തിരൂരങ്ങാടി: ജില്ലാ പഞ്ചായത്തിന്റെ ചെറുമുക്ക് ടൂറിസം ഉദ്യാന പാത ഉത്സവഛായയിൽ നാടിന് സമര്‍പ്പിച്ചു. ബാന്റ് വാദ്യങ്ങളുടെയും ദഫ്മുട്ടിന്റെയും ഫ്‌ളവര്‍ ഷോയുടെയും ഗംഭീര വെടിമരുന്ന് പ്രകടനത്തോടെയും നടന്ന ഘോഷയാത്രയില്‍ സ്ത്രീകളും കുട്ടികളുമടക്കം ൂറ് കണക്കിനാളുകള്‍ പങ്കെടുത്തു. ഒരു നാട് ഒഴുകിയെത്തിയ പ്രതീതിയായിരുന്നു ചടങ്ങിന്. പായസവും മധുരപലഹാരവുമുള്‍പ്പെടെ മല്‍കി ഉദ്ഘാടന ചടങ്ങ് വീക്ഷിക്കാനെത്തിയവരെ നാട്ടുകാര്‍ സ്വീകരിച്ചു. ജില്ലാ പഞ്ചായത്തിന്റെ 50 ലക്ഷം രൂപ ചെലവിലാണ് ചെറുമുക്ക് ടൂറിസം ഉദ്യാനപാത ഒരുക്കിയത്. ഒരു കിലോ മീറ്ററോളം ഇരുഭാഗവും ഇന്റലോക്ക്, റോഡ് റീ ടാറിംഗ്, വയലിന്റെ ഭാഗത്ത് കൈവരി എന്നി പ്രവൃത്തികളാണ് നടത്തിയത്.
വലിയ തോതില്‍ നെല്‍കൃഷിയിറക്കുന്ന ഇവിടത്തെ വയലിന്റെ പച്ചപ്പില്‍ റോഡില്‍ ഉദ്യാനപാത കൂടി സജീകരിച്ചതോടെ പ്രഭാത്തിലും സായ്ഹ്നത്തിലും സഞ്ചാരികളുടെയഒഴുക്കാണ്.
ഉദ്യാന പാതയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം യാസ്മിന്‍ അരിമ്പ്ര അധ്യക്ഷയായ ചടങ്ങില്‍ പഞ്ചയത്ത് വൈസ് പ്രസിഡന്റ് എന്‍.വി മൂസക്കുട്ടി, ബ്ലോക്ക് മെമ്പര്‍ ഒള്ളക്കന്‍ സുഹ്‌റ ശിഹാബ്, വാര്‍ഡ് മെമ്പര്‍ ഒള്ളക്കന്‍ സിദ്ധീഖ്, മറ്റു മെമ്പര്‍മാരായ സൗദ മരക്കാരുട്ടി, ഊര്‍പ്പായി സൈതലവി, അമ്പരക്കല്‍ റൈഹാനത്ത്, എം.പി ഷരീഫ, തച്ചറക്കല്‍ കുഞ്ഞിമൊയ്തീന്‍ ഹാജി, ഡോ.ഉമ്മുഹബീബ, പി.പി ഷാഹുല്‍ ഹമീദ്, ധന ടീച്ചര്‍, കെ കുഞ്ഞിമരക്കാര്‍, എം.സി കുഞ്ഞുട്ടി, മതാരി അബ്ദുറഹ്ാമന്‍ കുട്ടി ഹാജി, പച്ചായി ബാവ, യു.എ റസാഖ്, കെ.കെ റഹീം, എ.കെ മരക്കാരുട്ടി, പി ചന്ദ്രന്‍, പ്രസംഗിച്ചു. ഘോഷയാത്രക്ക് ഒള്ളക്കന്‍ ഹമീദ്, സി.എം.എ അനസ്, ഒള്ളക്കന്‍ ശിഹാബ്, കോഴിക്കാട്ടില്‍ റഷീദ്, ഒള്ളക്കന്‍ കമാല്‍, മതാരി അബ്ദു, ശിഹാബ് കോഴിശ്ശേരി, കെ ബഷീര്‍ നേതൃത്വം നല്‍കി.