വിദേശ മദ്യകച്ചവടം: മുന്നിയൂർ സ്വദേശി പിടിയിൽ

തിരൂരങ്ങാടി : വിൽപ്പനയ്ക്കായി എത്തിച്ച വിദേശ മദ്യവുമായി മുന്നിയൂർ പറേക്കാവ് സ്വദേശി പിടിയിൽ. മുന്നിയൂർ സൗത്ത് പറേക്കാവ് ഒടുങ്ങാട്ട് മുഹമ്മദ് റാഫി (36) യെയാണ് തിരൂരങ്ങാടി എസ് ഐ മുഹമ്മദ് റഫീകും സംഘവും പിടികൂടിയത്. KL-65 2357 നമ്പർ സ്കൂട്ടറിൽ വിൽപനക്ക്മയി കൊണ്ടു വന്ന 9 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ശാന്തിനഗർ അംഗൻവാടി റോഡിൽ വെച്ച് പിടിയിലാകുകയായിരുന്നു. എസ് ഐ മുഹമ്മദ് റഫീഖ്, എസ് സി. പി.ഒ സുബൈർ, സി പി ഒ മാരായ ജിഷോർ, വിപിൻ എന്നിവരാണ് മദ്യം പിടികൂടിയത്. നാലര ലിറ്റർ മദ്യമുണ്ടായിരുന്നു

error: Content is protected !!