
താനൂർ : പരപ്പനങ്ങാടി റോഡിൽ താനൂർ സ്കൂൾ പടിയിൽ കണ്ടയ്നർ ലോറിയും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരണപ്പെട്ടു, മറ്റൊരാൾക്ക് പരിക്കേറ്റു.
ഓട്ടോയിൽ സഞ്ചരിച്ചിരുന്ന തിരൂർ ഏഴൂർ പി സി പടി സ്വദേശി പറൂർപടി വിജേഷ് (30) എന്ന കുട്ടുവാണ് മരണപ്പെട്ടത്.
കൂടെയുണ്ടായിരുന്ന ഏഴൂർ സ്വദേശി സുബിൻ എന്നയാളെ ഗുരുതര പരിക്കുകളോടെ പരപ്പനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, പിന്നീട് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
താനൂരിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് ഓട്ടോയിൽ കുടുങ്ങിക്കിടന്ന രണ്ടുപേരെയും പുറത്തെടുത്തത്. ഇന്നലെ രാത്രി 2 നാണ് അപകടം.