തിരുവനന്തപുരം: ഈ വര്‍ഷത്തെ പ്ലസ് ടു പരീക്ഷാ ഫലം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചു. 82.95 ശതമാനം പേര്‍ക്ക് പ്ലസ് ടു പരീക്ഷയില്‍ വിജയം. കഴിഞ്ഞ വര്‍ഷം 83.87 ശതമാനമായിരുന്നു വിജയം. റെഗുലര്‍ വിഭാഗത്തില്‍ 3,76,135 കുട്ടികളാണ് പരീക്ഷ എഴുതിയത്. നാല് മണി മുതല്‍ വെബ്‌സൈറ്റിലും മൊബൈല്‍ ഫോണ്‍ ആപ്ലിക്കേഷനിലും ഫലമറിയാം. സേ ഇംപ്രൂവ്‌മെന്റ് പരീക്ഷ ജൂണ്‍ 21 മുതല്‍ നടക്കും.
ഈ വര്‍ഷം 4,42,067 വിദ്യാര്‍ത്ഥികളാണ് പരീക്ഷാ ഫലം കാത്തിരിക്കുന്നത്. ഏപ്രില്‍ മൂന്നു മുതല്‍ മെയ് ആദ്യ വാരം വരെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടന്നു. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ 30740 വിദ്യാര്‍ഥികള്‍ പരീക്ഷ എഴുതി. ഏപ്രില്‍ മൂന്നു മുതലാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മൂല്യനിര്‍ണയം ആരംഭിച്ചിരുന്നത്.
ഹയർസെക്കണ്ടറി പരീക്ഷാ ഫലം അറിയാൻ www.keralaresults.nic.in, www.prd.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്സൈറ്റുകളിലും മൊബൈൽ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകുന്നതായിരിക്കും. SAPHALAM 2023, iExaMS – Kerala, PRD Live തുടങ്ങിയ മൊബൈൽ ആപ്പുകളിലാണ് ഫലം ലഭ്യമാകുന്നത്.