ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി ഐസിഡിഎസിന്റെയും സഹകരണത്തോടെ ചെറുമുക്ക് ജീലാനിനഗറിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് ഡി എം ഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഭക്ഷണ സാധനങൾ വാങ്ങി സൂക്ഷിക്കുന്നതിലും
പാകം ചെയ്യുന്നതിലുമുള്ള ആശ്രദ്ധകൊണ്ടും,
ക്രമം തെറ്റിയുള്ള ആഹാര രീതി കാരണവും ,ഫാസ്റ്റ്‌ഫൂഡ് അമിതമായി ഭക്ഷികുന്നത്മൂലവുമെല്ലാം മനുഷ്യർ നിത്യരോഗിയായി മാറ്റുന്നുവെന്നും
ജനങ്ങളെ ബോധ്യവൽക്കരണം നടത്തുന്നതിലൂടെ അവരുടെ
ജീവിതശൈലി മാറ്റാനും, മാറരോഗതിൽ നിന്നും ജനങ്ങളെ രക്ഷപെടുത്താനുമെല്ലാം
ഇത്പോലെയുള്ള ക്യാമ്പുകൾ വലിയമുതൽക്കൂട്ടായി ഉപകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കാമ്പ്ര ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒള്ളക്കൻ സുഹറ ശിഹാബ്, ( തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), മദാരി അബ്ദുറഹ്മാൻ കുട്ടി ഹാജി, കെ എസ് അഭിലാഷ്, (നന്നമ്പ്ര ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ) ക്ലബ്ബംഗങ്ങളായ ചാത്തനാട്ടിൽ ഷറഫു , സി റാഫി, കെ മുനീർ, എൻ മനാഫ്, കെ ആസിഫ്, കൂട്ടായ്മ അംഗങ്ങളായ ഇ പി സൈതലവി , എം എം സിദ്ദീഖ്, കെ കെ അക്ബർ, പി കെ ഇസ്മയിൽ, കെ കെ അൻവർ തുടങ്ങിയവർ പ്രസംഗിച്ചു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/EVUP6FE5e0eIIG8rsoyWK8
തിരൂരങ്ങാടി സർക്കിൾ
ഫുഡ് ആൻഡ് സേഫ്റ്റി ഓഫീസർ
പ്രിയ വിൽഫ്രഡ് ക്യാമ്പിൽ ക്ലാസ്സ് എടുത്തു, കൂട്ടായ്മ സെക്രട്ടറി മുസ്തഫ ചെറുമുക്ക് സ്വാഗതവും, പി കെ സാദിഖ് നന്ദിയും പറഞ്ഞു.