തിരൂപനന്തപുരം : കള്ളപ്പണക്കാരെ സഹായിക്കാനാണ് ബിജെപി സര്‍ക്കാര്‍ ഇടക്കിടെ നോട്ടു നിരോധിക്കുന്നതെന്ന് മുന്‍ ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ഇപ്പോള്‍ 2000 രൂപാ നോട്ട് കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചതും കള്ളപ്പണക്കാര്‍ക്ക് വേണ്ടിയാണെന്നും ശൈലജ ടീച്ചര്‍ ആരോപിച്ചു.
500, 1000 രൂപാ നോട്ടുകള്‍ നിരോധിച്ചത് മൂലം ഒരു ശതമാനം പോലും കള്ളനോട്ടുകള്‍ പിടിച്ചെടുക്കാനായില്ല എന്നത് റിസര്‍വ് ബാങ്ക് തന്നെ വ്യകത്മാക്കിയ കാര്യമാണ്. രാജ്യത്തിന്റെ വളര്‍ച്ചയെ തന്നെ ഇല്ലാതാക്കി ജനങ്ങളെ പൊരിവെയിലത്ത് ക്യൂ നിര്‍ത്തിയ നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും വീണ്ടും ജനദ്രോഹ നയങ്ങള്‍ ആവര്‍ത്തിക്കുകയാണെന്നും രണ്ടായിരത്തിന്റെ നോട്ടു നിരോധനത്തിലൂടെയും ജനങ്ങളെ ബുദ്ധിമുട്ടിലാക്കി കള്ളപ്പണക്കാരെ സഹായിക്കാന്‍ തന്നെയാണ് കേന്ദ്രസര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.