തിരൂരങ്ങാടി: വ്യാജ മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി അപവാദം പ്രചരിപ്പിച്ചതായി മോഡൽ രശ്മി ആർ നായർക്കെതിരെ പ്രവാസി യുവാവിന്റെ പരാതി. തിരൂരങ്ങാടി വെന്നിയുർ ചുള്ളിപ്പാറ സ്വദേശി ടി. ഇഹ്ജാസ് അസ്ലമിന്റെ പേരിലാണ് രശ്മി നായർ വ്യാജ ഫെയ്‌സ്ബുക്ക് മെസഞ്ചർ ചാറ്റിന്റെ സ്‌ക്രീൻ ഷോട്ടുണ്ടാക്കി സ്വന്തം ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്തത്. ഇജാസ് മെസെഞ്ചർ വഴി അശ്ലീലം സംസാരിച്ചുവെന്ന് ആരോപിച്ചായിരുന്നു രശ്മിയുടെ പോസ്റ്റ്. എന്നാൽ, ഇത് വ്യാജമായി ഉണ്ടാക്കിയതാണെന്ന് ചൂണ്ടിക്കാട്ടി ഇഹ്ജാസ് തിരൂരങ്ങാടി പോലീസിൽ പരാതി നൽകി.
. കർണാടക എം.എൽ.എ രാമലിംഗ റെഡ്ഢിയുടെ പേരും വിവാദത്തിലേക്ക് രശ്മി വലിച്ചിഴച്ചിരുന്നു. ഇജാസിനെതിരെ പരാതി നൽകാൻ എം.എൽ.എ സഹായിച്ചുവെന്നായിരുന്നു രശ്മിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. എന്നാൽ രശ്മി നായർ എന്നയാളെ തനിക്ക് അറിയില്ലെന്നും ഇത്തരത്തിൽ ആർക്കും സഹായം വാഗ്ദാനം ചെയ്തിട്ടില്ലെന്നും രാമലിംഗ റെഡ്ഢി വ്യക്തമാക്കി.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ
https://chat.whatsapp.com/JagfBeCN4LgJ79L3XzBwRV
രശ്മി നായരുടെ പോസ്റ്റ്
സോഷ്യൽ മീഡിയ വഴി പലപ്പോഴും സംവാദത്തിൽ ഏർപ്പെടുമ്പോൾ വിജയിക്കാൻ കഴിയാത്തതിൽ അരിശം പൂണ്ട് സമൂഹത്തിൽ മോശക്കാരനായി ചിത്രീകരിക്കാൻ സോഷ്യൽ മീഡിയ വഴി ലൈംഗീക ചുവയോടെ സംസാരിച്ചു എന്നു പ്രചരിപ്പിക്കുകയാണെന്നാണ് പരാതി. ഖത്തറിലാണ് ഇഹ്ജാസ്. സാമൂഹിക മാധ്യമങ്ങളിൽ സജീവമായ ഇഹ്ജാസ് അറയപ്പെടുന്ന ട്രോളൻ കൂടിയാണ്. പരാതി സ്വീകരിച്ചതായും പൊലീസിന് നേരിട്ട് കേസ് എടുക്കാൻ സാധിക്കാത്തതിനാൽ കോടതിയെ സമീപിക്കാനും പോലീസ് പറഞ്ഞു.