കൊണ്ടോട്ടി : കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ദുബായില്‍ നിന്നെത്തിയ മൂന്നു യാത്രക്കാരില്‍ നിന്നായി രണ്ട് കിലോയിലധികം സ്വര്‍ണം കസ്റ്റംസ് പിടികൂടി. കണ്ണൂര്‍ സ്വദേശിയായ അബ്ദുള്‍ റസാക്ക് ആനകെട്ടിയത്തില്‍, കൊടുവള്ളി സ്വദേശിയായ ഷഫീഖ് വാഴപ്പുറത്ത്, അഞ്ചചാവിടി സ്വദേശി മുനീര്‍ ചെല്ലപ്പുറത്ത് എന്നിവരെയാണ് കസ്റ്റംസ് പിടികൂടിയത്. അബ്ദുള്‍ റസാക്കില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച കടത്താന്‍ശ്രമിച്ച 997 ഗ്രാം തൂക്കമുള്ള 3 ക്യാപ്‌സൂളുകള്‍ കണ്ടെടുത്തു. ഷഫീഖ് വാഴപ്പുറത്തില്‍ നിന്നും സോക്സിനുള്ളില്‍ പാക്കുകളാക്കി കടത്താന്‍ ശ്രമിച്ച 150 തൂക്കം വരുന്ന സ്വര്‍ണ മിശ്രിതമാണ് പിടിച്ചെടുത്തത്. മുനീര്‍ ചെല്ലപ്പുറത്തില്‍ നിന്നും ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 961 ഗ്രാം ഭാരമുള്ള 3 ഗുളികകളാണ് കണ്ടെടുത്തത്. മൂന്നു കേസുകളിലും സ്വര്‍ണം വേര്‍തിരിച്ചെടുത്ത ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കും