ഇന്ന് രാത്രി മൈനോരിറ്റി കൺസേൺ നടക്കും
തിരൂരങ്ങാടി : രാജ്യത്തിന് അകത്തും പുറത്തും വിദ്യാഭ്യാസ നവോത്ഥാന രംഗത്ത് പുതിയ മാതൃകകൾ തീര്‍ത്ത ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാലയുടെ നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനത്തിന് പ്രൗഢോജ്ജ്വല തുടക്കം. കേരളം, ഡൽഹി, ദുബൈ, ഖത്തർ, മലേഷ്യ തുടങ്ങി വിവിധ കേന്ദ്രങ്ങളിൽ ഒരു വർഷത്തോളം നീണ്ടുനിന്ന റൂബി ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനത്തിൻ്റെ ഉദ്ഘാടനം ഇന്നലെ രാത്രി ഏഴ് മണിക്ക് വാഴ്സിറ്റി ചാൻസലർ സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. കേരള മോഡൽ വിദ്യാഭ്യാസം ഉലമാ – ഉമറാ പാരസ്പര്യത്തിലൂടെയാണ് സാധ്യമായത് എന്ന് സാദിഖലി ശിഹാബ് തങ്ങൾ. ദാറുൽഹുദാ ഇസ്‌ലാമിക സർവകലാശാല നാൽപതാം വാർഷിക റൂബി ജൂബിലി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ദാറുൽഹുദാ വിഭാവനം ചെയ്യുന്ന വിദ്യാഭ്യാസം മാതൃകാപരമാണെന്നും കേരളേതര സംസ്ഥാനങ്ങളിൽ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ സാമുദായിക ശാക്തീകരണത്തിന് സഹായകമാകുന്നതാണെന്നും തങ്ങൾ പറഞ്ഞു. വൈസ് ചാൻസലർ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി അധ്യക്ഷനായി. കോഴിക്കോട് വലിയ ഖാസി സയ്യിദ് അബ്ദുന്നാസ്വിർ ഹയ്യ് ശിഹാബ് തങ്ങൾ പ്രാരംഭ പ്രാർഥനക്ക് നേതൃത്വം നൽകി.
റൂബി ജൂബിലി സ്പെഷ്യൽ സുവനീർ സാദിഖലി തങ്ങൾ തിയ്യാട്ടിൽ റിയാസുദ്ദീൻ കൊപ്പത്തിന് നൽകി പ്രകാശനം ചെയ്തു. ദാറുൽഹുദാ പൊതുവിദ്യാഭ്യാസ വിഭാഗം സിപെറ്റിന് കീഴിൽ മലായ് ഭാഷാ പഠനം പൂർത്തിയാക്കിയവർക്കുള്ള സർട്ടിഫിക്കറ്റും തങ്ങൾ വിതരണം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം പി.പി ഉമർ മുസ്‌ലിയാർ കൊയ്യോട്, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, ഹംദുല്ലാഹ് സഈദ് എം.പി, ഡോ. എം.കെ മുനീർ എം.എൽ.എ, കെ.പി.എ മജീദ് എം.എൽ.എ, യു. ശാഫി ഹാജി ചെമ്മാട്,
സി.എച്ച് ത്വയ്യിബ് ഫൈസി പുതുപ്പറമ്പ്,
എം.പി മുസ്ഥഫ ഫൈസി, ആർ.വി കുട്ടി ഹസൻ ദാരിമി, ഹംസ ഹൈതമി, ഉമർ ഫൈസി മുടിക്കോട്,
ഹംസ ഹാജി മുന്നിയൂർ, സി.കെ മുഹമ്മദ് ഹാജി, ക്രസൻ്റ് ബാവ ഹാജി,
സിദ്ദീഖ് ഹാജി എം.പി, താപ്പി അബ്ദുല്ലക്കുട്ടി ഹാജി, തിരൂരങ്ങാടി നഗരസഭ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടി പ്രസംഗിച്ചു.
