മലപ്പുറം: എ ടി എമ്മുകളിൽ പണം നിറക്കാൻ ഏജൻസി ഏൽപ്പിച്ച 1.59 കോടി രൂപ അടക്കാതെ തട്ടിയെടുത്ത 4 പേർ അറസ്റ്റിൽ.
ജില്ലയിലെ State Bank India, ICICI, IDBI, South Indian Bank, AXIS, CANARA, Bank of India, Bank of Barodaഎന്നീ ബാങ്കുകളുടെ എ.ടി.എമ്മുകളിൽ പണം നിറക്കുന്നതിന് കരാറെടുത്ത ഏജന്ഴസിയായ CMS Info systems എന്ന ഏജന്‍സിയുടെ ജീവനക്കാരായ വേങ്ങര ഊരകം നെടുംപറമ്പ് നല്ലാട്ടുതൊടി ഷിബു (31), മഞ്ചേരി മുള്ളമ്പാറ താമരപ്പറമ്പില്‍ മഹിത് (34), കാവനൂര്‍ ഇരുവെട്ടി കൃഷ്ണ കൃപയില്‍ കൃഷ്ണരാജ് (28), കോട്ടയ്ക്കല്‍ ചേങ്ങോട്ടൂര്‍ മങ്കടത്തുംപറമ്പ് ശശിധരന്‍ (32) എന്നിവരാണ് പിടിയിലായത്. ഷിബു ഊരകം പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പറും മുസ്ലീംലീഗ് പ്രാദേശിക നേതാവുമാണ്.
ഏജന്‍സിയില്‍ നിന്ന് എടിഎമ്മുകളില്‍ പണം നിറക്കുന്നതിനായി ഇന്‍ഡക്‌സും വൗച്ചറും കൈപ്പറ്റിയ ശേഷം എടിഎമ്മുകളില്‍ നിറക്കാതെ തട്ടിപ്പ് നടത്തിയതായി സ്ഥാപനം പരാതി നല്‍കിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. മലപ്പുറം പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജോബി തോമസിന്റെ നേതൃത്വത്തില്‍, എസ് ഐ മുഹമ്മദ് അബ്ദുല്‍ നാസര്‍, സിപിഒ ഷിന്‍സ് ആന്റണി, ഹമീദലി എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്.
കരാർ കമ്പനി ഏൽപ്പിച്ച തുക 6 മാസത്തിനിടെയാണ് തട്ടിയെടുത്തത്. 20 ലക്ഷം ഏല്പിക്കുമ്പോൾ മുഴുവൻ അടക്കാതെ 2 മുതൽ 5 ലക്ഷം വരെ ഇവർ എടുക്കും. എന്നാൽ കമ്പനിയിൽ മുഴുവൻ തുകയും അടച്ചതായാണ് റിപ്പോർട് നൽകിയിരുന്നത്.