ധീരജവാൻ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലിയും, നഷ്ടപരിഹാര തുക വർധിപ്പിക്കുകയും വേണം: നിയമസഭയിൽ സബ്മിഷൻ

ലാൻസ് ഹവീൽദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകുകയും, കുടുംബത്തിനുള്ള നഷ്ടപരിഹാര തുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം – നിയമസഭയിൽ സബ്മിഷൻ നോട്ടീസ് നൽകി..

കാശ്മീരിലെ സിയാച്ചിൻ മേഖലയിൽ പെട്ട ലേ ലാഡാക്കിൽ സൈനിക വാഹന അപകടത്തിൽ മരണപ്പെട്ട ലൻസ് ഹാവിദാർ ഷൈജലിന്റെ ഭാര്യക്ക് സർക്കാർ ജോലി നൽകണമെന്നും, ഷൈജലിന്റെ കുടുംബത്തിനു നൽകുന്ന നഷ്ടപരിഹാരതുക ഒരു കോടി രൂപയാക്കി വർദ്ദിപ്പിക്കണം എന്നും ആവശ്യപ്പെട്ടു കേരള നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു കെ. പി. എ മജീദ് എം. എൽ. എ നോട്ടീസ് നൽകി.  കേരള മുഖ്യമന്ത്രി  മറുപടി പറയണം എന്നാവശ്യപ്പെട്ടാണ് സ്പീക്കർ ശ്രീ. എം. ബി രാജേഷിനു സബ്മിഷൻ നോട്ടീസ് നൽകിയിട്ടുള്ളത്.

       കാശ്മീരിലെ ഇന്ത്യ- പാക്ക് അതിർത്തിയിൽ പെട്ട ലേ ലഡാക്കിലേക്ക് 2022

മെയ് 27 നു സൈനിക വാഹനവ്യൂഹം പോകുന്ന സമയത്താണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിൻ മേഖലയിൽ പെടുന്ന ലേ യിൽ വെച്ച് സൈനിക വാഹന അപകടം സംഭവിച്ചത് .

22 മാറാട്ട് ലൈറ്റ് ഇൻഫൻട്രി യൂണിറ്റിൽ പെട്ട ലാൻസ് ഹവിൽദാർ

തസ്തികയിലുള്ള പട്ടാളക്കാരനായിരിന്നു. രാജ്യത്തിനു വേണ്ടി വീരമൃത്യു വരിച്ച ഷൈജൽ,

രാജ്യ അതിർത്തിയിലും, യുദ്ധത്തിലും ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന യൂണിറ്റാണ്ഇൻഫൻട്രി അഥവാ കാലാൾപട എന്ന യൂണിറ്റ്. വർഷമായി ഇന്ത്യൻ ആർമിയിൽ 22 ജോലി ചെയ്യുകയായിരുന്ന വ്യക്തിയായിരുന്നു അദ്ദേഹം. 2021 ഒക്ടോബർ 19 നാണു ശ്രീ.ഷൈജൽ ആർമിയിൽ

ജോലിയിൽ പ്രവേശിച്ചത് .

ഇദ്ദേഹത്തോടൊപ്പം

വകയായി

അപകടത്തിൽ മരണപ്പെട്ട ഇദ്ദേഹത്തിന്റെ

സഹപ്രവർത്തകരായ 6 പേർക്ക് മഹാരാഷ്ട്ര സർക്കാർ സംസ്ഥാന സർക്കാരിന്റെ

ഒരു കോടി രൂപയാണ് നഷ്ടപരിഹാരമായി നൽകിയത്. എന്നാൽ

കേരളക്കാരനായ ഷൈജലിന് കേരള സർക്കാർ നൽകിയത് അഞ്ചു ലക്ഷം രൂപയാണ്.

അതോടൊപ്പം ഇവരുടെ ഭാര്യമാർക്ക് സർക്കാർ ജോലി നൽകുന്നതിനും മഹാരാഷ്ട്ര

സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഒരേ വിഷയത്തിൽ രണ്ടു രൂപത്തിൽ ധനസഹായം

നൽകുന്നത് നീതിയല്ല. ഷൈജലിന്റെ കുടുംബത്തിനും നഷ്ടപരിഹാരം ഒരു കോടിയായി

ഉയർത്തണം. തിരൂരങ്ങാടി അനാഥാലയത്തിൽ വളർന്ന കുട്ടിയായിരുന്നു ഷൈജൽ.

അവരുടെ കുടുംബത്തിന്റെ ഏക അത്താണിയായിരിന്നു ഇദ്ദേഹം. ഇദ്ദേഹത്തിന്റെ

മരണത്തോടെ ഈ കുടുംബത്തിന്റെ ഭാവി ഒരു ചോദ്യചിഹ്നമായിരിക്കുകയാണ്. ഈ

കുടുംബത്തിന് മറ്റൊരു വരുമാന മാർഗവുമില്ല . എട്ടാം ക്ലാസിൽ പഠിക്കുന്ന ഒരു മകളും,

നാലാം ക്ലാസിൽ പഠിക്കുന്ന ഒരു മകനും, 3 വയസ്സായ ഒരു മകനും ശ്രീ.ഷൈജലിനുണ്ട്.

ഇവരുടെ തുടർപഠനവും ഒരു ചോദ്യചിഹ്നമാണ്.

ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്ക് വേണ്ടി .മന്ത്രി .വി അബ്ദു റഹിമാനും, .റവന്യൂ വകുപ്പ് മന്ത്രിയും ഷൈജലിന്റെ വീട് സന്ദർശിച്ചിരിന്നു. മാത്രമല്ല ബഹു.റവന്യൂ

വകുപ്പ് മന്ത്രി ഷൈജലിന്റെ ഭാര്യക്ക് ജോലി നൽകുന്നത്തിൽ അനുകൂല നടപടികൾ

സ്വീകരിക്കാമെന്ന് അവിടെ വെച്ച് പറയുകയും ചെയ്തിരുന്നു. 

എന്നാൽ ഇതുവരെ ഒരു നടപടികളും സ്വീകരിച്ചിട്ടില്ല.

ആയതിനാൽ നീതിയുക്തമായ ഈ കാര്യങ്ങൾ പരിഗണിച്ചു ലാൻസ്

ഹവിൽദാർ ഷൈജലിന്റെ കുടുംബത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക ഒരു

കോടി രൂപയായി വർദ്ധിപ്പിക്കുകയും, ഇദ്ദേഹത്തിന്റെ ഭാര്യക്ക് സർക്കാർ ജോലി

ലഭ്യമാക്കുകയും ചെയ്യണം

എന്നാണ് സബ്മിഷൻ നോട്ടീസിൽ പറയുന്നത്.

       നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കുന്നതിനു നോട്ടീസ് നൽകിയിട്ടുണ്ടെന്നും, അവതാരനാനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നും സർക്കാർ ഈ വിഷയത്തിൽ അനുകൂല നടപടികൾ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്നും കെ. പി. എ മജീദ് പറഞ്ഞു.

error: Content is protected !!