തിരൂർ ഡെപ്യൂട്ടി തഹസിൽദാറെ കാണാനില്ലെന്ന് പരാതി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂർ: ഓഫീസിൽ നിന്നിറങ്ങിയ തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാനില്ലെന്ന് പരാതി. തിരൂർ മാങ്ങാട്ടിരി സ്വദേശി ചാലിബ് പിബിയെയാണ് ഇന്നലെ വൈകിട്ട് മുതല്‍ കാണാതായത്.
വൈകിട്ട് ഓഫീസില്‍ നിന്നും ഇറങ്ങിയ ശേഷം വൈകുമെന്ന വിവരം വീട്ടുകാർക്ക് നില്‍കിയിരുന്നു. ഏറെ സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കള്‍ തിരൂർ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ബന്ധുക്കളുടെ പരാതിയെ തുടർന്ന് പോലീസ് അന്വേഷണം ഊർജിതമാക്കി.

ഫോണ്‍ ‌സ്വിച്ച്‌ഡ് ഓഫാണ്. ഇന്നലെ രാത്രി കോഴിക്കോടാണ് ഫോണിൻ്റെ അവസാന ടവർ ലൊക്കേഷൻ. ഇദ്ദേഹത്തെക്കുറിച്ച്‌ എന്തെങ്കിലും വിവരം ലഭിക്കുന്നവർ 9846506742, 9048485374, 9745124090 എന്ന നമ്ബറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് പൊലീസ് അറിയിച്ചു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!