സ്കൂളിലേക്ക് പോയ അഞ്ചാം ക്ലാസുകാരിയെ കാണാതായി, 16 കാരനായ കാമുകനൊപ്പം തിയേറ്ററിൽ നിന്ന് കണ്ടെത്തി

Copy LinkWhatsAppFacebookTelegramMessengerShare

കണ്ണൂർ: കണ്ണൂർ നഗരത്തിലെ പ്രമുഖ സ്കൂളിലെ അഞ്ചാംക്ലാസ് വിദ്യാർഥിനിയെ കാണാതായത് രക്ഷിതാക്കളിലും സ്കൂൾ അധികൃതരിലും പോലീസിലും പരിഭ്രാന്തി പരത്തി. സ്കൂൾ ബസിൽ വീട്ടിൽനിന്ന് പുറപ്പെട്ട കുട്ടിയെ സ്കൂൾ പരിസരത്തിറങ്ങിയ ശേഷമാണ് കാണാതായത്.

സ്കൂൾ അധികൃതർ ഉടൻ പോലീസിൽ പരാതി നൽകി. പോലീസ് നഗരത്തിലും പരിസരങ്ങളിലും പയ്യാമ്പലത്തും പരിശോധന നടത്തി. ഒടുവിൽ കുട്ടിയെ നഗരത്തിലെ തിയേറ്ററിൽ തിരുവനന്തപുരത്തുകാരനായ പ്ലസ്വൺ വിദ്യാർഥിയായ കൂട്ടുകാരനോടൊപ്പം കണ്ടെത്തി. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ടതാണത്രേ ഇരുവരും. കുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു.

കുട്ടി തലേന്ന് അമ്മയുടെ ഫോണിൽ നിന്ന് പനിയാണ്, നാളെ ക്ലാസ്സിൽ വരില്ലെന്ന് മെസേജ് അയച്ചിരുന്നു. തുടർന്നാണ് സ്കൂൾ വണ്ടിയിൽ വീട്ടിൽ നിന്ന് സ്കൂളിൽ പോയ ശേഷം ഇന്നലെ കാമുകനൊപ്പം പോയത്. യൂണിഫോമിൽ പോയ കുട്ടി കയ്യിൽ സൂക്ഷിച്ചിരുന്ന മറ്റൊരു വസ്ത്രം തിയേറ്ററിലെ ബാത് റൂമിൽ നിന്ന് മാറി ധരിച്ചാണ് തീയറ്ററിൽ ഉണ്ടായിരുന്നത്. കൂട്ടുകരിയോട് കറങ്ങാൻ പോരുന്നോ എന്ന് ചോദിച്ചിരുന്നത്രെ. കൂട്ടുകാരിയൽ നിന്ന് ലഭിച്ച വിവരവും ഫോൺ പരിശോധിച്ചപ്പോൾ കിട്ടിയ സൂചനകളും ഉപയോഗിച്ചാണ് കുട്ടിയെ കണ്ടെത്താനായത്. ആണ്കുട്ടി മുയലിനെ വിറ്റ പണവുമായാണ് കാമുകിക്കൊപ്പം കറങ്ങാൻ എത്തിയത്.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!