
സൗജന്യ പി.എസ്.സി. പരീക്ഷാ പരിശീലനം
കാലിക്കറ്റ് സര്‍വകലാശാലാ എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ കേരള പി.എസ്.സി. പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കായി 30 ദിവസത്തെ സൗജന്യ പരീക്ഷാപരിശീലനം സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്‍പര്യമുള്ളര്‍ പേര്, വിലാസം, വിദ്യാഭ്യാസയോഗ്യത, ഫോണ്‍ നമ്പര്‍, വാട്‌സ്ആപ്പ് നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ അപേക്ഷ ഓഫീസില്‍ നേരിട്ട് സമര്‍പ്പിക്കണം. ആദ്യം അപേക്ഷിക്കുന്ന 100 പേര്‍ക്കാണ് പ്രവേശനം. ഫോണ്‍ 9388498696, 7736264241. പി.ആര്‍. 1233/2023
അസി. പ്രൊഫസര്‍ അഭിമുഖം
കാലിക്കറ്റ് സര്‍വകലാശാലക്കു കീഴില്‍ തൃശൂര്‍ അരണാട്ടുകര ജോണ്‍ മത്തായി സെന്ററില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂള്‍ ഓഫ് ഡ്രാമ ആന്റ് ഫൈന്‍ആര്‍ട്‌സില്‍ ബി.ടി.എ. കോഴ്‌സിന് ഒഴിവുള്ള ഇംഗ്ലീഷ് അസി. പ്രൊഫസര്‍ തസ്തികയില്‍ മണിക്കൂര്‍ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താല്‍പര്യമുള്ളവര്‍ 26-ന് രാവിലെ 10.30-ന് അസ്സല്‍ രേഖകള്‍ സഹിതം ഹാജരാകണം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍. പി.ആര്‍. 1234/2023
എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. സീറ്റൊഴിവ്
കാലിക്കറ്റ് സര്‍വകലാശാലയുടെ മഞ്ചേരി സെന്ററിലെ സി.സി.എസ്.ഐ.ടി.യില്‍ എം.സി.എ., എം.എസ് സി. കമ്പ്യൂട്ടര്‍ സയന്‍സ്, ബി.സി.എ. കോഴ്‌സുകള്‍ക്ക് ജനറല്‍, സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. ക്യാപ്പ് രജിസ്‌ട്രേഷന്‍ ഇല്ലാത്തവര്‍ക്ക് സ്‌പോട്ട് രജിസ്‌ട്രേഷന്‍ നടത്തി മുന്‍ഗണനാ ക്രമത്തില്‍ പ്രവേശനം നേടാം. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത ഫീസിളവ് ലഭിക്കും. താല്‍പര്യമുള്ളവര്‍ രേഖകള്‍ സഹിതം 25-ന് ഹാജരാകണം. ഫോണ്‍ 9746594969, 8667253435, 7907495814. പി.ആര്‍. 1235/2023
എം.എ. ഫംഗ്ഷണല്‍ ഹിന്ദി സ്‌പോട്ട് അഡ്മിഷന്‍
കാലിക്കറ്റ് സര്‍വകലാശാലാ ഹിന്ദി പഠനവിഭാഗത്തില്‍ എം.എ. ഫംഗ്ഷണല്‍ ഹിന്ദി കോഴ്‌സിന് സംവരണ വിഭാഗങ്ങളില്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്.ഇ.ടി.ബി.-3, മുസ്ലീം-3, ഒ.ബി.എച്ച്.-2 എന്നിങ്ങനെയാണ് ഒഴിവുകള്‍. താല്‍പര്യമുള്ളവര്‍ ആവശ്യമായ രേഖകള്‍ സഹിതം 25-ന് രാവിലെ 10.30-ന് പഠനവകുപ്പില്‍ മെറിറ്റടിസ്ഥാനത്തില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷന് ഹാജാരാകണം. സംവരണ വിഭാഗക്കാരുടെ അഭാവത്തില്‍ നിയമാനുസൃതമായി മറ്റുള്ളവരെയും പരിഗണിക്കും. ഫോണ്‍ 0494 2407392. പി.ആര്‍. 1236/2023
പരീക്ഷ
സപ്തംബര്‍ 18, 19, 20, 21 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച് മാറ്റി വെച്ച രണ്ടാം സെമസ്റ്റര്‍ യു.ജി., ബി.വോക്., ഇന്റഗ്രേറ്റഡ് പി.ജി. പരീക്ഷകള്‍ ഒക്‌ടോബര്‍ 3, 4, 5, 6 തീയതികളില്‍ നടക്കും. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍.
ലോ കോളേജുകളിലെ മാറ്റി വെച്ച മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. ജൂണ്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകളുടെ ലീഗല്‍ പ്രോസസ്-2 (ജുഡീഷ്യല്‍ പ്രോസസ്) പേപ്പര്‍ പരീക്ഷ ഒക്‌ടോബര്‍ 4-ന് നടക്കും. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
എസ്.ഡി.ഇ. നാലാം സെമസ്റ്റര്‍ പി.ജി. ഏപ്രില്‍ 2023 റഗുലര്‍ പരീക്ഷകള്‍ ഒക്‌ടോബര്‍ 25-ന് തുടങ്ങും. പി.ആര്‍. 1237/2023
പരീക്ഷാ ഫലം
കാലിക്കറ്റ് സര്‍വകലാശാലാ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം സെമസ്റ്റര്‍ ബി.ടെക്. നവംബര്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 16 വരെ അപേക്ഷിക്കാം.
മൂന്നാം സെമസ്റ്റര്‍ ബി.എ. മള്‍ട്ടിമീഡിയ, ബി.എം.എം.സി. നവംബര്‍ 2022 റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റെ പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം.
നാലാം സെമസ്റ്റര്‍ ബി.വോക്. ഓര്‍ഗാനിക് ഫാമിംഗ് ഏപ്രില്‍ 2022 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ഒക്‌ടോബര്‍ 6 വരെ അപേക്ഷിക്കാം. പി.ആര്‍. 1238/2023
പരീക്ഷാ അപേക്ഷ
നാലാം സെമസ്റ്റര്‍ എം.ആര്‍ക്ക്. ജൂലൈ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 4 വരെയും 180 രൂപ പിഴയോടെ 6 വരെയും അപേക്ഷിക്കാം.
കാലിക്കറ്റ് സര്‍വകലാശാലാ നിയമപഠന വിഭാഗത്തിലെ മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.എം. (രണ്ടു വര്‍ഷം) നവംബര്‍ 2023 റഗുലര്‍, സപ്ലിമെന്ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ ഒക്‌ടോബര്‍ 9 വരെയും 180 രൂപ പിഴയോടെ 12 വരെയും അപേക്ഷിക്കാം. പി.ആര്‍. 1239/2023