ഹാജർ നൽകിയില്ല, കോളേജ് അദ്ധ്യാപകന് വിദ്യാർഥിയുടെ മർദനം

Copy LinkWhatsAppFacebookTelegramMessengerShare

എറണാകുളം: ഹാജർ നൽകിയില്ലെന്ന് ആരോപിച്ച് അധ്യാപകന് വിദ്യാർത്ഥിയുടെ മർദനം. എറണാകുളം മഹാരാജാസ് കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ.മരുത കെ.എം. നിസാമുദ്ദീനാണ് വിദ്യാർത്ഥിയുടെ മർദനമേറ്റത്. ആക്രമണത്തിൽ പരിക്കേറ്റ അധ്യാപകനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇന്ന് രാവിലെയാണ് സംഭവം.കോളേജിലെ അറബിക് വിഭാഗം അധ്യാപകനായ ഡോ. നിസാമുദ്ദീനെ മൂന്നാം വർഷ അറബിക് വിദ്യാർത്ഥിയായ മുഹമ്മദ് റാഷിദാണ് മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരത്തിയുള്ളത്. കയ്യിൽ കരുതിയിരുന്ന വസ്തു ഉപയോഗിച്ച് പിന്നി്ൽ നിന്നും ഇടിക്കുകയായിരുന്നു. അധ്യാപകന്‍റെ പിൻ കഴുത്തിലും കയിലുമാണ് മർദനമേറ്റത്. മുഹമ്മദ് റാഷിദിന്‍റെ രണ്ടാം വർഷ ക്ലാസിലെ അധ്യാപകനായിരുന്നു നിസാമുദ്ദിൻ.

മുൻ സെമസ്റ്ററുകളിൽ ഹാജർ നില കുറവായതുമായി ബന്ധപ്പെട്ട് തർക്കം ഉണ്ടായിരുന്നു. ഇതിനെ തുടർന്നുള്ള വൈരാഗ്യമാകാം ആക്രമണത്തിന് കാരണമെന്ന് അധ്യാപകൻ പറഞ്ഞു. ആക്രമണത്തിൽ പരിക്കേറ്റ നിസാമുദ്ദീനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സംഭവത്തിൽ വിദ്യാർത്ഥിക്കെതിരെ നടപടി ആവശ്യപ്പെട്ട് അധ്യാപകൻ കോളേജ് പ്രിൻസിപ്പലിന് പരാതി നൽകിയിട്ടുണ്ട്. പോലീസിലും പരാതി നൽകും. അതേസമയം കോളേജ് യൂണിയൻ സ്റ്റാഫ് അഡ്വൈസർ കൂടിയായ അധ്യാപകന് മർദ്ദനമേറ്റതിൽ പ്രതിഷേധിച്ച് ഇന്ന് നടത്താനിരുന്ന ആർട്സ് ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് എല്ലാ പരിപാടികളും കോളേജ് യൂണിയൻ മാറ്റിവെച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!