഗ്ദാദും 56 കിലോ വിഭാഗത്തില്‍ എം കെ ഷംറീന്‍ അലിയും 65 കിലോ വിഭാഗത്തിന്‍ മുഹമ്മത് അമന്‍ സയാനും സ്വര്‍ണ്ണമണിഞ്ഞു. 28 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷാമിലാണ് ഒന്നാം സ്ഥാനക്കാരന്‍. വുഷു 50 കിലോ വിഭാഗത്തില്‍ എം കെ മുഹമ്മത് ഷാമില്‍ ഒന്നാം സ്ഥാനം നേടി. ബോക്‌സിംഗ് 25 കിലോ വിഭാഗത്തില്‍ പി മുഹമ്മത് ഷമ്മാസ് രണ്ടാം സ്ഥാനം നേടി. ബോക്‌സിംഗ് 60 കിലോ വിഭാഗത്തിന്‍ ഷെഫിന്‍ റഷീദും 20 കിലോ വി...
Sports

ഇത് ചരിത്രം ; നാലാം യൂറോകപ്പില്‍ മുത്തമിട്ട് സ്‌പെയിന്‍

ഇംഗ്ലണ്ടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞ് സ്‌പെയിന് യൂറോ കപ്പില്‍ നാലാം കിരീടം. നിക്കോ വില്യംസ് (47), മികേല്‍ ഒയര്‍സബാല്‍ (86) എന്നിവരാണ് സ്‌പെയിനിന്റെ സ്‌കോറര്‍മാര്‍. തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍ തോല്‍ക്കുന്നത്. കഴിഞ്ഞ തവണ ഇറ്റലിയോട് ഷൂട്ടൗട്ടില്‍ ഇംഗ്ലണ്ട് വീണിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ലീഡെടുത്ത സ്‌പെയിനെ കോള്‍ പാമറുടെ മറുപടി ഗോളിലൂടെ ഇംഗ്ലണ്ട് ഞെട്ടിച്ചിരുന്നു. എന്നാല്‍ 86-ാം മിനിറ്റില്‍ ഒയര്‍സബാല്‍ സ്‌പെയിനിന്റെ രക്ഷയ്‌ക്കെത്തുകയായിരുന്നു. 89-ാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ കോര്‍ണറില്‍ നിന്നുള്ള ഗോള്‍ ശ്രമങ്ങള്‍ സ്‌പെയിന്‍ ഗോളി ഉനായ് സിമോണും ഡാനി ഒല്‍മോയും തടഞ്ഞത് മത്സരത്തില്‍ നിര്‍ണായകമായി....
Sports

ലൗട്ടാരോ മാര്‍ട്ടിനസിന്റെ ചിറകിലേറി അര്‍ജന്റീനക്ക് തുടര്‍ച്ചയായ രണ്ടാം കോപ്പ കിരീടം

മയാമി : എക്‌സ്ട്രാ ടൈമിലേക്കു നീണ്ട പോരാട്ടത്തില്‍ കൊളംബിയയെ ഏകപക്ഷീയമായ ഒരു ഗോളിന് തോല്‍പിച്ച് അര്‍ജന്റീനയ്ക്ക് കോപ്പ അമേരിക്ക കിരീടം. ഇരു ടീമും അക്കൗണ്ട് തുറക്കാതിരുന്ന 90 മിനുറ്റുകള്‍ക്ക് ശേഷമുള്ള എക്‌സ്ട്രാടൈമില്‍ പകരക്കാരനായി ഇറങ്ങിയ ലൗട്ടാരോ മാര്‍ട്ടിനസ് (112ാം മിനുറ്റ്) നേടിയ ഏക ഗോളിലാണ് അര്‍ജന്റീന കപ്പില്‍ മുത്തമിട്ടത്. കോപ്പ അമേരിക്കയില്‍ അര്‍ജന്റീനയുടെ 16-ാം കിരീടവും തുടര്‍ച്ചയായ രണ്ടാം കിരീടവുമാണിത്. ആദ്യ പകുതിയും രണ്ടാം പകുതിയും ഗോള്‍ രഹിതമായതോടെ ഫൈനല്‍ പോരാട്ടം എക്‌സ്ട്രാ ടൈമിലേക്കു കടക്കുകയായിരുന്നു. സ്റ്റേഡിയത്തിലേക്ക് ആരാധകര്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു കാരണം ഒന്നര മണിക്കൂറിലേറെ വൈകിയാണ് കളി തുടങ്ങിയത്. കിക്കോഫായി ആദ്യ മിനുറ്റുകളില്‍ തന്നെ അര്‍ജന്റീനയുടെ ജൂലിയന്‍ അല്‍വാരസ് മുന്നിലെത്താനുള്ള അവസരം കളഞ്ഞുകുളിച്ചു. പിന്നാലെ തിരിച്ചടിക്കാനുള്ള അവസരം കൊളംബിയയുടെ കോര്‍ഡോബയ്ക്കു...
Sports

