
ചലച്ചിത്ര താരങ്ങളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങൾ തന്നാൽ ആന്വേഷിക്കുമെന്ന് മന്ത്രി സജി ചെറിയാൻ. നിർമാണം ചെയ്യുന്നവരെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യാത്ത നിരവധി പരാതികൾ വന്നിട്ടുണ്ട്. ഇവർക്കു എതിരെ അന്വേഷണം നടത്തുമെന്നും നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഇന്നലെ താരങ്ങളായ ശ്രീനാഥ് ഭാസിയേയും ഷെയിൻ നിഗത്തേയും വിലക്കിയതായി സിനിമ സംഘടനകൾ അറിയിച്ചത്. ലഹരി മരുന്ന് ഉപയോഗിക്കുന്ന നിരവധി പേരുണ്ട് സിനിമ മേഖലയിൽ. സിനിമ സൈറ്റിൽ കൃത്യ സമയത്തു എത്തി ചേരില്ലന്ന് അടക്കമുള്ള വിധയങ്ങളാണ് സംഘടനകൾ ഇവർക്കെതിരെ ഉന്നയിച്ചത്.