Saturday, July 25

Tag: Malappuram dmo

ഡോ. വി. വിനോദ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു
Other

ഡോ. വി. വിനോദ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി ചുമതലയേറ്റു

മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസർ ആയി ഡോ വിനോദ് വി ചുമതലയേറ്റു. മലപ്പുറം ജില്ലയിലെ വള്ളിക്കുന്ന് സ്വദേശിയാണ്. തിരൂരങ്ങാടി താലൂക്ക് ആശുപത്രി സൂപ്രണ്ടായിരുന്ന ഡോ വിനോദ് വി - യെ സ്ഥാനക്കയറ്റം നൽകിയാണ് മലപ്പുറം ജില്ലാ മെഡിക്കൽ ഓഫീസറായി നിയമിച്ചത്. 2012-16 വരെ മലപ്പുറം ജില്ലയിലെ NHM പ്രോഗ്രാം മാനേജരായും 2016-19 കാലഘട്ടത്തിൽ തിരൂർ ജില്ലാ ആശുപത്രി സൂപ്രണ്ട് , 2022-25 കാലഘട്ടത്തിൽ കൊയിലാണ്ടി താലൂക്ക് ആസ്ഥാന ആശുപത്രി സൂപ്രണ്ട് ആയും പ്രവർത്തിച്ചിട്ടുണ്ട്. 2020-22 കോവിഡ് സമയത്ത് മലപ്പുറം, പാലക്കാട് ജില്ലയികളിലെ നോഡൽ ഓഫീസർ ആയി പ്രവർത്തിച്ചിരുന്നു....
Local news

ചെറുമുക്കിൽ നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് നടത്തി

ചെറുമുക്ക് : ചെറുമുക്ക് നാട്ടുകാര്യം കൂട്ടായ്മയുടെ നേതൃത്വത്തിൽ ചെറുമുക്ക് യൂത്ത് ഡിഫൻസ് ക്ലബ്ബിന്റെയും തിരൂരങ്ങാടി ഐസിഡിഎസിന്റെയും സഹകരണത്തോടെ ചെറുമുക്ക് ജീലാനിനഗറിൽ ഫുഡ് ആൻഡ് സേഫ്റ്റി ക്യാമ്പ് ഡി എം ഒ ഡോ.ആർ.രേണുക ഉദ്ഘാടനം ചെയ്തു. ഭക്ഷണ സാധനങൾ വാങ്ങി സൂക്ഷിക്കുന്നതിലുംപാകം ചെയ്യുന്നതിലുമുള്ള ആശ്രദ്ധകൊണ്ടും,ക്രമം തെറ്റിയുള്ള ആഹാര രീതി കാരണവും ,ഫാസ്റ്റ്‌ഫൂഡ് അമിതമായി ഭക്ഷികുന്നത്മൂലവുമെല്ലാം മനുഷ്യർ നിത്യരോഗിയായി മാറ്റുന്നുവെന്നുംജനങ്ങളെ ബോധ്യവൽക്കരണം നടത്തുന്നതിലൂടെ അവരുടെജീവിതശൈലി മാറ്റാനും, മാറരോഗതിൽ നിന്നും ജനങ്ങളെ രക്ഷപെടുത്താനുമെല്ലാംഇത്പോലെയുള്ള ക്യാമ്പുകൾ വലിയമുതൽക്കൂട്ടായി ഉപകരിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫിസർ പറഞ്ഞു. ചടങ്ങിൽ കൂട്ടായ്മ പ്രസിഡന്റ് കാമ്പ്ര ഹനീഫ ഹാജി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഒള്ളക്കൻ സുഹറ ശിഹാബ്, ( തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ), മദാരി അബ്ദുറഹ്മാൻ കുട്ടി ...
error: Content is protected !!