വായനവാരാഘോഷത്തിന്റെ ഭാഗമായി പുസ്തകമരങ്ങള്‍ ഒരുക്കി കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്

വേങ്ങര: വായനവാരാഘോഷത്തിന്റെ ഭാഗമായി പുതുമയാര്‍ന്ന പരിപാടികളോടെ കെ.എം.എച്ച്.എസ്.എസ് കുറ്റൂര്‍ നോര്‍ത്ത്. ഓരോ കുട്ടിയിലേക്കും വായന എത്തിക്കുക എന്ന ലക്ഷ്യത്തോടെ സ്‌കൂള്‍ അങ്കണത്തില്‍ ഒരുക്കിയ പുസ്തകമരങ്ങള്‍ ശ്രദ്ധേയമായി. കൂടാതെ വായിക്കാനും, എഴുതാനും, അറിയാനും, വിജയിക്കുവാനും സമൂഹവുമായി ഒത്തുചേരാനുമായ് ഗ്രന്ഥപ്പുര നിര്‍മ്മാണം, പുസ്തക ചര്‍ച്ച, വായന സന്ദേശം, വായന പ്രതിജ്ഞ, വായന ഗാനം, സാഹിത്യകാരന്‍മാരെ പരിചയപ്പെടല്‍, ക്വിസ് മത്സരം, പുസ്തകാസ്വാദനം, പത്രവായന, കാവ്യ കൂട്ടം തുടങ്ങി നിരവധി പരിപാടികള്‍ക്ക് തുടക്കം കുറിച്ചു.

പ്രധാനാദ്ധ്യാപകന്‍ പി.സി ഗിരീഷ് കുമാര്‍ അദ്ധ്യക്ഷം വഹിച്ച വായനോത്സവം പരിപാടി സ്‌കൂള്‍ മാനേജര്‍ കെ.പി.അബ്ദുള്‍ മജീദ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഡി.എച്ച്.എം എസ് ഗീത, ലൈബ്രറി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്ന പി. സംഗീത, ഷൈജു കാക്കഞ്ചേരി, ദില്‍ന കെ.ജെ, ബിന്ദു കമ്മൂത്ത്, ശ്രീജ, ജി ഗ്ലോറി, ഡി.വി ജാന്‍വി, ഇസ, റിഫ, കിഷന്‍ നയന്‍, റിന്‍ഹ എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!