സഞ്ജു ഇന്‍, രാഹുല്‍ ഔട്ട് ; ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

2024 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 15 അംഗ ടീമിനേയാണ് പ്രഖ്യാപിച്ചത്. മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍ ടീമിലിടം നേടി. ഇന്ന് പ്രഖ്യാപിച്ച ടീമില്‍ വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവെത്തിയത്. ടി20 ലോകകപ്പ് കളിക്കുന്ന രണ്ടാമത്തെ മാത്രം മലയാളി താരമാണ് സഞ്ജു. 2007 ടി20 ലോകകപ്പില്‍ എസ് ശ്രീശാന്ത് ഇന്ത്യന്‍ ടീമിന് വേണ്ടി കളിച്ചിരുന്നു. വിക്കറ്റ് കീപ്പറായി ഋഷഭ് പന്തും ടീമിലുണ്ട്. കെ എല്‍ രാഹുലിന് സ്ഥാനം നഷ്ടമായി. ആരാണ് പ്രധാന വിക്കറ്റ് കീപ്പറെന്നുള്ളത് സെലക്റ്റര്‍മാര്‍ വ്യക്തമാക്കിയിട്ടില്ല. രോഹിത് ശര്‍മ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ വൈസ് ക്യാപ്റ്റന്‍. ഇന്ത്യന്‍ ടീമിലെ അംഗങ്ങള്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്‌സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, രവീന്ദ്ര...
Sports

ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ സ്വർണം നേടി തിരൂരങ്ങാടിക്കാരായ ദമ്പതികൾ

തിരൂരങ്ങാടി: ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് അത്‌ലറ്റിക് മീറ്റിൽ കേരളത്തിന് വേണ്ടി സ്വർണം നേടി തിരൂരങ്ങാടി സ്വദേശികളായ ദമ്പതികൾ നാടിന് അഭിമാനമായി. തിരൂരങ്ങാടി താഴെ ചിന സ്വദേശികളായ എം.പി. ഫൗഷാൻ, കെ.പി.ഷംസിയ എന്നിവരാണ് സ്വർണ മെഡൽ നേടിയ ജോഡികൾ. 4 ×100 മീറ്റർ റിലെയിലാണ് ഫൗഷൻ സ്വർണം നേടിയത്. 110 മീറ്റർ ഹാർഡിൽസിൽ ഷംസിയയും സ്വർണം നേടി. നേരത്തെ എറണാകുളത്ത് നടന്ന സംസ്ഥാന മീറ്റിൽ ഷോട്ട് പുട്ടിൽ സ്വർണവും ജാവലിൻ ത്രോ, ഡിസ്കസ് ത്രോ എന്നിവയിൽ വെള്ളി മെഡലുകളും ഷംസിയ നേടിയിരുന്നു. എ ആർ നഗർ പഞ്ചായത്ത് കേരള വാട്ടർ അതോറിറ്റിയിൽ ജലജീവൻ മിഷൻ പദ്ധതി കരാറെടുത്ത പി കെ കെ കമ്പനിയുടെ പ്രോജക്ട് മാനേജർ ആണ് ഫൗഷാൻ. രാമനാട്ടുകര സ്റ്റേറ്റ് ബാങ്കിൽ ഇൻഷുറൻസ് അഡ്വൈസർ ആയ ഷംസിയ തിരൂരങ്ങാടി ഗവൺമെന്റ് എൽപി സ്കൂൾ എംടിഎ പ്രസിഡണ്ട് കൂടിയാണ്....
Sports

