പുകയില ഉത്പ്പന്നങ്ങളുടെ വില്‍പ്പന : പാറേക്കാവ്, കളിയാട്ട മുക്ക് എന്നിവിടങ്ങളില്‍ പരിശോധന ; കോട്പ 2003 നിയമപ്രകാരം പിഴ ഈടാക്കി

മൂന്നിയൂര്‍ :ദി സിഗരറ്റ് ആന്റ് അദര്‍ ടുബാക്കോ പ്രൊഡക്റ്റ്‌സ് ആക്റ്റ് 2003 പ്രകാരം പാറേക്കാവ് , കളിയാട്ട മുക്ക് എന്നിവിടങ്ങളില്‍ പരിശോധന നടത്തി. സ്‌കൂള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളുടെ 100 വാര ചുറ്റളവില്‍ പുകയില ഉത്പ്പന്നങ്ങള്‍ വില്‍പ്പന നടത്തിയതിനും, നിയമപ്രകാരമുള്ള ബോര്‍ഡ് സ്ഥാപിക്കാത്തതിനും പിഴ ഈടാക്കി. വരും ദിവസങ്ങളില്‍ സ്‌കൂളുകള്‍ക്ക് സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന കര്‍ശനമാക്കും എന്ന് എഫ്.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. മുഹമ്മദ് റഫീഖ് പുള്ളാട്ട് അറിയിച്ചു. ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ എം. സബിതയുടെ മേല്‍നോട്ടത്തില്‍ നടന്ന പരിശോധനയില്‍ ജെ.എച്ച് .ഐ മാരായ ജോയ് .എഫ് , പ്രദീപ് കുമാര്‍ എ.വി എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!