
കൊടിഞ്ഞി : ചെറുപ്പാറയിൽ ചകിരിമില്ലിൽ തീപിടുത്തം ഉണ്ടായതിനെ തുടർന്ന് രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ 2 പേർക്ക് ഷോക്കേറ്റു. ഫയർ ഫോഴ്സിനും മറ്റും രക്ഷാപ്രവർത്തനത്തിന് സൗകര്യമൊരുക്കാൻ വലിയ ലൈറ്റ് സ്ഥാപിച്ചു പ്രവർത്തിപ്പിക്കുന്നതിനിടെ ഷോക്കേൽക്കുകയായിരുന്നു. കൊടിഞ്ഞി ചെറുപ്പാറ സ്വദേശി ഇല്ലിക്കൽ ഉദൈഫ്, കടുവള്ളൂർ സ്വദേശി പൂവാട്ട് പള്ളിക്കൽ റിയാസ് എന്നിവർക്കാണ് ഷോക്കേറ്റത്. തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കോട്ടക്കൽ സ്വകാര്യാസ്പത്രിയിലേക്ക് മാറ്റി. ഇന്ന് രാത്രി പത്തരയോടെ യാണ് സംഭവം.
ചകിരി മില്ലിലെ തീ അണച്ചു. രാത്രി 8 നാണ് തീപിടുത്തം ഉണ്ടായത്. 4 യൂണിറ്റ് ഫയർ ഫോഴ്സ് എത്തിയിരുന്നു.