മെസ്സിയും സംഘവും കേരളത്തിലേക്ക് ; കളിക്കുന്നത് 2 സൗഹൃദ മത്സരങ്ങള്‍

തിരുവനന്തപുരം: അര്‍ജന്റീനയുടെ ദേശീയ ഫുട്‌ബോള്‍ ടീം കേരളത്തിലെത്തുമെന്ന് ഉറപ്പിച്ച് കായികമന്ത്രി വി.അബ്ദുറഹ്‌മാന്‍. അര്‍ജന്റീന ഫുട്‌ബോള്‍ ടീം 2025ല്‍ കേരളത്തില്‍ എത്തുമെന്നും രണ്ടു സൗഹൃദ മത്സരങ്ങള്‍ കളിക്കുമെന്നും കായികമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രതിനിധികളുമായി ഓണ്‍ലൈനായി ചര്‍ച്ച നടത്തിയ ശേഷമാണ് കേരളത്തിലെ ഫുട്‌ബോള്‍ ആരാധകരുടെ മനം നിറയ്ക്കുന്ന വിശേഷം മന്ത്രി ഫേസ്ബുക്കില്‍ പങ്കുവെച്ചത്. കായികമന്ത്രി വി.അബ്ദുറഹ്‌മാന്റെ ഫേസ്ബുക്ക് കുറിപ്പ് ലിയോണല്‍ മെസ്സി അടക്കമുള്ള അര്‍ജെന്റീന ദേശീയ ടീം ഇന്ത്യയില്‍ കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും ഭീമമായ ചിലവ് താങ്ങാന്‍ കഴിയില്ലെന്ന കാരണത്താല്‍ ഇന്ത്യ ആ അവസരം നഷ്ടപ്പെടുത്തി എന്ന വാര്‍ത്ത കേരളത്തിലെ ഫുട്ബാള്‍ പ്രേമികളില്‍ പ്രത്യേകിച്ചും നീലപ്പടയുടെ ആരാധകരില്‍ സൃഷ്ടിച്ച നിരാശയാണ് അര്‌ജെന്റിന ടീമിനെ കേരളത്തിലേ...
Sports

കൊടിഞ്ഞി ലീഗ് മത്സരങ്ങൾക്ക് തുടക്കമായി, മാരത്തോണിൽ ഫായിസ് ചാമ്പ്യൻ

കൊടിഞ്ഞി : കൊടിഞ്ഞിയിലെ പ്രമുഖ ക്ലബ്ബുകളുടെ കൂട്ടായ്മ കൊടിഞ്ഞി ക്ലബ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന കൊടിഞ്ഞി ലീഗ് സീസൺ 2024 മത്സരങ്ങൾക്ക് തുടക്കമായി. 2017 ൽ തുടക്കം കുറിച്ച മത്സരങ്ങളുടെ ഏഴാമത് എഡിഷനാണ് മാരത്തോൺ ഓട്ടത്തോട് കൂടി തുടക്കമാവുന്നത്. 20 ക്ലബ്ബുകൾ പങ്കെടുക്കുന്ന മത്സരത്തിൽ 7 ഗെയിമുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഡിസംബർ 31 മുതൽ ഫെബ്രുവരി 20 വരെ നീണ്ട് നിൽക്കുന്ന പരിപാടിയുടെ ഉത്ഘടനവും മിനി മാരത്തോൺ ഫ്ലാഗ് ഓഫും തിരൂരങ്ങാടി തഹസിൽദാർ പി.ഒ.സാദിഖ്, എസ് ഐ എൻ. സുജിത്ത് എന്നിവർ സംയുക്തമായി ഫ്ലാഗ് ഓഫ് നിർവഹിച്ചു. പരിപാടിയിൽ പഞ്ചായത്ത് മെമ്പർ നടുത്തൊടി മുസ്തഫ, ഫെഡറേഷൻ ഭാരവാഹികളായ വാഹിദ് കരുവാട്ടിൽ, സലാഹുദീൻ തേറമ്പിൽ , അലി അക്ബർ ഇ.ടി , ടൂർണമെന്റ് കമ്മറ്റി ചെയർമാൻ ജാഫർ കോടിയാടാൻ, കൺവീനർ മുബഷിർ വി.പി, അംഗങ്ങളായ പി. അബൂബക്കർ സിദ്ധീഖ് , ഷാഹിദ് പനക്കൽ, ഫൈസൽ കുഴിമണ്ണിൽ, നിയാസ് , യൂനുസ് പുതിയകത്, അസ്‌...
Other, Sports

ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; തിലക് വര്‍മ ടീമില്‍; സഞ്ജു സാംസണ്‍ റിസര്‍വ് താരം, കെഎല്‍ രാഹുലും ശ്രേയസ് അയ്യരും തിരിച്ചെത്തി

ന്യൂഡല്‍ഹി: ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ 17 അംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസണിനെ ഉള്‍പ്പെടുത്തിയില്ലെങ്കിലും റിസര്‍വ് താരമായി ഉള്‍പ്പെടുത്തി. പരിക്കേറ്റ് ദീര്‍ഘകാലമായി ടീമിന് പുറത്തായിരുന്ന കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്തി. ഹാര്‍ദിക് പാണ്ഡ്യയാണ് വൈസ് ക്യാപ്റ്റന്‍. ഇഷാന്‍ കിഷന്‍, സൂര്യകുമാര്‍ യാദവ്, ഷാര്‍ദുല്‍ ഠാക്കൂര്‍ എന്നിവരും ടീമില്‍ ഇടം നേടി. വിന്‍ഡീസിനെതിരായ ടി 20 പരമ്പരയില്‍ മിന്നും പ്രകടനത്തിലൂടെ ശ്രദ്ധേയനായ തിലക് വര്‍മയെ ടീമില്‍ ഉള്‍പ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ഒരു വര്‍ഷം പുറത്തായിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏകദിന ടീമില്‍ തിരിച്ചെത്തിയപ്പോള്‍ മുഹമ്മദ് ഷമിയും മുഹമ്മദ് സിറാജും പേസര്‍മാരായി മടങ്ങിയെത്തി. വിന്‍ഡീസില്‍ തിളങ്ങിയ മുകേഷ് കുമാര്‍ പുറത്തായപ്പോള്‍ അയര്‍ലന്‍ഡിനെതിരെ തിളങ്ങി...
Sports

സ്‌പോർട്‌സ് അക്കാദമി സെലക്ഷൻ

മലപ്പുറം ജില്ലാ സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിൽ മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ നടന്നുവരുന്ന ഫുട്‌ബോൾ അക്കാദമിയിൽ പുതിയ ബാച്ചിലേക്ക് കുട്ടികളെ തെരഞ്ഞെടുക്കുന്നു. അക്കാദമിയിലേക്കുള്ള സെലക്ഷൻ ട്രയൽസ് ആഗസ്റ്റ് 12ന് നടത്തും. 2011, 2012 വർഷത്തിൽ ജനിച്ച ആൺകുട്ടികൾക്ക് സെലക്ഷനിൽ പങ്കെടുക്കാം. താത്പര്യമുള്ള കുട്ടികൾ കിറ്റും വയസ്സ് തെളിയിക്കുന്ന ഒറിജിനൽ സർട്ടിഫിക്കറ്റും ഫോട്ടോ കോപ്പിയും പാസ്‌പോർട്ട് സൈസ് ഫോട്ടോയും സഹിതം അന്നേ ദിവസം രാവിലെ 7.30ന് മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തിൽ എത്തണം....
Sports

