കരിപ്പൂരില്‍ വന്‍ കള്ളക്കടത്തു വേട്ട. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 6.31 കോടി രൂപ വിലമതിക്കുന്ന 8.8 കിലോഗ്രാം സ്വര്‍ണവും 12.85 ലക്ഷം രൂപ വിലമതിക്കുന്ന 1,07,000 സിഗരറ്റ് സ്റ്റിക്കുകളും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു.
3 യാത്രക്കാര്‍ 2.08 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണം ശരീരത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ മിശ്രിതം രൂപത്തിലാക്കിയാണ് കടത്താന്‍ ശ്രമിച്ചത്. ദുബായില്‍ നിന്ന് എത്തിയ തലശ്ശേരി സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 48 ലക്ഷം രൂപ വിലമതിക്കുന്ന 682 ഗ്രാം സ്വര്‍ണമാണ് ആദ്യം കണ്ടെടുത്തത്. മറ്റ് രണ്ട് കേസുകളില്‍ ഷാര്‍ജയില്‍ നിന്ന് എത്തിയ കോഴിക്കോട് കുറ്റ്യാടി സ്വദേശിയില്‍ നിന്ന് 79.70 ലക്ഷം രൂപ വിലവരുന്ന 1122 ഗ്രാം സ്വര്‍ണവും 1124 ഗ്രാം സ്വര്‍ണവും പിടികൂടി. ദുബായില്‍ നിന്ന് എത്തിയ വയനാട് സ്വദേശിയായ യാത്രക്കാരനില്‍ നിന്ന് 80.08 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം. ഈ രണ്ട് യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഡിആര്‍ഐയില്‍ നിന്ന് ലഭിച്ച വിവരങ്ങളോടെ, 5 വ്യത്യസ്ത കേസുകളില്‍ നിന്നായി 5.9 കിലോഗ്രാം സ്വര്‍ണവും പിടിച്ചെടുത്തു, അതില്‍ 3 യാത്രക്കാര്‍ കാല്‍പാദത്തിനടിയില്‍ ടേപ്പ് ഒട്ടിച്ച് പാദ ആകൃതിയിലുള്ള പൗച്ചുകളില്‍ സ്വര്‍ണ്ണ മിശ്രിതം ഒളിപ്പിച്ചാണ് കടത്താന്‍ ശ്രമിച്ചത്. മറ്റ് 2 എണ്ണം സ്വര്‍ണ്ണത്തിന്റെ രൂപത്തില്‍ ശരീരത്തില്‍ ഒളിപ്പിച്ചു കടത്താനാണ് ശ്രമിച്ചത്. കാല്‍പാദത്തിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച റാസല്‍ഖൈമയില്‍ നിന്ന് എത്തിയ 3 യാത്രക്കാര്‍ യഥാക്രമം 1274 ഗ്രാം തൂക്കംവരുന്ന 91.22 ലക്ഷം രൂപ വിലമതിക്കുന്നതും, 1094 ഗ്രാം ഭാരമുള്ളതും 78.33 ലക്ഷം രൂപ വിലയുള്ളതും 1247 ഗ്രാം ഭാരവും വിപണി മൂല്യം 89.29 ലക്ഷം രൂപയുമുള്ള സ്വര്‍ണം കടത്താന്‍ ശ്രമിച്ചവരാണ്. മൂന്ന് യാത്രക്കാരും മലപ്പുറം സ്വദേശികളാണ്.
ദേഹത്ത് ഒളിപ്പിച്ച് സ്വര്‍ണം കടത്തിയ മറ്റ് രണ്ട് കേസുകളില്‍, റാസ് അല്‍ ഖൈമയില്‍ നിന്നും ദുബായില്‍ നിന്നും എത്തിയ യഥാക്രമം മലപ്പുറം, കുന്നുമക്കര (കോഴിക്കോട്) സ്വദേശികളാണ് 71 ലക്ഷം രൂപ വിലമതിക്കുന്ന 999 ഗ്രാം തൂക്കമുള്ളതും 92.65 ലക്ഷം രൂപവിമലതിക്കുന്ന 1294 ഗ്രാം സ്വര്‍ണമാണ് കടത്താന്‍ ശ്രമിച്ചത്. 5 യാത്രക്കാരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്.
4.68 ലക്ഷം രൂപ വിമലമതിക്കുന്ന 39000 സിഗരറ്റ് സ്റ്റിക്കുകളും 4.61 ലക്ഷം രൂപ വിലമതിക്കുന്ന 38400 സിഗരറ്റ് സ്റ്റിക്കുകളും 3.55 ലക്ഷം രൂപ വിലയുള്ള 29600 ഗോള്‍ഡ് ഫ്‌ലേക്ക് ബ്രാന്‍ഡ് സിഗരറ്റുകളും കടത്താനുള്ള മറ്റൊരു 3 ശ്രമങ്ങള്‍ യഥാക്രമം മസ്‌കറ്റില്‍ നിന്ന് എത്തിയ പുതുക്കോട്ട, സാലിഗ്രാമം, കാസര്‍കോട് സ്വദേശികളെയും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടി. പിടിച്ചെടുത്ത സാധനങ്ങള്‍, സിഗരറ്റ് വസ്തുക്കള്‍, പൂര്‍ണമായും കണ്ടുകെട്ടിയിട്ടുണ്ട്.