
അരീക്കോട് : ചെമ്മാട് സ്വദേശികളായ കുടുംബം സഞ്ചരിച്ച ക്രൂയിസർ മറിഞ്ഞു അപകടം. ചെമ്മാട് കൊടിഞ്ഞി റോഡ് ഒൻപതാം വളവ് സ്വദേശികൾ സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. സൈനുദ്ധീനും കുടുംബവും സഞ്ചരിച്ച വണ്ടിയാണ് അപകടത്തിൽ പെട്ടത്. അരിക്കോട് തോട്ടുമുക്കം റോഡിൽ പനമ്പിലാവിൽ ആണ് അപകടം. ബ്രെക്ക് നഷ്ടപ്പെട്ട വണ്ടി ചെരിഞ്ഞു എന്നാണ് അറിയാൻ കഴിഞ്ഞത്. പരിക്കേറ്റ ഒരാളെ കോഴിക്കോട് മെഡിക്കൽ കോളേജിലും മറ്റുള്ളവരെ അരീക്കോട് ആശുപത്രിയിലും പ്രവേശിപ്പിച്ചു.