തുടര്‍ച്ചയായി തകരാറിനെ തുടര്‍ന്ന് തമിഴ്നാട് വെല്ലൂരില്‍ ഡോക്ടര്‍ ഇലക്ട്രിക് സ്കൂട്ടര്‍ പെട്രോളൊഴിച്ചു തീയിട്ടു. വെല്ലൂര്‍ ആംബൂര്‍ സ്വദേശിയാണ് മൂന്നുമാസം മുന്‍പ് വാങ്ങിയ സ്കൂട്ടര്‍ സഹികെട്ടത്. പെട്രോളിന്റെയും ഡീസലിന്റെയും വില റോക്കറ്റ് കണക്കെ കുതിക്കുന്നതു കണ്ടാണ് ആംബൂര്‍ സ്വദേശിയായ ഡോക്ടര്‍ ജി.പ്രിഥിരാജ് ഇലക്ട്രിക് സ്കൂട്ടര്‍ വാങ്ങിയത്.ഒപ്പം മൈലേജ് അടക്കമുള്ള കാര്യങ്ങളെ കുറിച്ചുള്ള പരസ്യങ്ങളും സ്കൂട്ടര്‍ സ്വന്തമാക്കാനുള്ള തീരുമാനത്തെ നല്ലവണ്ണം സ്വാധീനിച്ചു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 134 കിലോമീറ്റര്‍ ഓടാമെന്നായിരുന്നു സെയില്‍സ് എക്സിക്യുട്ടീവ് ഉറപ്പ് നല്‍കിയിരുന്നത്.
പക്ഷേ ഡോക്ടര്‍ക്ക് കിട്ടിയ മൈലേജ് പരമാവധി 44 കിലോമീറ്റര്‍. ഷോറൂമില്‍ പറഞ്ഞപ്പോള്‍ കൈമലര്‍ത്തി. ഇമെയില്‍ പരാതി നല്‍കിയപ്പോള്‍ ഒരു മറുപടിയുമുണ്ടായില്ല. ദുരവസ്ഥ ചിത്രീകരിച്ചു ട്വിറ്ററില്‍ കമ്പനിയെ ടാഗ് ചെയ്തു പോസ്റ്റിട്ടെങ്കിലും ഒന്നും സംഭവിച്ചില്ല.ഇതിനിടെ റജിസ്ട്രേഷനും പ്രശ്നമുണ്ടായി. കഴിഞ്ഞ ദിവസം റജിസ്ട്രേഷനായി ഗുടിയാത്തം ടൗണില്‍പോയി മടങ്ങുന്നതിനിെട വണ്ടി വഴിയില്‍ നിന്നു. കമ്പനി പ്രതിനിധിയെ വിളിച്ചു പറഞ്ഞപ്പോള്‍ വൈകീട്ട് അഞ്ചുമണിക്ക് സ്കൂട്ടര്‍ വീട്ടിലെത്തിച്ചു തരാമെന്നായിരുന്നു മറുപടി.ഇതോടെ സകല നിയന്ത്രണവും വിട്ടതെന്നാണ് പ്രിഥിരാജ് പറയുന്നത്. ദൃശ്യങ്ങള്‍ ട്വിറ്ററില്‍ വൈറലാണിപ്പോള്‍. ഇതിനോടും സ്കൂട്ടര്‍ കമ്പനി പ്രതികരിച്ചിട്ടില്ല.