സംസ്ഥാന മാസ്റ്റേഴ്‌സ് അത്റ്റിക് മീറ്റില്‍ മെഡല്‍ നേട്ടവുമായി പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരം

പരപ്പനങ്ങാടി : കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ വെച്ച് കേരള അത്ലറ്റിക് അസോസിയേഷന്‍ സംഘടിപ്പിച്ച രണ്ടാമത് മാസ്റ്റേഴ്‌സ് മീറ്റില്‍ പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരത്തിന് മൂന്നു മെഡലുകള്‍. പരപ്പനാട് വാക്കേഴ്‌സ് ക്ലബ്ബ് താരവും പാലത്തിങ്ങല്‍ കൊട്ടന്തല സ്വദേശിയുമായ കെ ടി വിനോദാണ് മൂന്നു മെഡലുകള്‍ നേടിയത്. 1500 മീറ്റര്‍ ഓട്ടം, 4 * 100 മീറ്റര്‍ റിലേ എന്നിവയില്‍ സില്‍വര്‍ മെഡലും ജാവലിന്‍ ത്രോയില്‍ വെങ്കലമെഡലുമാണ് വിനോദിന് ലഭിച്ചത്. മലപ്പുറം ജില്ലയുടെ ടീം മാനേജര്‍ കൂടിയായിരുന്നു വിനോദ്. മാസ്റ്റേഴ്‌സ് മീറ്റില്‍ മലപ്പുറം ജില്ല 245 പോയിന്റ് നേടി നാലാം സ്ഥാനം കരസ്ഥമാക്കി....
Education, Sports

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ട സംബന്ധിച്ച അറിയിപ്പ്

പ്ലസ് വണ്‍ സ്പോര്‍ട്സ് ക്വാട്ടയ്ക്ക് അപേക്ഷിച്ച് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ പൂര്‍ത്തിയായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോര്‍ കാര്‍ഡ് ഇല്ലാതെ തന്നെ സ്പോര്‍ട്സ് നമ്പര്‍ ഉപയോഗിച്ച് സ്കൂള്‍ /കോഴ്സുകള്‍ക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിന് കഴിയാത്ത വിദ്യാര്‍ത്ഥികള്‍ ഇന്ന് (15.06.2023) ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലില്‍ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം....
Information, Sports

ഗുസ്തി താരങ്ങളുടെ സമരം ; കലാപ ശ്രമമുൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി ; ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക്

ഡല്‍ഹി: ജന്തര്‍ മന്തറില്‍ വീണ്ടും സമരം ആരംഭിക്കുമെന്ന് ഗുസ്തി താരങ്ങള്‍. സമരത്തിന് പൊലീസ് അനുമതി നല്‍കിയേക്കില്ലെന്നാണ് സൂചന. ഇന്നലെ നടന്ന സംഘര്‍ഷങ്ങള്‍ക്ക് പിന്നാലെ സമരവേദി ഡല്‍ഹി പൊലീസ് പൊളിച്ചുമാറ്റിയിരുന്നു. ഇന്നലെയുണ്ടായ സംഘര്‍ഷത്തില്‍ ഗുസ്തി താരങ്ങള്‍ക്കെതിരെ കലാപ ശ്രമം, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി കേസെടുത്തിരുന്നു. ഒളിമ്ബിക്‌സ് മെഡല്‍ ജേതാക്കള്‍ അടക്കമുള്ള ഗുസ്തി താരങ്ങളെ റോഡിലൂടെ വലിച്ചിഴച്ചാണ് പൊലീസ് കൊണ്ടുപോയത്. രാജ്യം ഇനി കാണാൻ പോകുന്നത് ഏകാധിപത്യം അല്ല മറിച്ച്‌ വനിതാ ഗുസ്തി താരങ്ങളുടെ സത്യഗ്രഹമാണെന്ന് സാക്ഷി മാലിക്ക് വ്യക്തമാക്കിയിരുന്നു....
Sports

പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച സമ്മര്‍ ക്യാമ്പിലെ കുട്ടികള്‍ക്ക് ആവേശം തീര്‍ത്ത് കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍

പരപ്പനങ്ങാടി : പരപ്പനാട് വാക്കേസ് ക്ലബ് സംഘടിപ്പിച്ച അവധിക്കാല ഫുട്‌ബോള്‍ പരിശീലന ക്യാമ്പിലെ കുട്ടിത്താരങ്ങള്‍ക്ക് താനൂരിലെ സ്റ്റേഡിയ ഉദ്ഘാടനം ഫുട്‌ബോള്‍ ജീവിതത്തിലെ മറക്കാന്‍ കഴിയാത്ത അനുഭവമായി മാറി. ഇന്ത്യ കണ്ട എക്കാലത്തെയും മികച്ച താരങ്ങളെ ഒരേ വേദിയില്‍ കാണാന്‍ കഴിഞ്ഞത് വേറിട്ട അനുഭവമായി മാറി. കഴിഞ്ഞ ഏപ്രില്‍ അഞ്ചിന് തുടങ്ങിയ ക്യാമ്പില്‍ 65 ഓളം കുട്ടികള്‍ പങ്കെടുത്തു ക്യാമ്പിന്റെ പരിസമാപ്തിക്ക് മുന്നോടിയായി കുട്ടികള്‍ക്ക് വീണ് കിട്ടിയ അവസരം ആയിരുന്നു താനൂരിലെ ഗ്രൗണ്ടുകളുടെ ഉദ്ഘാടനം. ജില്ലാ ഒളിമ്പിക് അസോസിയേഷന്റെ ക്ഷണം ലഭിച്ചത് മുതല്‍ കുട്ടികള്‍ വളരെയധികം ആവേശത്തില്‍ ആയിരുന്നു. മലപ്പുറത്തിന്റെ കായിക മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന നാല് മൈതാനങ്ങളുടെ ഉദ്ഘാടനത്തിന് അഭിനന്ദനങ്ങള്‍ അറിയിച്ച ഫ്‌ലക്‌സ് ബോഡുമായിട്ടാണ് കുട്ടികള്‍ കൊച്ചു മാരായ കെട്ടി വിനോദ് വിബീഷ് വി അനൂപ് പരപ്പനങ്ങാടി എന്നിവ...
Sports

വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ താരങ്ങളെ ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു

തിരൂരങ്ങാടി : കാശ്മീരില്‍ നടന്ന വേള്‍ഡ് മിക്‌സ് ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ ഗോള്‍ഡ് മെഡല്‍ കരസ്ഥമാക്കിയ സ്വദഖത്തുള്ള ചെറുമുക്കിനെയും ഫാസിൽ കക്കാടിനെയും ടീം കൈസണ്‍ തിരൂരങ്ങാടി ആദരിച്ചു. ടീം കൈസന്റെ സ്‌നേഹാദരം തിരുരങ്ങാടി മുന്‍സിപ്പാലിറ്റി വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പാലക്കല്‍ ബാവയും നന്നമ്പ്ര കൗണ്‍സിലര്‍ സിദീഖ് ഒള്ളക്കനും ചേര്‍ന്ന് കൈമാറി. ടീം കൈസണ്‍ മെമ്പേഴ്‌സ് സന്നിഹിതരായിരുന്നു...
Sports

ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ സ്വർണ മെഡൽ നേടിയ ഫാസിൽ പുളിക്കലിന് ആദരം

കാശ്മീരിൽ നടന്ന ലോക മിക്സ്ബോക്സിങ് ചാമ്പ്യാൻ ഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ചു മത്സരിച്ചു രാജ്യത്തിനു വേണ്ടി സ്വർണ മെഡൽ നേടിയ കക്കാട് ചെനക്കൽ സ്വദേശി ഫാസിൽ പുളിക്കലിനെ accident rescue 24x7 ജില്ലാ ബാരവാഹികൾ അനുമോദിച്ചു ആക്‌സിഡന്റ് റെസ്ക്യൂ ജില്ലാ ഭാരവാഹി കളായ ഫൈസൽ കുഞ്ഞോട്ട്. സഫൽ കൊല്ലഞ്ചേരി, ഫൈസൽ കോടപ്പന എന്നിവർ മൊമെന്റോ കൈമാറി. തഹാനി ഫൈസൽ കെപി. അനുമോദിച്ചു...
Sports

