തിരുവനന്തപുരം: ശംഖുമുഖം ബീച്ചിലെത്തിയ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയ പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ വലിയതുറ പൊലീസ് കേസെടുത്തു. ഫ്രാന്‍സ് സ്വദേശിനിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. ഇന്നലെ വൈകീട്ടായിരുന്നു സംഭവം.
സുഹൃത്തിനൊപ്പം ബീച്ചിലെത്തിയതായിരുന്നു യുവതി. ഇവിടെ വച്ചും പിന്നാലെ കൂടിയ പ്രതി ഫ്രാന്‍സ് വനിതയോട് ഒപ്പം നിന്ന് സെല്‍ഫി എടുക്കട്ടെ എന്ന് ചോദിച്ചു. യുവതി സമ്മതം നല്‍കിയതോടെ ഒന്നിലധികം ഫോട്ടോ ഇയാള്‍ പകര്‍ത്തി. തുടര്‍ന്നായിരുന്നു ഇയാള്‍ യുവതിയോട് അപമര്യാദയായി പെരുമാറിയത്.
പ്രതി അപമര്യാദയായി പെരുമാറിയതോടെ വിദേശ വനിത പ്രതികരിച്ചു. ഇതോടെ ബീച്ചിലുണ്ടായിരുന്ന പൊലീസുകാരെത്തി സംഭവമന്വേഷിച്ചു. തനിക്കുണ്ടായ ദുരനുഭവം ഇവര്‍ പൊലീസിനോട് വിവരിച്ചു. ഇതിനിടെ പ്രതി രക്ഷപെടാന്‍ ശ്രമിച്ചെങ്കിലും പൊലീസ് പിടിച്ചു നിറുത്തി. സംഭവത്തില്‍ തനിക്ക് പരാതിയുണ്ടെന്ന് അറിയിച്ചതോടെ യുവതിയെ വലിയതുറ സ്റ്റേഷനിലെത്തിച്ച് പരാതി എഴുതി വാങ്ങി. പ്രായപൂര്‍ത്തിയാകാത്തയാള്‍ക്കെതിരെ ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്തു.