കോട്ടക്കൽ നഗരസഭയിൽ അട്ടിമറി, ലീഗിന് ഭരണം നഷ്ടമായി; സിപിഎം പിന്തുണയിൽ ലീഗ് വിമത ചെയർപേഴ്‌സണായി

വൈസ് ചെയർമാൻ സ്ഥാനവും വിമതന്

കോട്ടയ്ക്കൽ: നഗരസഭയിൽ മുസ് ലിം ലീഗിന് ഭരണം നഷ്ടമായി. സിപിഎം അംഗങ്ങളുടെ പിന്തുണയോടെ ലീഗ് വിമത അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടു.

മുഹ്സിന പൂവൻമഠത്തിൽ ആണ് നഗരസഭാധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടത്. ഔദ്യോഗിക സ്ഥാനാർഥി ഡോ.കെ.ഹനീഷയെയാണ് പരാജയപ്പെടുത്തിയത്. മുനിസിപ്പൽ ലീഗിലെയും നഗരസഭാ ഭരണസമിതിയിലെയും രൂക്ഷമായ വിഭാഗീയതയ്ക്കൊടുവിലാണ് നഗരസഭാധ്യക്ഷയായിരുന്ന യു. ബുഷ്റ ഷബീറിനോടും ഉപാധ്യക്ഷൻ
പി.പി.ഉമ്മറിനോടും രാജിവയ്ക്കാൻ ലീഗ് ജില്ലാ നേതൃത്വം കഴിഞ്ഞമാസം ആവശ്യപ്പെട്ടത്.

ടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. 28 അംഗങ്ങളിൽ മുഹ്സിനയ്ക്കു 15 വോട്ടും ഹനീഷയ്ക്കു 13 വോട്ടും ലഭിച്ചു. ബിജെപി യുടെ രണ്ട് അംഗങ്ങൾ വിട്ടുനിന്നു.

വൈസ് ചെയർമാൻ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഉച്ചയ്ക്കുശേഷം നടക്കും.

ചെയർപേഴ്‌സൺ സ്ഥാനത്ത് നിന്ന് രാജിവെക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് കൗണ്സിലർ സ്ഥാനവും ബുഷ്‌റ രാജിവെച്ചിരുന്നു.

നഗരസഭ ഉപാധ്യക്ഷനായി
സിപിഎം പിന്തുണയോടെ ലീഗ് വിമതൻ പി.പി.ഉമ്മറിനെ
തിരഞ്ഞെടുത്തു. നേരത്തേ ഉപാധ്യക്ഷനായിരുന്ന ഉമ്മർ സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരം കഴിഞ്ഞ മാസം രാജി വയ്ക്കുകയായിരുന്നു. ഉമ്മറിന് 15 വോട്ടും ഔദ്യോഗിക സ്ഥാനാർഥി ചെരട മുഹമ്മദാലിക്കു 13 വോട്ടും ലഭിച്ചു.

error: Content is protected !!