ഭീമൻ നിശാശലഭത്തെ ചേളാരിയിൽ കണ്ടെത്തി

 തിരൂരങ്ങാടി :  വലിയ നിശാശലഭങ്ങളിലെ ആൺവർഗ ചിത്രശലഭമായ അറ്റ്ലസ് മോത്തിനെ ചേളാരിയിൽ കണ്ടെത്തി   ജല അതോറിറ്റിയുടെ ജലശുദ്ധീകരണശാലയ്ക്ക് പിറകിൽ നിന്ന് ഓപ്പറേറ്റർ രജീഷ് കുന്നത്ത് ആണ് ഭീമൻ നിശാശലഭത്തെ ചൊവ്വാഴ്ച രാത്രി കണ്ടത് ചിറകുകൾ വിടർത്തിയാൽ 24-26 സെന്റീമീറ്റർ വരെ വലിപ്പമുള്ള ഈ ശലഭമാണ് ഇതുവരെ കണ്ടെത്തിയതിൽ ഏറ്റവും വലുതെന്ന് കാലിക്കറ്റ് സർവ്വകലാശാല ജന്തു ശാസ്ത്ര വിഭാഗം അസിസ്റ്റൻറ് പ്രൊഫസർ ഡോ: സുബൈർ മേടമ്മൽ പറഞ്ഞു.     മുൻ ചിറകിന്റെ അഗ്രഭാഗത്ത് പാമ്പിൻറെ കണ്ണുകൾ പോലെയുള്ള കറുത്ത പൊട്ടുകളുണ്ട് ശത്രുക്കളിൽ നിന്ന് രക്ഷ നേടാൻ ഇത് ഉപകരിക്കുന്നു ചിറകിൻ്റെ മുൻവശത്തായി വെളുത്ത നിറത്തിലുള്ള ത്രികോണ അടയാളങ്ങൾ ഉണ്ട്. ചിറകുകൾക്ക് പിന്നിൽ പാമ്പിൻ്റെ തലയുടെ രൂപമുള്ളതിനാൽ സ്നേക് ഹെഡ് എന്നും ഇതിന് വിളിപ്പേരുണ്ട് കേരളത്തിൽ പൊതുവേ സർപ്പ ശലഭം (നാഗശലഭം)എന്നാണ് അറിയപ്പെടുന്നത്. “അറ്റാക്കസ് ടാപ്രോബാനിസ്” എന്നാണ് ഇതിൻ്റെ ശാസ്ത്രീയ നാമം. ദക്ഷിണേന്ത്യയിലും ശ്രീലങ്കയിലുമായി നിബിഢ വനങ്ങളിൽ കാണപ്പെടുന്ന നിശാ ശലഭം കേരളത്തിലെ കാടുകളിലും കാണാറുണ്ട് അപൂർവ്വ സുന്ദരമായ ശലഭത്തെ കാലിക്കറ്റ് സർവകലാശാല ജന്തു ശാസ്ത്ര വിഭാഗത്തിലേക്ക് മാറ്റിയിട്ടുണ്ട്.

ഫോട്ടോ: ചേളാരിയിൽ കണ്ടെത്തിയ അപൂർവ നിശാശലഭവുമായി കാലിക്കറ്റ് സർവകലാശാല ജന്തുശാസ്ത്ര വിഭാഗം അസ്സിസ്റ്റൻ്റ് പ്രൊഫസർ ഡോ: സുബൈർ മേടമ്മൽ

error: Content is protected !!