മഞ്ചേരി: മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ജില്ലാ സബ് ജൂനിയര്‍, ജൂനിയര്‍ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്രക്ക് ഇരട്ടകിരീടം. ഇരുവിഭാഗത്തിലും എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര ചാമ്പ്യന്മാരായി. വൈകീട്ട് 3.30 ന് നടന്ന സബ് ജൂനിയര്‍ വിഭാഗം ഫൈനലില്‍ മൈലപ്രം എസ്.സി. മലപ്പുറത്തെ പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് എന്‍.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര തോല്‍പ്പിച്ചത്. നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഗോളൊന്നും നേടാന്‍ സാധിച്ചില്ല. പെനാല്‍റ്റിയിലേക്ക് നീങ്ങിയ മത്സരത്തില്‍ മൈലപ്രം എസ്.സി. മലപ്പുറത്തിന്റെ മുഹമ്മദ് നിഷ്മല്‍, മുഹമ്മദ് ഫായിസ് എന്നിവര്‍ക്ക് കിക്കുകള്‍ ലക്ഷ്യത്തിലെത്തിക്കാന്‍ സാധിച്ചില്ല. സബ് ജൂനിയര്‍ വിഭാഗം ലൂസേഴ്സ് ഫൈനലില്‍ അപ്പോളോ ആട്സ് & എസ്.സി. വള്ളിക്കുന്ന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.
4.30 ന് നടന്ന ജൂനിയര്‍ വിഭാഗം ഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് സാപ് അരീക്കോടിനെയാണ് ന്.എന്‍.എം.എച്ച്.എസ്.എസ്.ചേലേമ്പ്ര പരാജയപ്പെടുത്തിയത്. ചേലേമ്പ്രക്ക് വേണ്ടി നബ്ഹാന്, വിമല്‍ രാജ് എന്നിവര്‍ ഗോളുകള്‍ നേടി. ഇരുപകുതിയിലുമായിട്ടായിരുന്നു ഗോള്‍. മൂന്നാം സ്ഥാനത്തിനുള്ള മത്സരത്തില്‍ എഫ്.ജി.സി. പെരിന്തല്‍മണ്ണ എം.എസ്.പി. മലപ്പുറത്തെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചു. വിജയികള്‍ക്ക് മുന്‍ സന്തോഷ് ട്രോഫി താരങ്ങളായ ആസിഫ് സഹീര്‍, ഫിറോസ് കളത്തിങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് ട്രോഫികള്‍ കൈമാറി. സമാപന ചടങ്ങില്‍ കേരള ഫുട്ബോള്‍ അസോസിയേഷന് വൈസ്. പ്രസിഡന്റ് കാഞ്ഞിരാല അബ്ദുല്‍ കരീം, സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, എക്സിക്യുറ്റീവ് അംഗം സി. സുരേശ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് പി.അഷ്റഫ്, സെക്രട്ടറി ഡോ. സുധീര്‍ കുമാര്‍, ജോ. സെക്രട്ടറി കെ.എ. നാസര്‍ സംസ്ഥാന ബാസ്ക്കറ്റ്ബോള്‍ അസോസിയേഷന് പ്രസിഡന്റ് കെ. മനോഹരകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.