തിരൂരങ്ങാടി: ചെമ്മാട് തിരൂരങ്ങാടി മുന്‍സിപ്പല്‍ ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചു. ചെമ്മാട് ടൗണിലെ ഗതാഗതക്കുരുക്കിന് ഏറെ പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന ബസ് സ്റ്റാന്റ് കെ.പി.എ മജീദ് എം.എല്‍.എയാണ് നാടിന് സമര്‍പ്പിച്ചത്. ഉല്‍സവച്ചായയില്‍ നടന്ന പരിപാടിയില്‍ നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അധ്യക്ഷനായി.
ബസ് സ്റ്റാന്റ് നാടിന് സമര്‍പ്പിച്ചതോടെ ചെമ്മാട് ടൗണില്‍ ഇന്ന് മുതല്‍ ഗതാഗത പരിഷ്‌ക്കരണം നടപ്പിലാക്കി തുടങ്ങി. സിവില്‍ സ്റ്റേഷന്‍ റോഡില്‍ പൂര്‍ണമായും വണ്‍വേയാക്കി. ഇവ നിരീക്ഷിക്കാന്‍ താലൂക്ക് ഓഫീസ് ഗേറ്റിന് മുമ്പില്‍ കാമറകള്‍ സ്ഥാപിക്കും. ഇവ ആര്‍.ടി.ഒ ഓഫീസുമായി ബന്ധിച്ച് പ്രവര്‍ത്തിപ്പിക്കും. താലൂക്ക് ആശുപത്രി ബൈപാസ് റോഡിലെ നിലവിലെ വണ്‍വേ നില നിര്‍ത്തും. കക്കാട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ ബൈപാസ് വഴി സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും.
പരപ്പനങ്ങാടി, കോഴിക്കോട് ഭാഗത്ത് നിന്നും വരുന്ന ബസ്സുകള്‍ താലൂക്ക് ആശുപത്രി റോഡിലൂടെ കടന്ന് സിവില്‍ സ്റ്റേഷന്‍ റോഡിലൂടെ സ്റ്റാന്റില്‍ പ്രവേശിക്കും. സ്റ്റാന്റില്‍ നിന്നും കക്കാട് ഭാഗത്തേക്കുള്ള ബസ്സുകള്‍ മമ്പുറം റോഡിലൂടെയും കോഴിക്കോട് പരപ്പനങ്ങാടി ഭാഗത്തേക്കുള്ള ബസ്സുകള്‍ ചെമ്മാട് ടൗണ്‍ വഴിയും പോവും. താലൂക്ക് ആശുപത്രി കാന്റീനിന് സമീപവും താലൂക്ക് ആശുപത്രിക്ക് പിന്‍വശവും തൃക്കുളം സ്‌കൂളിനു സമീപവും കോഴിക്കോട് റോഡില്‍ മീന്‍ മാര്‍ക്കറ്റിനു സമീപവും പോലീസ് സ്റ്റേഷനു സമീപവും സ്റ്റോപ്പുകളുണ്ടായിരിക്കും.
ടൗണിലെ തിരക്ക് ഒഴിവാക്കാന്‍ പരപ്പനങ്ങാടി ഭാഗത്തേക്കുള്ള യാത്ര വാഹനങ്ങള്‍ വെഞ്ചാലി കനാല്‍ റോഡ് പരമാവധി ഉപയോഗപ്പെടുത്തേണ്ടതാണ്. ബസ്സ്റ്റാന്റ് തുറന്നതോടെ ടൗണിലെ തിരക്ക് ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷ. സ്റ്റാന്റ് തുറക്കുന്നതോടെ ഗതാഗതം സുഗമമാക്കുന്നുതിനു പോലീസിനെ സഹായിക്കാന്‍ ട്രോമാകെയര്‍ വളണ്ടിയര്‍മാരുടെ പ്രത്യേക സേവനം ഉപയോഗപ്പെടുത്തും. എല്ലാവരും ഗതാഗത പരിഷ്‌ക്കരണവുമായി സഹകരിക്കണമെന്ന് ചെയര്‍മാന്‍ കെ.പി മുഹമ്മദ് കുട്ടി അഭ്യാര്‍ത്ഥിച്ചു.
ചടങ്ങില്‍ പി കെ അബ്ദുറബ്ബ്, ഡി.സി.സി പ്രസിഡന്റ് വി.എസ് ജോയ്, കൃഷ്ണന്‍ കോട്ടുമല, എം.കെ ബാവ, സി.പി സുഹ്റാബി, ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി ഇസ്മായീല്‍, എം എൻ കുഞ്ഞിമുഹമ്മദ് ഹാജി, സി.ഇബ്രാഹിം കുട്ടി, എം അബ്ദുറഹ്മാന്‍ കുട്ടി, എം സുജിനി, ഇ.പി ബാവ, വഹീദ ചെമ്പ, സി.എം സല്‍മ, വി.എം സുബൈര്‍, സി.എച്ച് മഹ്മൂദ് ഹാജി, സി അബൂബക്കര്‍ ഹാജി, യു.കെ മുസ്തഫ മാസ്റ്റര്‍, പത്തൂര്‍ മൊയ്തീന്‍ ഹാജി, മോഹനന്‍ വെന്നിയൂര്‍, വി.പി കുഞ്ഞാമു, സി.പി അബ്ദുല്‍ വഹാബ്, സി.എച്ച് ഫസല്‍, സി.പി ഗുഹരാജ്, നൗഷാദ് സിറ്റി പാര്‍ക്ക്, സിദ്ധീഖ് പനക്കല്‍, എം അഹമ്മദലി ബാവ, കാട്ടീരി സൈതലവി, റഫീഖ് പടിക്കല്‍, സി.കെ.എ റസാഖ്. കെ ബീരാന്‍ ഹാജി. പിഎം ഷാഹുല്‍ഹമീദ് പ്രസംഗിച്ചു.