താമരശ്ശേരി നോളജ് സിറ്റിയിൽ നിർമാണത്തിനിടെ കെട്ടിടം തകർന്നുവീണ് 15ഓളം തൊഴിലാളികൾക്ക് പരിക്കേറ്റു. ഇതര സംസ്ഥാന തൊഴിലാളാണ് പരിക്കേറ്റവർ. ഇവരെ രക്ഷാപ്രവർത്തകർ ഉടനെ ആശുപത്രിയിലേക്ക് മാറ്റി. മൂന്നു പേരുടെ നില ഗുരുതരമാണെന്ന് അറിയുന്നു.
ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ചൊവ്വാഴ്ച രാവിലെ 11.50ഓടെയാണ് അപകടം. സ്വകാര്യ സ്കൂൾ കെട്ടിടത്തിന്റെ രണ്ടാം നിലയുടെ പണി നടക്കുന്നിനിടെയാണ് തകർന്നത്. വിവരമറിഞ്ഞ് ഫയർഫോഴ്സും പൊലീസും സ്ഥലത്ത് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ നേതൃത്വത്തിലാണ് നോളജ് സിറ്റി പണിയുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പുറമെ ബിസിനസ് സ്ഥാപനങ്ങൾ ഉൾപ്പെടെ പല സ്ഥാപനങ്ങളും കാമ്പസിൽ പ്രവർത്തിക്കുന്നുണ്ട്. വിവിധ പദ്ധതികൾക്കായുള്ള നിർമാണ പ്രവർത്തനങ്ങളും നടക്കുന്നുണ്ട്.