വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

തിരുവനന്തപുരം: വര്‍ക്കലയില്‍ വീടിന് തീ പിടിച്ച്‌ ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു. ദളവാപുരം സ്വദേശി പ്രതാപന്‍ (62), ഭാര്യ ഷേര്‍ലി (53), മകന്‍ അഖില്‍ (29), മരുമകള്‍ അഭിരാമി (25), പേരക്കുട്ടി റയാന്‍ (8 മാസം) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം.
മൂത്ത മകന്‍ നിഹുല്‍ ഗുരുതരാവസ്ഥയില്‍ പൊള്ളലേറ്റ് ആശുപത്രിയിലാണ്. ഇരുനില വീടിന്റെ അകത്തെ എല്ലാ മുറികളിലേക്കും തീപരുകയായിരുന്നു. വീട്ടില്‍ നിന്ന് പുക ഉയരുന്നതുകണ്ട് പ്രദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഫയര്‍ഫോഴ്‌സ് എത്തി തീ അണച്ചാണ് എല്ലാവരെയും പുറത്തെത്തിച്ചത്. ഒരാള്‍ക്ക് മാത്രമേ അപ്പോള്‍ ജീവനുണ്ടായിരുന്നുള്ളൂ. വീടിന് പുറത്തുനിര്‍ത്തിയിട്ട കാറും കത്തിനശിച്ചു.ഏറെ പണിപ്പെട്ടാണ് വെളുപ്പിന് ആറു മണിയോടെ ഒരുവിധം തീയണയ്ക്കാന്‍ കഴിഞ്ഞത്. വീടിന്റെ മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്രവാഹനങ്ങള്‍ക്കും തീപിടിച്ചു. എല്ലാവരും ഉറങ്ങുകയായിരുന്നതിനാല്‍ എന്താണ് സംഭവിക്കുന്നതെന്ന് കുടുംബാംഗങ്ങള്‍ക്ക് മനസ്സിലായിട്ടുണ്ടാവില്ലെന്നും വീടിനുള്ളില്‍ കുടുങ്ങിപ്പോയതാവാമെന്നുമാണ് ഫയര്‍ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക സൂചന. സംഭവത്തെക്കുറിച്ച്‌ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

error: Content is protected !!