കോവിഡ്ബാധിച്ച് മരിച്ചവരുടെ ആശ്രിതരില്‍ വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

Copy LinkWhatsAppFacebookTelegramMessengerShare

കോവിഡ്-19 ബാധിച്ച് കുടുംബത്തിലെ മുഖ്യവരുമാന ആശ്രയമായ വ്യക്തികള്‍ മരിച്ചിട്ടുണ്ടെങ്കില്‍ അവരുടെ ആശ്രിതരെ  (പട്ടികവര്‍ഗ, ന്യൂനപക്ഷ, പൊതുവിഭാഗം) സഹായിക്കാന്‍ കേരള സര്‍ക്കാറിന്റെയും സംസ്ഥാന വനിത വികസന കോര്‍പ്പറേഷന്റെയും സംയുക്ത സംരംഭമായ ‘സ്മൈല്‍ കേരള’ സ്വയം തൊഴില്‍ വായ്പ പദ്ധതിയിലേക്ക്  അപേക്ഷ ക്ഷണിച്ചു. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെ വായ്പയായി അനുവദിക്കും. വായ്പ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡിയും ലഭിക്കും. 18നും 55നുമിടയില്‍ പ്രായമുള്ള മുഖ്യവരുമാന ആശ്രയമായ വ്യക്തി കോവിഡ്-19 ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. ഇവരുടെ കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്.  അപേക്ഷ കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ www.kswdc.org എന്ന വെബ്സൈറ്റിലും 0483 2760550 എന്ന നമ്പറിലും ലഭിക്കും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!