സമസ്ത മുശാവറ അംഗം കെ.ടി ഹംസ മുസ്ലിയാർ കാലിക്കുനി, അഡ്വ. യു.എ ലത്വീഫ് എം.എൽ.എ, മഞ്ഞളാംകുഴി എം.എൽ.എ, പി. അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ, എ.കെ.എം അശ്റഫ് എം.എൽ.എ, ളിയാഉദ്ദീൻ ഫൈസി , പി.കെ ഫിറോസ് , വിദേശ പ്രതിനിധികൾ ആശംസകളർപ്പിച്ചു. രാത്രി തന്നെ ദേശീയ വിദ്യാർഥികൾക്കായി സംഘടിപ്പിച്ച തഫ്കീർ ഓ തഅമീൽ കോൺഫറൻസ് സയ്യിദ് മുഈനലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. അലി ഹസൻ ഹുദവി പുലിക്കോട് അധ്യക്ഷനായി. വി.കെ അബ്ദുൽ ഖാദിർ ഹാജി ആമുഖഭാഷണം നിർവഹിച്ചു. സി. ഹംസ മേലാറ്റൂർ, അശ്റഫ് അലീമി ഉത്തർ പ്രദേശ് പ്രസംഗിച്ചു. പി.ഐ മുഹമ്മദലി ഹുദവി, സയ്യിദ് മുഈനുദ്ദീൻ ഹുദവി, പി. സിദ്ദീഖുൽ അക്ബർ ഹുദവി, അഡ്വ. ഹനീഫ് ഹുദവി, ഡോ. റഫീഖ് ഹുദവി, അമീൻ ഹുദവി, അഡ്വ. അബ്ദുന്നാസർ വെള്ളില, ഹസൻ നവാസ് അലീമി ഉത്തർ പ്രദേശ്, മുഹമ്മദ് നസീഫ് ഹുദവി, മുഹമ്മദ് മുസ്ഥഫ ഹുദവി, ഹസൻ റസാ ഹുദവി പങ്കെടുത്തു.
ഇന്ന് രാവിലെ 9 മണിക്ക് ബിരുദ- ഗവേഷക വിദ്യാർഥികൾക്ക് സ്റ്റുഡന്റ്സ് റോസ്ട്രം ക്യാമ്പ് നടക്കും. സെക്കണ്ടറി കാമ്പസിൽ 9 മണിക്ക് തന്നെ എസ്.എം.എഫ് മഹല്ല് സെക്രട്ടറിയേറ്റും ഡിഗ്രി കാമ്പസിൽ ഇർതിഖാഅ്: നാഷണൽ മുഹല്ലാ മീറ്റും നടക്കും. ഫാത്വിമ സഹ്റാ വനിതാ കാമ്പസിൽ 9 മണിക്ക് സഹ്റാവിയ്യ ബിരുദദാന സംഗമം നടക്കും.
രാത്രി ഏഴ് മണിക്ക് രാജ്യത്തെ ആനുകാലിക വിഷയങ്ങൾ ചർച്ച ചെയ്യുന്ന മൈനോരിറ്റി കൺസേൺ നടക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യക്ഷനാകും. സി. പി സൈദലവി , അബൂബക്കർ ഫൈസി മലയമ്മ, അഡ്വ. കെ.പി നൗശാദലി അരിക്കോട്, കെ.എം ശാജി, പി.ടി.എ റഹീം എം.എൽ.എ, അഹ്മദ് ദേവർകോവിൽ എം.എൽ.എ, വി.എസ് ജോയ്, അബ്ദുൽ ഗഫൂർ ഖാസിമി മേൽമുറി, അബ്ദുറഹ്മാൻ രണ്ടത്താണി, അഹ്മദ് സാജു, അബ്ദുസ്സലാം ഫൈസി ഒളവട്ടൂർ, മുജീബ് കാടേരി, നൗശാദ് മണ്ണിശ്ശേരി പങ്കെടുക്കും.