പത്ത് വയസ്സുകാരി നിദ മോളുടെ ഇലക്ട്രോണിക് വീൽചെയർ വേണമെന്ന ഒരുപാട് നാളത്തെ ആഗ്രഹം പൂർത്തീകരിച്ച് ബുസ്താൻ ചാരിറ്റിയിലെ കൂട്ടുകാരും സുമനസ്സുകളും
ചേളാരിയിലെ 10 വയസ്സുകാരി നിദയുടെ ആഗ്രഹമായിരുന്നു ഇലക്ട്രോണിക് വീൽചെയർ വേണമെന്നത്. കൂലിപ്പണിക്കാരനായ പിതാവിനു അവളുടെ ആഗ്രഹം സാധിച്ചു നൽകാനുള്ള വരുമാന മാർഗ്ഗങ്ങളൊന്നും തന്നെയില്ല. ഈ അവസ്ഥയിലാണു വിമൺസ് വിംഗ് എജുക്കേഷണൽ & കൾചറൽ സൊസൈറ്റി എന്ന വനിതാ കൂട്ടായ്മയിലെ സഹോദരി ബുസ്താൻ ചാരിറ്റിയെ ബന്ധപ്പെടുന്നത്. അന്വേഷണത്തിനൊടുവിൽ അൻസാർ ബുസ്താന്റെ നേതൃത്വത്തിൽ ബുസ്താൻ ചാരിറ്റിയിലെ കൂട്ടുകാരുടേയും, മറ്റു സുമനസ്സുകളുടേയും സഹായത്താൽ നിദ മോൾക്ക് വീൽചെയർ വാങ്ങി നൽകാനുള്ള പണം രണ്ടു ദിവസം കൊണ്ട് സ്വരൂപിച്ചു.
അൻസാർ ബുസ്താൻ, ഹക്മൽ പൊന്മള എന്നിവർ ചേർന്ന് വിമൺസ് വിങ്ങിലെ അംഗങ്ങളുടേയും സ്കൂൾ ഹെഡ് മാസ്റ്റർ, അധ്യാപകരുടേയും സാനിധ്യത്തിൽ വീൽ ചെയർ നിദ മോൾക്ക് കൈമാറി. ഭിന്നശേഷിക്കാരിയയ നിദയുടെ അരക്ക് താഴെ ചലന ശേഷിയില്ല.