മലപ്പുറം : കൂടുതല്‍ സമയം ഭൂവുടമകളുമായും സമര സമിതി നേതാക്കളുമായും ചെലവഴിക്കുകുയും സര്‍ക്കാറിന്റെ ശ്രദ്ധയില്‍ പെടുത്തുകയും ചെയ്തതിന് മന്ത്രി വി അബ്ദുറഹിമാനെ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍ എന്നിവര്‍ യോഗത്തില്‍ അഭിനന്ദിച്ചു.
യോഗത്തില്‍ എം.എല്‍.എമാരായ ടി.വി ഇബ്രാഹിം, പി. അബ്ദുല്‍ഹമീദ് മാസ്റ്റര്‍, ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍, അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് എന്‍.എം മെഹറലി, ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. ശ്രീകുമാര്‍, കെ.ലത, തദ്ദേശ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ വി.കെ മുരളി, പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുഹമ്മദ് അലി, ഭുവുടമകള്‍, സമര സമിതി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച തുടക്കമാവും
കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വെ എന്‍ഡ് സേഫ്റ്റി ഏരിയ (ആര്‍ ഇ എസ് എ) വികസനത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാമൂഹികാഘാത പഠനത്തിന് ബുധനാഴ്ച (ഫെബ്രുവരി 8) തുടക്കമാവുമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ അറിയിച്ചു. സാമൂഹികാഘാത പഠനം നടത്തിയാല്‍ മാത്രമേ ഭൂവുടമകളും പ്രദേശവാസികളും നേരിടുന്ന പ്രയാസങ്ങളും ആശങ്കകളും വ്യക്തമാവൂ. ആയതിനാല്‍ പഠനവുമായി എല്ലാവരും സഹകരിക്കണമെന്നും മന്ത്രി പറഞ്ഞു.