ഡോക്ടേഴ്‌സ് ദിനത്തിൽ ഡോ.പ്രഭുദാസിന് “ചർക്ക”യുടെ ആദരം

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി: ഡോക്ടേഴ്സ് ദിനത്തിൽ
തിരൂരങ്ങാടി താലൂക് ആശുപത്രി സൂപ്രണ്ട്
Dr പ്രഭുദാസ്നെ
ചർക്ക അസ്സറ്റ് ഫോർ ഹ്യൂമൺ എന്ന സന്നദ്ധ സംഘടന ആദരിച്ചു.
സേവന കാലം ജനകീയ ഇടപെടൽ കൊണ്ട് സമ്പന്നമാക്കുകയും,
സാധരണക്കാരിൽ സാധാരണക്കാർക്ക് മികച്ച ചികിത്സാ സംവിധാനങ്ങൾ സർക്കാർ ആശുപത്രികളിൽ ഒരുക്കി നൽകാൻ ഭഗീരത പ്രയത്നം നടത്തുകയും ചെയ്തതിനാണ് അദ്ദേഹത്തെ ആദരിച്ചതെന്ന്
ചർക്ക ഭാരവാഹികൾ പറഞ്ഞു.
ചർക്കയുടെ സ്നേഹോപഹാരം
പത്മശ്രീ കെ വി റാബിയ ഡോക്ടർ പ്രഭു ദാസിന് കൈമാറി.
കെ.വി.റാബിയയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ ചർക്ക ചെയർമാൻ റിയാസ് മുക്കോളി അധ്യക്ഷതവഹിച്ചു.
അലി മോൻ തടത്തിൽ, എം.പി. ഹംസക്കോയ, പി. നിധീഷ് , മോഹനൻ വെന്നിയൂർ, പി പി സുഹ്റാബി, റിയാസ് കല്ലൻ, പി കെ അബ്ദുൽ അസീസ്, സുജിനി മുളമുക്കിൽ, സോനാ രതീഷ്, പൈനാട്ടിൽ ഖദീജ, നിസാർ വി വി, ലത്തീഫ് കൂട്ടാലുങ്ങൽ എന്നിവർ പ്രസംഗിച്ചു…

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!