തിരൂരങ്ങാടി- ചെമ്മാട് ആസ്ഥാനമായി
പുതിയതായി രൂപീകരിച്ച ഗുഡ് ഹോപ്പ് ട്രസ്റ്റ് ലോഗോയുടെ ഔപചാരികമായ പ്രകാശനം പ്രമുഖ ആക്ടിവിസ്റ്റ് റഈസ് ഹിദായ നിർവഹിച്ചു.
നിരാലംബരും നിരാശ്രയരും ആയ വ്യക്തികൾക്ക്, ആരോഗ്യം – വിദ്യാഭ്യാസം – അതിജീവനം എന്നീ തെരഞ്ഞെടുത്ത മേഖലകളിൽ, താങ്ങും തണലുമായി നില കൊള്ളുക എന്ന ഉദ്ദേശത്തോടെ , ഏതാനും പ്രവാസി സുഹൃത്തുക്കളുടെ ശ്രമഫലമായി രൂപീകൃതമായതാണ് ഗുഡ് ഹോപ് ട്രസ്റ്റ് . ചെമ്മാടും പരിസര പ്രദേശങ്ങളും ആണ് ട്രസ്റ്റിന്റെ പ്രവർത്തന പരിധി. 8 മാസങ്ങൾ കൊണ്ട് 22 ലധികം വിഷയങ്ങൾ നിലവിൽ ട്രസ്റ്റ് കൈകാര്യം ചെയ്യുന്നുണ്ട്.
വ്യക്തികളുടെ സ്വകാര്യതയും അഭിമാനവും സംരക്ഷിച്ചു കൊണ്ട് എല്ലാ മാസവും കുടുംബങ്ങളിൽ സഹായം എത്തിക്കുന്ന രീതിയാണ് ട്രസ്റ്റ് അവലംബിക്കുന്നത്. മെഡിക്കൽ കേസുകളിൽ വിദഗ്ധ ഡോക്ടർമാരുടെ പാനലുമായി ചർച്ച ചെയ്ത് ബോധ്യപ്പെട്ട ശേഷം ആണ് ആരോഗ്യ കാര്യങ്ങളിൽ ട്രസ്റ്റ് തീരുമാനമെടുക്കുന്നത്.
ലോഗോ പ്രകാശനത്തോടനുബന്ധിച്ചു വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ട്രസ്റ്റ് ചെയർമാൻ സിദ്ധീഖ് കല്ലുപറമ്പൻ, സെക്രട്ടറി അതീഖ് റഹ്മാൻ MT, ട്രഷറർ KC റഫീഖ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ CP അഷ്‌റഫ്, സലാം CP, അയ്യൂബ് CM, കോ ഓർഡിനേറ്റർ ഫറവൈസ് KP, തുടങ്ങിയവർ സംസാരിച്ചു