
അബ്ദുസ്സമദ് മാസ്റ്റർക്ക് ഗുരുശ്രേഷ്ഠ അവാർഡ്.
തിരൂരങ്ങാടി:തിരുവനന്തപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ജനാധിപത്യ കലാസാഹിത്യ വേദി മാതൃകാ അധ്യാപകർക്ക് നൽകിവരുന്ന ഈവർഷത്തെ ഗുരുശ്രേഷ്ഠ അവാർഡിന് കൊടിഞ്ഞ കടുവാളൂർ എ.എം.എൽ.പി സ്കൂൾ പ്രഥമാധ്യാപകൻ എ.പി അബ്ദുസമദ് മാസ്റ്റർ തെരഞ്ഞെടുക്കപ്പെട്ടു.
പുരസ്കാരം ഒക്ടോബർ 11ന് വൈകീട്ട് മൂന്ന് മണിക്ക് തൃശൂർ സാഹിത്യ അക്കാദമി ചങ്ങമ്പുഴ മന്ദിരത്തിൽ വച്ച് സമ്മാനിക്കും.
പെരുവള്ളൂർ കെ.കെ.പടി പരേതനായ ആച്ചപ്പറമ്പിൽ മാഹിൻഅലി മാസ്റ്ററുടെയും പുതിയ ഒറ്റയിൽ സഫിയയുടെയും മകനായ അബ്ദുസ്സമദ് മാസ്റ്റർ 32 വർഷമായി പ്രസ്തുത സ്‌കൂളിലെ അധ്യാപകനും 25 വർഷമായി സ്‌കൗട്ട് അധ്യാപകനും 20 വർഷമായി പ്രഥമാധ്യാപകനുമാണ്.കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന കൗൺസിൽ അംഗമാണ്.
എ.ആർ നഗർ സ്വദേശിയും അധ്യാപികയുമായ വെട്ടിയാടൻ ഫാത്തിമത്തു സുഹറയാണ് ഭാര്യ:
ഹസീൽ ഫർഹാൻ, ഹിബ സമദ് മക്കളാണ്.