
തിരൂരങ്ങാടി – അരീക്കോട് റോഡില്‍ പനമ്പുഴ പാലത്തിന് സമീപമാണ് അപകടങ്ങള്‍ പതിവായിരിക്കുന്നത്. തിരൂരങ്ങാടിയില്‍ നിന്ന് കൊളപ്പുറത്തേക്ക് പോകുന്ന റോഡില്‍ പനമ്പുഴ പാലം കഴിഞ്ഞ ഭാഗത്ത് 2 റോഡുകള്‍ കൂടിച്ചേരുന്ന ഭാഗത്താണ് അപകടങ്ങള്‍ സ്ഥിരമായി നടക്കുന്നത്. ദേശീയപാത കൂരിയാട്ടേക്കുള്ള റോഡിലേക്ക് വാഹനങ്ങള്‍ കയറുമ്പോഴും ഇറങ്ങുമ്പോഴുമാണ് അപകടങ്ങള്‍ ഉണ്ടാകുന്നത്.
റോഡിന്റെ ഘടനയും സൂചന ബോര്‍ഡുകളുമില്ലാത്തതാണ് അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
കൂരിയാട്ടേക്കുള്ള റോഡ് താഴ്ഭാഗത്തായതിനാല്‍ ഇത് പെട്ടെന്ന് ശ്രദ്ധയില്‍ പെടുന്നില്ല. ഈ റോഡിലേക്ക് കൊളപ്പുറം റോഡില്‍ നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും അപകടങ്ങള്‍ ഉണ്ടാകുന്നു. പെട്ടെന്ന് ശ്രദ്ധയില്‍പെടാത്തതാണ് അപകട കാരണം.
റോഡില്‍ സൂചന ബോര്‍ഡുകള്‍ സ്ഥാപിക്കുകയോ ഘടനയില്‍ മാറ്റം വരുത്തുകയോ ചെയ്യണമെന്ന് നാട്ടുകാര്‍ പരാതി നല്‍കിയെങ്കിലും പരിഹാരം ഉണ്ടായില്ലെന്ന്
ജില്ലാ വാഹനാപകട നിവാരണ സമിതി സെക്രട്ടറി അബ്ദുറഹീം പൂക്കത്ത് പറഞ്ഞു.