Tuesday, January 20

മദ്യപിച്ച് ബസ് ഓടിച്ചു ; ഡ്രൈവറും ബസും കസ്റ്റഡിയില്‍

കാലടി : മദ്യപിച്ച് ബസ് ഓടിച്ചതിന് ബസ് ഡ്രൈവറേയും വാഹനത്തേയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. എറണാകുളം കാലടിയില്‍ വച്ചാണ് കാലടി അങ്കമാലി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഏഞ്ചല്‍ ബസ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ബസിലെ യാത്രക്കാര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. പൊലീസ് പരിശോധനയില്‍ ഡ്രൈവര്‍ അയ്യമ്പുഴ സ്വദേശി രമേശ് മദ്യപിച്ചതായി കണ്ടെത്തി.

error: Content is protected !!