മേളയിലെത്തുന്നവരെ ‘കളിപ്പിച്ച്’ സ്‌പോർട്‌സ് കൗൺസിൽ

മലപ്പുറത്തിന്റെ കാൽപന്ത് പെരുമ ഓർമപ്പെടുത്തി സ്പോർട്സ് കൗൺസിലിന്റെ ആക്ടിവിറ്റി ഏരിയ. 'എന്റെ കേരളം' പ്രദർശന മേളയിലെത്തുന്നവർക്ക് പന്ത് കളിക്കാൻ സൗകര്യമൊരുക്കിയിരിക്കുകയാണ് സ്പോർട്സ് കൗൺസിൽ. ഇതിനായി കൃത്രിമ പുല്ലും പോസ്റ്റുമെല്ലാം സജ്ജീകരിച്ചിട്ടുണ്ട്. അമ്പെയ്ത്തിൽ പരിശീലനം നേടാനും ഇവിടെ സൗകര്യമൊരുക്കിയിട്ടുണ്ട്. വോളിബോൾ പരിശീലനം നേടാനും സന്ദർശകർക്ക് സ്പോർട്സ് കൗൺസിൽ അവസരമൊരുക്കിയിട്ടുണ്ട്. 2.93 മീറ്ററിൽ സ്ഥാപിച്ച പന്ത് തല കൊണ്ട് തട്ടി പോർച്ചുഗൽ താരം റൊണോൾഡോയുടെ മികവ് അനുകരിക്കാനുള്ള അവസരമാണ് മറ്റൊരു പ്രത്യേകത. റൊണാൾഡോയുടെ കട്ടൗട്ടും ഇവിടെയുണ്ട്. ഇതിന് സമീപത്തായാണ് പന്ത് സ്ഥാപിച്ചിട്ടുള്ളത്. വ്യായമത്തിനുള്ള സൗകര്യവും വിവിധ കളിയുപകരണങ്ങളെ കുറിച്ച് അറിയാനുള്ള അവസരവും ഇവിടെയുണ്ട്....
Sports

പരപ്പിൽപാറ യുവജന സംഘം സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് തുടക്കമായി

പരപ്പിൽപാറ : ഫുട്ബോൾ മത്സരങ്ങൾക്ക് പ്രോത്സാഹനവും പുതിയ കായിക താരങ്ങളെ വാർത്തെടുക്കുന്നതിന്റെയും ഭാഗമായി പരപ്പിൽപാറ യുവജന സംഘം വർഷംതോറും വേനൽ അവധിയിൽ നടത്തിവരുന്ന സൂപ്പർ ലീഗ് ഫുട്ബോൾ മത്സരങ്ങൾക്ക് വലിയോറ പാടം ഫുട്ബോൾ മൈതാനത്ത് തുടക്കമായി. 4- ടീമുകളിലായി 60 കായിക താരങ്ങൾ പങ്കെടുക്കുന്ന ഫുട്ബോൾ മത്സരങ്ങളുടെ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ ടി.പി.എം ബഷീർ നിർവ്വഹിച്ചു. വേങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി ഹസീന ഫസൽ മുഖ്യാതിഥിയായി പങ്കെടുത്തു. ക്ലബ്ബ് രക്ഷാധികാരി എ.കെ.എ നസീർ , കെ.പി ഫസൽ, സഹീർ അബ്ബാസ് നടക്കൽ, അസീസ് കൈപ്രൻ തുടങ്ങി മറ്റു ക്ലബ്ബ് ഭാരവാഹികളും ചടങ്ങിൽ പങ്കെടുത്തു....
error: Content is protected !!