
തിരൂരങ്ങാടി : വെന്നിയുരിൽ നിന്ന് ബി എസ് എൻ എൽ കോപ്പർ കേബിളുകൾ മോഷ്ടിച്ച കേസിൽ ദമ്പതികളെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തു. വെന്നിയൂരിൽ ദേശീയപാത നവീകരണ ത്തിനായി റോഡ് കീറിയപ്പോൾ പൊങ്ങി വന്ന കോപ്പർ കേബിളുകൾ ആണ് കവർന്നത്.
തമിഴ്നാട് മാരിയമ്മൻ കോവിൽ സ്വദേശി കട്ടമണി (51), ഭാര്യ പരാശക്തി (40) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. 3 ലക്ഷം രൂപയുടെ കേബിളുകൾ കവർന്നതായി ബി എസ് എൻ എൽ അധികൃതർ പരാതി നൽകിയിരുന്നു.