
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ സ്ഥിരം ഡോക്ടര്‍മാരെ നിയമിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് ആശുപത്രി കവാടത്തിന് മുന്നില്‍ പൊലീസ് തടഞ്ഞു. മാര്‍ച്ച് തിരൂരങ്ങാടി മണ്ഡലം മുസ്ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് മുസ്്‌ലിംലീഗ് വൈസ് പ്രസിഡന്റ് ഊര്‍പ്പായി മുസ്തഫ അധ്യക്ഷനായിരുന്നു.
നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ആവശ്യമായ ഡോക്ടര്‍മാരെ നിയമിക്കുക, ജിവനക്കാരുടെ കുറവ് പരിഹരിക്കുക, ഇടത് സര്‍ക്കാറിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കുക എന്നി ആവശ്യങ്ങളുന്നയിച്ചായിരുന്നു മാര്‍ച്ച്. നാല് ഡോക്ടര്‍മാരുണ്ടായിരുന്ന നന്നമ്പ്ര കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇപ്പോള്‍ രണ്ട് ഡോക്ടര്‍മാര്‍ മാത്രമാണുള്ളത്. വൈകീട്ട് ആറ് മണി വരെ പ്രവര്‍ത്തിക്കേണ്ട അശുപത്രിയുടെ പ്രവര്‍ത്തനം ഡോക്ടര്‍മാരില്ലാത്തതിനാല്‍ താളം തെറ്റിയ അവസ്തയിലാണ്. ദിവസേന അഞ്ഞൂറിലേറെ ഒ.പി നടക്കുന്ന ഇവിടെ രണ്ട് ഡോക്ടര്‍ വളരെ പാട്പെട്ടാണ് ജോലി ചെയ്ത് വരുന്നത്.
രാവിലെ എട്ട് മണിക്ക് എത്തുന്ന രോഗികള്‍ ഉച്ചക്ക് ശേഷമാണ് ഡോക്ടര്‍മാരെ കാണാന്‍ കഴിയുന്നത്. അത്രത്തോളം തിരക്കാണ് ആശുപത്രിയില്‍. പഞ്ചായത്തിലെ വിവിധ കമ്മിറ്റികള്‍ ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവര്‍ പരാതികള്‍ നല്‍കിയിരുന്നെങ്കിലും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നാണ് ആശുപത്രിയിലേക്ക് മുസ്്‌ലിംലീഗ് മാര്‍ച്ച് സംഘടിച്ചത്. പഞ്ചായത്ത് മുസ്്‌ലിംലീഗ് ജനറല്‍ സെക്രട്ടറി സലീം പൂഴിക്കല്‍ ആമുഖ പ്രഭാഷണം നടത്തി.
സി ബാപ്പുട്ടി, ഒടിയില്‍ പീച്ചു, ജാഫര്‍ പനയത്തില്‍, ഷമീര്‍ പോറ്റാണിക്കല്‍, നടുത്തൊടി മുസ്തഫ, പനയത്തില്‍ മുസ്തഫ, കെ.കെ റഹീം, വാഹിദ് കരുവാട്ടില്‍, ഒ.കെ മുഹമ്മദ് കുട്ടി, എം.പി അബ്ദുസ്സമദ് പ്രസംഗിച്ചു. മാര്‍ച്ചിന് മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ കുഞ്ഞിമരക്കാര്‍, എ.കെ മരക്കാരുട്ടി, മറ്റത്ത് റഷീദ്, സൈതലവി ഊര്‍പ്പായി, സലാഹുദ്ധീന്‍ തേറാമ്പില്‍, നടുത്തൊടി മുഹമ്മദ് കുട്ടി, ആശിഫ് കൊളക്കാടന്‍, നരിമടക്കല്‍ നൗഷാദ്, മുഹമ്മദലി പാട്ടശ്ശേരി, ടി കുഞ്ഞിമുഹമ്മദ് ഹാജി, സലാം ഹാജി പനമ്പിലായി, പി.ടി.എം കുട്ടി, മൊയ്തുട്ടി, ഷാജി പാലക്കാട്ട് എന്നിവര്‍ നേതൃത്വം നല്‍കി.