Sunday, July 13

മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സുജാത അന്തരിച്ചു

.

വേങ്ങര: മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വേങ്ങര വലിയോറ സ്വദേശി കേലപ്പുറത്ത്
സുജാത ( 52) അന്തരിച്ചു. അവയവ ദാനത്തിനു ശേഷം തിരുരങ്ങാടി പി എസ് എം ഒ കോളേജ് പൊതുദർശനത്തിനു വെക്കും. ബുധനാഴ്ച ഉച്ചയോടെ വലിയോറ യിൽ കുടുംബശ്മശാനത്തിൻ സംസ്കാരം നടക്കും.
പക്ഷാഘാതം പിടിപെട്ട് ഒരാഴ്ച്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
കേരള ഗസറ്റ് ഓഫീസേഴ്സ് അസോസിയേഷൻ വനിതാ വിംഗ്
സംസ്ഥാനകമ്മറ്റി അംഗമാണ്.
തിരൂരങ്ങാടി പി.എസ് എം കോളേജ് അലുംനി അസോസിയേഷൻ
സെക്രട്ടറിയായിരുന്നു.
അച്ഛൻ : പരേതനായ മോഹനൻ
അമ്മ: സരോജിനി (റിട്ട. എച്ച്.എം വലിയോറ ഈസ്റ്റ് എ എം.യു.പി സ്കൂൾ).
ഭർത്താവ്: സുനിൽ നാരായണൻ ( ബിസ്നസ്, കേരളശ്ശേരി കോങ്ങാട്)
മകൾ: ശ്രീലക്ഷ്മി (വിദ്യാർത്ഥി, കലാക്ഷേത്ര, ചെന്നൈ)
സഹോദരങ്ങൾ: സബിത,സിമി, അഭിലാഷ് , സംഗീത.

error: Content is protected !!